D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
ഓവർലോഡ് കേസുകളിൽ മോട്ടോർ വാഹന വകുപ്പിന് അനുകൂല വിധി; 3.43 ലക്ഷം രൂപ പിഴ ഈടാക്കാൻ ഉത്തരവ്
അനുവദനീയമായ പരിധിയിൽ കൂടുതൽ ഭാരം കയറ്റി സർവീസ് നടത്തിയ വാഹനങ്ങൾക്കെതിരെ മോട്ടോർ വാഹന വകുപ്പ് സ്വീകരിച്ച നടപടികൾ ശരിവെച്ച് കോടതി. എറണാകുളം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി മോട്ടോർ വാഹന വകുപ്പ് രജിസ്റ്റർ ചെയ്ത നാല് ഓവർലോഡ് കേസുകളിലായി ആകെ 3,43,500 രൂപ പിഴ വിധിച്ചു. അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് മേരി ബിന്ദു ഫെർണാണ്ടസ് അധ്യക്ഷയായ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. വാഹന ഉടമകളിൽ നിന്ന് 1,71,000 രൂപയും ഡ്രൈവർമാരിൽ നിന്ന് 1,72,500 രൂപയും പിഴയായി ഈടാക്കും.
ഇപ്പെന്തായി? വെള്ളാപ്പള്ളിയെ പരസ്യമായി തള്ളി സിപിഎം; ബോധം ഉണ്ടായി എന്ന് എംവി ഗോവിന്ദൻ
എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ പരസ്യമായി തള്ളി പറഞ്ഞ് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. വെള്ളാപ്പള്ളിയുടെ നിലപാടുകൾ അന്നുതന്നെ കാട്ടി തള്ളി കറങ്ങിയിട്ടുണ്ട് എന്നും ശക്തമായ നിലപാടുകൾ അന്നുതന്നെ സ്വീകരിച്ചിട്ടുണ്ട് എന്നും ന്യായീകരണം.വെള്ളാപ്പള്ളി നടേശന്റെ മുസ്ലിം വിരുദ്ധ പരാമർശത്തെ സിപിഐഎം നേതാക്കൾ വേണ്ടത്ര മറുപടി പറഞ്ഞില്ലെന്ന പ്രചാരണത്തിനാണ് മുൻതൂക്കം ഉണ്ടായതെന്ന് എംവി ഗോവിന്ദൻ പറഞ്ഞു.
സിഎംആര്‍എല്‍- എക്‌സാലോജിക് കേസ്: ടി വീണയ്ക്ക് ഇഡി യുടെ സമൻസ്
സിഎംആര്‍എല്‍-എക്‌സാലോജിക് മാസപ്പടി ഇടപാട് കേസില്‍ മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ മകള്‍ വീണ ടിക്ക് നോട്ടീസ് അയച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. വെള്ളിയാഴ്ച ഇ ഡി ഉദ്യോഗസ്ഥരുടെ മുൻപാകെ ഹാജരാകണം എന്നാണ് നോട്ടീസ്.വീണയ്ക്കും സിഎംആര്‍ംഎല്‍ ഉദ്യോഗസ്ഥര്‍ക്കും ഉള്‍പ്പെടെ 9 പേര്‍ക്കാണ് ഇപ്പോള്‍ ഇഡി സമന്‍സ് നല്‍കിയിരിക്കുന്നതെന്നാണ് സൂചന.
