D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
നടി ഗൗതമി എഐഎഡിഎംകെ വിട്ടു
തമിഴ്‌നാട്ടിൽ അടുത്തിടെ സമാപിച്ച നിയമസഭാ തെരഞ്ഞെടുപ്പിൽ, രാഷ്ട്രീയരംഗത്തെ പുതിയൊരു കക്ഷിയായ തമിഴ്‌നാട് വെട്രി കഴഗം, 75 വർഷം പഴക്കമുള്ള ദ്രാവിഡ പാർട്ടികളായ ഡിഎംകെ, എഐഎഡിഎംകെ എന്നിവയെ പരാജയപ്പെടുത്തി 108 സീറ്റുകൾ നേടി കോൺഗ്രസ്, വിജെപി, കമ്മ്യൂണിസ്റ്റ് ഉൾപ്പെടെയുള്ള പാർട്ടികളുടെ പിന്തുണയോടെ സർക്കാർ രൂപീകരിച്ചു.
ആർഎസ്എസ് പരിപാടിയിൽ യൂണിവേഴ്സിറ്റി ചാൻസലർമാർ പങ്കെടുത്തത് അന്തസ്സിന് നിരക്കാത്തത്; മുഖ്യമന്ത്രി
ആർ.എസ്.എസ് ശതാബ്ദിയുടെ ഭാഗമായി സർസംഘചാലക് മോഹൻ ഭാഗവത് സംസാരിച്ച പ്രഭാഷണ സഭയിൽ മൂന്ന് വൈസ് ചാൻസലർമാർ പങ്കെടുത്തത് അന്തസ്സിന് നിനക്കാത്ത കാര്യമാണെന്ന് മുഖ്യമന്ത്രി വിഡി സതീശൻ ഫേസ്ബുക്കിൽ കുറിച്ചു.ഗുരുതരമായ വീഴ്ചയാണ് വൈസ് ചാൻസലർമാർക്ക് ഉണ്ടായത്. കേരളത്തിൻ്റെ വിദ്യാഭ്യാസ പാരമ്പര്യത്തിനും വൈസ് ചാൻസലർമാരുടെ അന്തസിനും നിരക്കാത്തതാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അമ്മ ഇടപെട്ടു; വിജയ്-സംഗീത ഒന്നിക്കുന്നു?
തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌യും ഭാര്യ സംഗീത സ്വർണ്ണലിംഗവും തമ്മിലുള്ള വിവാഹമോചന കേസ് പുതിയ വഴിത്തിരിവിലേക്ക്.ഇരുവരും ഒന്നിക്കാൻ സാധ്യതയുണ്ടെന്ന് അഭ്യൂഹങ്ങളുണ്ട്.കുടുംബപരമായ കാരണങ്ങളാൽ തിരിച്ചുവരാൻ ആഗ്രഹിക്കുന്ന വിജയ്‌യും സംഗീതയും തങ്ങളുടെ വിവാഹം പുനഃസ്ഥാപിക്കുന്നതിനെക്കുറിച്ച് നിരവധി മാധ്യമ റിപ്പോർട്ടുകൾ ഉണ്ട്.വിജയ്‌യുടെ അമ്മ ശോഭ ചന്ദ്രശേഖർ ഇരുവരുമായും സംസാരിച്ച് തെറ്റിദ്ധാരണകൾ നീക്കാൻ ശ്രമിച്ചതായി റിപ്പോർട്ട്‌.കുടുംബബന്ധങ്ങൾ, രാഷ്ട്രീയ ഭാവി, കുട്ടികളുടെ ഭാവി തുടങ്ങിയ ഘടകങ്ങൾ കണക്കിലെടുത്താണ് വിജയും സംഗീതയും ഈ അനുരഞ്ജനത്തിന് സമ്മതിച്ചതെന്നും ഇത് അനുരഞ്ജനം എളുപ്പമാക്കിയെന്നും പറയപ്പെടുന്നു.
