ഇന്ത്യൻ ലിറ്ററേച്ചർ ആൻഡ് ആർട്സ് സൊസൈറ്റി നൽകുന്ന 2026-ലെ രാഷ്ട്ര രത്‌ന സാഹിത്യ പുരസ്‌കാരത്തിന് കേരളത്തിൽ നിന്നുള്ള എഴുത്തുകാരൻ അഭിനാഷ് തുണ്ടുമണ്ണിൽ അർഹനായി. അദ്ദേഹത്തിന്റെ 'പരന്ത്രിസ്കുഴൽ' എന്ന ശ്രദ്ധേയമായ കൃതിയാണ് മലയാള നോവൽ വിഭാഗത്തിൽ ഈ ഉന്നത അംഗീകാരം നേടിയത്. അദ്ദേഹത്തിന്റെ നാലാമത്തെ നോവലായ 'പരന്ത്രിസ്കുഴൽ', ഹിറ്റ്‌ലറുടെ അടിച്ചമർത്തൽ ഭരണകാലത്ത് ആത്യന്തിക ത്യാഗം ചെയ്ത ധീരനായ സ്വാതന്ത്ര്യസമരസേനാനി മുച്ചിലൂട്ട് മാധവന്റെ, വിസ്മൃതിയിലാണ്ടുപോയ വേദനാജനകമായ ജീവിതത്തെയും പോരാട്ടവീര്യത്തെയുമാണ് പര്യവേക്ഷണം ചെയ്യുന്നത്.
ലിറ്റററി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക( LANA) യുടെ നേതൃത്വത്തിൽ നടക്കുന്ന പ്രതിമാസ സാഹിത്യ ചർച്ച ഏപ്രിൽ 25 ശനിയാഴ്ച നടക്കും. പ്രശസ്ത നോവലിസ്റ്റ് വിനോദ് കൃഷ്ണയുടെ ഡിസി ബുക്സ് പ്രസിദ്ധീകരിച്ച ഏറ്റവും പുതിയ നോവൽ " ലീക്ക് 86" ആണ് ഇത്തവണ ചർച്ച ചെയ്യപ്പെടുക. ശനിയാഴ്ച രാവിലെ 10 മണിക്ക് (CST) സൂം (Zoom) പ്ലാറ്റ്‌ഫോമിലാണ് സമ്മേളനം നടക്കുന്നത്. "9 mm ബെരേറ്റ " എന്ന പ്രശസ്തമായ നോവലിനു ശേഷം വിനോദകൃഷ്ണ ലിസ്റ്റ് പുതിയ നോവലാണ് "ലീക്ക് 86". 80 കാലഘട്ടങ്ങളിലെ കേരളത്തിലെ സാമൂഹ്യ ജീവിതത്തെക്കുറിച്ച് വളരെ ആഴത്തിൽ ആവിഷ്കരിക്കുന്ന കൃതിയാണിത്.