D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
മുഖ്യമന്ത്രിയുടെ ഗുരുവായൂർ സന്ദർശനത്തിൽ ആചാരലംഘനം നടന്നിട്ടില്ല; എല്ലാം നിയമം പോലെയെന്ന് ദേവസ്വം ബോർഡ്
മുഖ്യമന്ത്രി വി ഡി സതീശന്റെ ഗുരുവായൂർ സന്ദർശനത്തിൽ ആചാരലംഘനം നടന്നിട്ടില്ലെന്ന് ഗുരുവായൂർ ദേവസ്വം ബോർഡ് വ്യക്തമാക്കി. മുഖ്യമന്ത്രി ആളുകളെ നേരിൽകണ്ട് സംസാരിച്ചപ്പോൾ ഉണ്ടായ തിരക്കു മാത്രമാണ് അന്നുണ്ടായതെന്നും മുഖ്യമന്ത്രിക്ക് ഒപ്പമുള്ളവർ റീൽസ് ചിത്രീകരിച്ചു എന്നത് കണ്ടെത്താൻ സാധിച്ചിട്ടില്ല എന്നും വിശദീകരണം. നെയ് വിളക്കിന് രസീത് ആക്കിയ ശേഷമാണ് മുഖ്യമന്ത്രി അകത്തേക്ക് പ്രവേശിച്ചതെന്നും ദേവസ്വം ചെയർമാൻ മാധ്യമങ്ങളോട് പ്രതികരിച്ചു.

തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശന്റെ ഗുരുവായൂർ സന്ദർശനത്തിൽ ആചാരലംഘനം നടന്നിട്ടില്ലെന്ന് ഗുരുവായൂർ ദേവസ്വം ബോർഡ് വ്യക്തമാക്കി. മുഖ്യമന്ത്രി ആളുകളെ നേരിൽകണ്ട് സംസാരിച്ചപ്പോൾ ഉണ്ടായ തിരക്കു മാത്രമാണ് അന്നുണ്ടായതെന്നും മുഖ്യമന്ത്രിക്ക് ഒപ്പമുള്ളവർ റീൽസ് ചിത്രീകരിച്ചു എന്നത് കണ്ടെത്താൻ സാധിച്ചിട്ടില്ല എന്നും വിശദീകരണം. നെയ് വിളക്കിന് രസീത് ആക്കിയ ശേഷമാണ് മുഖ്യമന്ത്രി അകത്തേക്ക് പ്രവേശിച്ചതെന്നും ദേവസ്വം ചെയർമാൻ മാധ്യമങ്ങളോട് പ്രതികരിച്ചു.

എല്ലാ കാര്യങ്ങളെക്കുറിച്ചും വ്യക്തമായി പരിശോധിച്ചു എന്നും കല്യാണം നടക്കുന്ന സമയങ്ങളിൽ റീൽസ് ചിത്രീകരണം അനുമതിയമാണ്. പക്ഷേ അത് മൊബൈൽ ഫോണിൽ പാടില്ല എന്ന് നിയമം ഉണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. റവന്യൂ മന്ത്രി എപി അനിൽകുമാറിന്റെ വിവാഹസമയത്തായിരുന്നു മുഖ്യമന്ത്രിയടക്കം നിരവധി നേതാക്കൾ ഗുരുവായൂരിൽ എത്തിച്ചേർന്നത്. ഇതിൽ മുഖ്യമന്ത്രി ആചാരലം നടത്തിയെന്നും ഫോട്ടോ ചിത്രീകരിക്കാൻ പാടില്ലാത്തതെന്നും ഫോട്ടോ എടുത്തു എന്നും ബിജെപി പരാതി നൽകിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Advertisement