എന്നെ ബലിയാടാക്കിയാൽ സിപിഎം രക്ഷപ്പെടുമെങ്കിൽ രക്ഷപ്പെടട്ടെ; വെള്ളാപ്പള്ളി നടേശൻ
തന്നെ ബലിയാടാക്കിയാൽ സിപിഎം രക്ഷപ്പെടും എന്നുണ്ടെങ്കിൽ അവർ രക്ഷപ്പെടട്ടെ എന്ന് എസ്എൻഡിപി ജനറൽ യോഗം സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട ഇടതുപക്ഷം കുലുങ്ങിയപ്പോൾ താങ്ങും തണലും ആയത് താനാണെന്നും വെള്ളാപ്പള്ളി നടേശൻ മാധ്യമങ്ങളോട് പ്രതികരിച്ചു. തിരഞ്ഞെടുപ്പിൽ വെള്ളാപ്പള്ളിയുടെ പരാമർശങ്ങളാണ് സിപിഎമ്മിന് തിരച്ചെടി ആയത് എന്നും വെള്ളാപ്പള്ളിയുടെ പരാമർശങ്ങൾക്കെതിരെ പ്രതികരിച്ചത് കുറഞ്ഞു പോയതാണ് പ്രശ്നമായത് എന്നും തരത്തിൽ സിപിഎം വിലയിരുത്തൽ നടത്തിയതിന് പിന്നാലെയാണ് വെള്ളാപ്പള്ളി നടേശന്റെ പ്രതികരണം.
കഡവർ വിവാദ പരാമർശം; മെഡിക്കൽ വിദ്യാർഥിനിക്ക് നിർബന്ധിത അവധി പ്രഖ്യാപിച്ചു കോളേജ്
കൊമേഡിയൻ പ്രണിത് മോറിന്റെ ഷോയിൽ മൃതദേഹങ്ങളുടെ ജനനേന്ദ്രിയത്തെക്കുറിച്ച് ആക്ഷേപകരമായ പരാമർശം നടത്തിയതിന് ശിക്ഷയായി മുംബൈയിലെ കെഇഎം ആശുപത്രി എംബിബിഎസ് വിദ്യാർത്ഥിനിയായ സേജൽ പവാറിനെ 15 ദിവസത്തെ നിർബന്ധിത അവധിയിൽ അയച്ചു. ഹോസ്റ്റലിലും കോളേജ് കാമ്പസിലും പ്രവേശിക്കുന്നതിൽ നിന്ന് യുവതിയെ വിലക്കി.രാജ്യവ്യാപകമായി പ്രതിഷേധം സൃഷ്ടിച്ച പരാമർശങ്ങൾ അന്വേഷിക്കാൻ അഞ്ചംഗ സമിതിയെ നിയമിച്ചു. ഏഴ് ദിവസത്തിനുള്ളിൽ അവർ റിപ്പോർട്ട് സമർപ്പിക്കും.
ആര്യാ രാജേന്ദ്രനുമായുള്ള തർക്കത്തെ തുടർന്ന് ജോലി പോയ യദുവിന് നിയമസഭയിൽ ജോലി
തിരുവനന്തപുരത്ത് മുൻ മെയറായിരുന്ന ആര്യ രാജേന്ദ്രനും ഭർത്താവും മുൻ ബാലുശ്ശേരി എംഎൽഎയും ആയ കെഎം സച്ചിൻ ദേവും തമ്മിലുള്ള തർക്കത്തെ തുടർന്ന് കെഎസ്ആർടിസിയിലെ ജോലി നഷ്ടപ്പെട്ട യദുകൃഷ്ണന് ഭരണം മാറി യുഡിഎഫ് എത്തിയതോടെ ജോലി ലഭിച്ചു. നിയമസഭയിൽ ദിവസവേതനത്തിലാണ് ജോലി ലഭിച്ചത്. കെഎസ്ആർടിസിയിൽ താൽക്കാലിക ഡ്രൈവർ ആയി യതു ജോലി ചെയ്യുന്ന സമയത്താണ് വഴിയിലൂടെ കാറിൽ സഞ്ചരിക്കുകയായിരുന്ന ആര്യ രാജേന്ദ്രനും യദുകൃഷ്ണനും തമ്മിൽ തർക്കം നടന്നത്.ആര്യയും ഭർത്താവും സഞ്ചരിച്ച വാഹനത്തിന് കടന്നു പോകാൻ യദു സൈഡ് നൽകിയില്ല എന്ന് ആരോപിച്ചായിരുന്നു തർക്കം ആരംഭിച്ചത്.
