തൃക്കരിപ്പൂർ എംഎൽഎ സന്ദീപ് വാര്യർക്ക് വധഭീഷണി. ഫോണിലൂടെയാണ് ഭീഷണി സന്ദേശം എത്തിയത്. വെടിവെച്ച് കൊല്ലും എന്നാണ് മുന്നറിയിപ്പ്.വധഭീഷണിയുണ്ടായ സാഹചര്യത്തിൽ ചന്തേര പൊലീസ് ഔദ്യോഗികമായി കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേസമയം വധഭീഷണി മുഴക്കിക്കൊണ്ടുള്ള ഫോൺ കോളിന് പിന്നിൽ ഒരു കൊല്ലം സ്വദേശിയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഇയാൾ വാരണാസിയിൽ നിന്നാണ് എംഎൽഎയെ ഫോണിൽ വിളിച്ച് വധഭീഷണി മുഴക്കിയതെന്നും സൂചന.
ഗുജറാത്തിലെ സൂറത്തിൽ 18,000 കോടി രൂപയുടെ പദ്ധതികൾക്കും കേന്ദ്രഭരണ പ്രദേശമായ ദാമനിൽ ഒരു വിമാനത്താവളത്തിനും ജൂൺ 5 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തറക്കല്ലിടുകയും ഉദ്ഘാടനം ചെയ്യുകയും ചെയ്യുമെന്ന് അധികൃതർ അറിയിച്ചു.
സൂറത്തിൽ എത്തുന്ന മോദി ഉച്ചയ്ക്ക് 2.45 ഓടെ ഹസിറ പ്രദേശത്തെ ഒരു വ്യവസായ കേന്ദ്രം സന്ദർശിക്കുമെന്ന് സൂറത്ത് കളക്ടർ തേജസ് പർമാർ പറഞ്ഞു.തുടർന്ന് പ്രധാനമന്ത്രി ദാമനിലേക്ക് പോകുമെന്നും അവിടെ ഇന്ത്യൻ കോസ്റ്റ് ഗാർഡ് എയർസ്ട്രിപ്പിനോട് ചേർന്നുള്ള ഒരു സിവിലിയൻ വിമാനത്താവളം ഉദ്ഘാടനം ചെയ്യുമെന്നും വിമാനത്താവളത്തിന് സമീപമുള്ള മാർവാഡ് സർക്കാർ ആശുപത്രിയും അദ്ദേഹം ഉദ്ഘാടനം ചെയ്യുമെന്നും മറ്റ് ഉദ്യോഗസ്ഥർ പറഞ്ഞു.
പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട് റെയ്ഡ് ചെയ്യുന്നതിനിടെ ഇ ഡി സംഘത്തെ ആക്രമിച്ച സംഭവത്തിൽ ഇതുവരെ 25 സി പി എം പ്രവർത്തകരെ അറസ്റ്റ് ചെയ്തതായി റിപ്പോർട്ട്. അറസ്റ്റുകൾ ഇനിയും തുടരുമെന്നും റിപ്പോർട്ട് .ഇന്നലെ തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി കഴിഞ്ഞ ദിവസം പിടിയിലായ മുൻ ആറ്റുകാൽ കൗൺസിലർ ഉണ്ണികൃഷ്ണൻ ഉൾപ്പെടെ ആറുപേരെ കൂടി റിമാൻഡ് ചെയ്തു.
ഇത്തവണ മന്ത്രിസഭയിൽ ചേരണമോ എന്ന കാര്യത്തിൽ തനിക്ക് സംശയമുണ്ടായിരുന്നു എന്നും പിന്നീട് രാഹുൽഗാന്ധി പറഞ്ഞതുകൊണ്ട് മാത്രമാണ് മന്ത്രിസഭയിൽ ഉൾപ്പെട്ടത് എന്ന് ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല.പാർട്ടിയ്ക്ക് എതിരായി ഒരു ശബ്ദവും ഒരു കാലത്തും ഞാൻ ഉയർത്തിയില്ല. തനിക്ക് വലുത് തന്നെ വളർത്തി വലുതാക്കിയ കോൺഗ്രസ് തന്നെ ആണ്. നഷ്ടങ്ങൾ ഉണ്ടാവും എങ്കിലും പാർട്ടിയാണ് വലുതെന്നും രമേശ് ചെന്നിത്തല മാധ്യമങ്ങളോട് പ്രതികരിച്ചു. ഈ കഴിഞ്ഞപ്പോൾ ബിജെപി തന്നെ വ്യക്തിഹത്യ നടത്തി.ബിജെപി സ്ഥാനാർഥി വർഗീയത പറഞ്ഞു. എൽഡിഎഫിനോട് തനിക്ക് ഒരു പരാതിയുമില്ല. ഗൺമാൻമാരുടെ മർദനത്തിൽ എസ്ഐടി രൂപീകരിക്കാൻ പറഞ്ഞത് കോടതിയാണ്. കേസിൽ ഇതുവരെ ഇടപെടൽ നടത്തിയിട്ടില്ലെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.
ആഗോള ഊർജ്ജ വിപണികളിലെ കുതിച്ചുചാട്ടവും നവംബർ മധ്യകാല തിരഞ്ഞെടുപ്പിന് മുന്നോടിയായി തന്റെ റേറ്റിംഗുകളിൽ നിഴൽ വീഴുന്നതും കണ്ട് നിരാശനായ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ശനിയാഴ്ച രണ്ട് മണിക്കൂർ നീണ്ട വൈറ്റ് ഹൗസ് സിറ്റുവേഷൻ റൂം മീറ്റിംഗിൽ നിന്ന് ഇറാൻ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള സാധ്യതയുള്ള കരാറിൽ ഒരു തീരുമാനവും എടുക്കാതെ ഇറങ്ങിപ്പോയി.ഒരു കരാർ അന്തിമഘട്ടത്തിലാണെങ്കിലും, ഇറാനികൾക്കുള്ള ഫണ്ട് മരവിപ്പിക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ ചർച്ച ചെയ്യുന്നുണ്ടെന്ന് ഒരു മുതിർന്ന ഭരണ ഉദ്യോഗസ്ഥൻ ന്യൂയോർക്ക് ടൈംസിനോട് പറഞ്ഞു. "സിറ്റുവേഷൻ റൂം മീറ്റിംഗ് ഏകദേശം രണ്ട് മണിക്കൂർ നീണ്ടുനിന്നു. പ്രസിഡന്റ് ട്രംപ് അമേരിക്കയ്ക്ക് ഗുണകരവും തന്റെ നിയന്ത്രണങ്ങൾ തൃപ്തിപ്പെടുത്തുന്നതുമായ ഒരു കരാർ മാത്രമേ ഉണ്ടാക്കൂ
മുഖ്യമന്ത്രി വി ഡി സതീശനെ അപമാനിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ട സ്‌കൂള്‍ പ്രിന്‍സിപ്പലിനെ സസ്പെന്‍ഡ് ചെയ്ത നടപടി പിന്‍വലിക്കാൻ നിർദേശം. മുഖ്യമന്ത്രിയാണ് നിർദേശം നൽകിയത്.ഗവ.ബോയ്സ് ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പൽ ജവാദ് സുബൈറിനെയാണ് മുഖ്യമന്ത്രി വി.ഡി സതീശനെ വിമർശിച്ചു സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ഷെയർ ചെയ്തതിന് ആറ്റിങ്ങൽ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഇന്നലെ സസ്‌പെന്‍ഡ് ചെയ്തത്.