മുഖ്യമന്ത്രി വി ഡി സതീശനെ അപമാനിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ട സ്കൂള്‍ പ്രിന്‍സിപ്പലിനെ സസ്പെന്‍ഡ് ചെയ്ത നടപടി പിന്‍വലിക്കാൻ നിർദേശം. മുഖ്യമന്ത്രിയാണ് നിർദേശം നൽകിയത്.ഗവ.ബോയ്സ് ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പൽ ജവാദ് സുബൈറിനെയാണ് മുഖ്യമന്ത്രി വി.ഡി സതീശനെ വിമർശിച്ചു സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ഷെയർ ചെയ്തതിന് ആറ്റിങ്ങൽ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഇന്നലെ സസ്പെന്‍ഡ് ചെയ്തത്.
വിരമിക്കാൻ രണ്ടു ദിവസം മാത്രം ബാക്കി നിൽക്കെയായിരുന്നു സസ്പെൻഷൻ.മുഖ്യമന്ത്രിയുടെ ചിത്രം പരിഹാസപരമായി പങ്കുവെച്ചെന്നും സസ്പെൻഷൻ ഉത്തരവിൽ വ്യക്തമാക്കുന്നു. കൂടാതെ വിദ്യാർഥികളിലും അധ്യാപകരിലും രാഷ്ട്രീയ ധ്രുവീകരണത്തിന് അധ്യാപകൻ ശ്രമിച്ചതും ഉത്തരവിൽ പരാമർശം. കൂടാതെ അധ്യാപകനെതിരെ കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്. യൂത്ത് കോൺഗ്രസ് നേതാവ് നൽകിയ പരാതിയിലാണ് നടപടി. എന്നാൽ ഇത് വൈരാഗ്യം നടപടി ആണെന്നാണ് ഒരു വിഭാഗം അധ്യാപകരുടെ പ്രതികരണം. നേരത്തെ മുഖ്യമന്ത്രി വി സതീശനെ പരാമർശിച്ച് എസ് വി പോസ്റ്റ് ഷെയർ ചെയ്ത കെഎസ്ആർടിസി ഡ്രൈവർക്കും സസ്പെൻഷൻ ലഭിച്ചിരുന്നു.