‘ശബരിമല മണ്ഡലകാലത്ത് ഡ്യൂട്ടിക്ക് ഡോക്ടർമാരെ വിട്ടുതരില്ല; ദേവസ്വം ബോർഡിന് ആരോഗ്യവകുപ്പിന്റെ കത്ത്
ശബരിമല മണ്ഡലകാലത്ത് സന്നിധാനത്തേക്ക് ഡോക്ടർമാരെ വിട്ടുതരില്ലെന്ന് ആരോഗ്യവകുപ്പ്. സ്വന്തം നിലയിൽ ഡോക്ടർമാരെ കണ്ടെത്തുവാൻ നിർദ്ദേശിച്ചുകൊണ്ട് ആരോഗ്യവകുപ്പിന് കത്ത് അയച്ചു. സേവനത്തിനു വേണ്ടിവരുന്ന ആരോഗ്യ പ്രവർത്തകർക്ക് വേണ്ട രീതിയിലുള്ള സൗകര്യങ്ങൾ ഒരുക്കി നൽകാറില്ല എന്നാണ് പറയുന്നത്.ഡയറക്ടറേറ്റ് ഓഫ് ഹെല്‍ത്ത് സർവീസസാണ് ദേവസ്വം കമ്മീഷണർക്ക് കത്ത് നല്‍കിയത്.
ഇന്ന് രാത്രി ഇറാന് കഠിനമായിരിക്കും; വെനിസ്വേലയിലെ പോലെ എണ്ണ നിയന്ത്രണം ഏറ്റെടുക്കും: ട്രംപ്
തുടർച്ചയായ മൂന്നാം രാത്രിയും ഇറാനെതിരായ ആക്രമണം അമേരിക്ക തുടരുമെന്നും വെടിനിർത്തൽ വക്കിലെത്തിക്കുമെന്നും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യാഴാഴ്ച മുന്നറിയിപ്പ് നൽകി. തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലൂടെ ട്രംപ് പറഞ്ഞു. ഇറാന്റെ നാവികസേന, വ്യോമസേന, റഡാർ, വിമാനവിരുദ്ധ വിമാനങ്ങൾ, മറ്റ് എല്ലാ പ്രതിരോധ സംവിധാനങ്ങളും, ആക്രമണ ശേഷിയും എല്ലാം നഷ്ടപ്പെട്ടു!) അമേരിക്ക ഇന്ന് രാത്രി വളരെ കഠിനമായി ആക്രമിക്കും
പിണറായി വിജയനെ കെട്ടിപ്പിടിക്കാൻ എനിക്ക് കഴിയില്ല ; താൻ അദ്ദേഹവുമായി രാഷ്ട്രീയപരമായി പോരാട്ടത്തിലാണ്; രാഹുൽ ഗാന്ധി
കേരളത്തിന്റെ പ്രതിപക്ഷ നേതാവായ പിണറായി വിജയനെ കെട്ടിപ്പിടിക്കാൻ തനിക്ക് സാധിക്കില്ലെന്ന് രാഹുൽ ഗാന്ധി. അദ്ദേഹവുമായി താൻ രാഷ്ട്രീയപരമായ പോരാട്ടത്തിൽ ആണെന്നും രാഹുൽ ഗാന്ധി പറഞ്ഞു.രാഹുൽ ഗാന്ധിയുടെ ഇന്ത്യ യോഗത്തിലെ പ്രസംഗം പോർട്ട് കാസ്റ്റ് ആയി പുറത്തുവിട്ടപ്പോഴാണ് ഈ പരാമർശം ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത്.ഇത്തരം പ്രാദേശികമായ രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ കൃത്യമായി മനസ്സിലാക്കിക്കൊണ്ട് വേണം ഇന്ത്യ സഖ്യം ഒന്നിച്ച് മുന്നോട്ട് പോകാനെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തൃണമൂൽ കോൺഗ്രസിൽ തനിക്ക് ധാരാളം സുഹൃത്തുക്കൾ ഉണ്ട്. തിരഞ്ഞെടുപ്പിൽ വൻവിജയം നേടാൻ ആകും എന്നായിരുന്നു അവരുടെ ഉറച്ച വിശ്വാസം. എന്നാൽ നിങ്ങൾ ഒരു സ്വപ്നലോകത്ത് ആണെന്ന് താൻ പറഞ്ഞത് അവർ വിശ്വസിച്ചിരുന്നില്ല.
‘ദിയ ബിനു പുളിക്കക്കണ്ടത്തിനുമേല്‍ വിശ്വാസം നഷ്ടപ്പെട്ടു’; നേതൃത്വത്തിന് കത്തുമായി കോൺഗ്രസ് കൗൺസിലർമാർ
പാലാ നഗരസഭ ചെയര്‍പേഴ്‌സണ്‍ ദിയ ബിനു പുളിക്കക്കണ്ടത്തിനുമേല്‍ ഉള്ള വിശ്വാസം നഷ്ടപ്പെട്ടു എന്ന് കോൺഗ്രസ് കൗൺസിലേഴ്സ്. യുഡിഎഫ് നേതാക്കൾ വിളിച്ച ചർച്ചയിലാണ് കൗൺസിലർമാർ തങ്ങളുടെ നിലപാട് അറിയിച്ചത്. വിഷയത്തിൽ രേഖാമൂലം കൗണ്‍സിലേഴ്‌സ് യുഡിഎഫ് നേതാക്കള്‍ക്ക് കത്ത് നല്‍കി. കോൺഗ്രസ് പാർട്ടിക്കും കൗൺസിലർമാർക്കും അപമാനം ഉണ്ടാക്കുന്ന തരത്തിലുള്ള സംഭവവികാസങ്ങളാണ് കഴിഞ്ഞദിവസം നടന്നത് എന്നും പറയുന്നു.യുഡിഎഫ് ഭരണം എന്ന് പറയാമെങ്കിലും കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ക്കോ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍മാര്‍ക്കോ യാതൊരുവിധ റോളും ഭരണത്തില്‍ ഇല്ലായിരിക്കുന്നു.
സംസ്ഥാനത്ത് നിപ, ഷിഗെല്ല രോഗബാധ: സ്ഥിതിഗതികൾ നിയന്ത്രണവിധേയമെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ
സംസ്ഥാനത്ത് നിപയും ഷിഗെല്ലയും രോഗബാധ സംബന്ധിച്ച സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും പൊതുജനങ്ങൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആരോഗ്യ വകുപ്പ് മന്ത്രി കെ. മുരളീധരൻ. കോഴിക്കോട് രാമനാട്ടുകര സ്വദേശിയായ 41 കാരന് നിപ സ്ഥിരീകരിച്ചു. പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന്റെ അന്തിമ പരിശോധനാഫലം ലഭിക്കാനുണ്ടെങ്കിലും സംസ്ഥാനതല പരിശോധനയിൽ രോഗം സ്ഥിരീകരിച്ചതായി സെക്രട്ടേറിയറ്റ് പി ആർ ചേമ്പറിൽ നടത്തിയ വാർത്താസമ്മേളനത്തിൽ മന്ത്രി അറിയിച്ചു.
ശ്രദ്ധിക്കൂ..!! ഫിഫ ലോകകപ്പിന്റെ പേരിൽ പണം കവർച്ച: വ്യാജ TV ആപ്പുകൾ വഴി പണം തട്ടുന്നു
FIFA World Cup 2026 ആരംഭിക്കുന്ന സാഹചര്യത്തിൽ ഫുട്ബബോൾ ആരാധകരെ ലക്ഷ്യമിട്ട് സാമൂഹ്യമാധ്യമങ്ങളിലൂടെ വ്യാപകമായി സൈബർ തട്ടിപ്പുകൾ നടക്കുന്നു. Facebook, Instagram, Telegram, WhatsApp, YouTube തുടങ്ങിയ സാമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന "FIFA World Cup ലൈവ് ഫ്രീ, "1000+ ടിവി ചാനലുകൾ സൗജന്യം", "പ്രീമിയം OTT ഉള്ളടക്കം ഫ്രീ", "പരസ്യങ്ങളില്ലാതെ സിനിമകളും മത്സരങ്ങളും" തുടങ്ങിയ ആകർഷകമായ പരസ്യങ്ങളുടെ മറവിൽ, HZ TV, OPEN TV, NB TV, MAX TV, XM TV, TUBI TV തുടങ്ങിയ പേരുകളിൽ ഔദ്യോഗിക ആപ്ലിക്കേഷനുകൾ പോലെ തന്നെ തോന്നിക്കുന്ന വ്യാജ APK ഫയൽ ഡൗൺലോഡ് ലിങ്കുകളിലൂടെയാണ് തട്ടിപ്പിന് തുടക്കം കുറിക്കുന്നത്.
Advertisement