സര്‍ക്കാര്‍ ആശുപത്രികളുടെ നവീകരണത്തിന് സി.എസ്.ആര്‍ ഫണ്ടുകള്‍ ഉള്‍പ്പെടെ ഉപയോഗപ്പെടുത്തും; മന്ത്രി കെ മുരളീധരന്‍
ആരോഗ്യ മേഖലയുടെ നവീകരണത്തിന് പരമാവധി ഫണ്ടുകള്‍ വിനിയോഗിക്കുമെന്നും ആക്ഷേപങ്ങള്‍ കുറക്കുമെന്നും ആരോഗ്യ മന്ത്രി കെ മുരളീധരന്‍. ആരോഗ്യ മേഖല നേരിടുന്ന വെല്ലുവിളികളും പ്രതിസന്ധികളും നേരിട്ട് മനസ്സിലാക്കി പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന 'കായകല്‍പ്പം' ജനസമ്പര്‍ക്ക പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം കോഴിക്കോട്ട് നിര്‍വഹിക്കുകയായിരുന്നു മന്ത്രി. സര്‍ക്കാര്‍ ആശുപത്രികളെ സഹായിക്കാന്‍ മുന്നോട്ടുവരുന്ന സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കും. കെട്ടിടങ്ങളും മറ്റും നിര്‍മിക്കാനും സൗകര്യങ്ങള്‍ ഒരുക്കാനും സ്ഥാപനങ്ങളുടെ സി.എസ്.ആര്‍ ഫണ്ടുകളും മറ്റും ഉപയോഗപ്പെടുത്തും. ഇതിനെ സ്വകാര്യവത്കരണമായി തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമം നടക്കുന്നുവെന്നും മന്ത്രി പറഞ്ഞു.
ശബരിമല സ്വർണ്ണ മോഷണം: പ്രഭാ മണ്ഡലം പരിശോധിക്കാൻ ഹൈക്കോടതിയുടെ അനുമതി
ശബരിമല സ്വർണ്ണം ആക്ഷണത്തിൽ അന്വേഷണം അവസാനഘട്ടത്തിൽ എത്തിയെന്ന് സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ സംഘം ഹൈക്കോടതിയെ അറിയിച്ചു. ഒപ്പം തന്നെ വിഗ്രഹങ്ങളുടെ പിന്നിൽ സ്ഥാപിക്കുന്ന പ്രഭാ മണ്ഡലത്തിലെയും വാതിലിന്റെയും സാമ്പിളുകൾ ശേഖരിക്കും. പരിശോധനയ്ക്ക് ഹൈക്കോടതി എസ്ഐടിക്ക് അനുമതി നൽകി. അന്വേഷണത്തിൽ ഹൈക്കോടതി തൃപ്തി രേഖപ്പെടുത്തി. ഹർജി ഈ മാസം 18 ന് വീണ്ടും പരിഗണിക്കും.
മറ്റുള്ളവരുടെ സ്വകാര്യതയിലേക്ക് ഇനി ക്യാമറകളുമായി ഓടണ്ട! ലക്ഷങ്ങളുടെ പിഴ കിട്ടും
സമൂഹമാധ്യമങ്ങളിൽ കാഴ്ചക്കാരെ കൂട്ടുന്നതിന് രംഗബോധവും സ്ഥലകാലബോധവും ഇല്ലാതെ ഇനി മറ്റുള്ളവരുടെ സ്വകാര്യതയിലേക്ക് ഓടിക്കയറാം എന്ന് ആരും കരുതണ്ട. മറ്റുള്ളവരുടെ സ്വകാര്യതയിലേക്ക് കടന്നുകയറി ദൃശ്യങ്ങൾ പകർത്തുന്നവർക്കെതിരെ കർശന നടപടിയുമായി കേരള പൊലീസ്. അപകടങ്ങൾ മരണാനന്തര ചടങ്ങുകൾ വ്യക്തിപരമായ ദുഃഖങ്ങൾ എന്നിവയെപ്പോലും വിനോദത്തിനായോ പ്രശസ്തിക്കായോ ഉപയോഗിക്കുന്ന പ്രവണത വർധിക്കുന്ന സാഹചര്യത്തിലാണ് നടപടി സ്വീകരിക്കും എന്ന മുന്നറിയിപ്പുമായി കേരള പോലീസ് എത്തിയിരിക്കുന്നത്.അന്തരിച്ച നടന്‍ സലിംകുമാറിന്റെ സംസ്‌കാര ചടങ്ങുകളുടെ ദൃശ്യം പകർത്തുന്നതിന് വേണ്ടി അനാവശ്യമായ ഉന്തും തള്ളും ശ്രദ്ധിച്ചത് വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു.
കഴുകന്മാർക്കിടയിൽ സമാധാനത്തോടെ ഒന്ന് കരയാൻ മകൻ നിലവിളിക്കേണ്ടി വന്നു; വിമർശനവുമായി സുപ്രിയ മേനോൻ
കഴിഞ്ഞദിവസം നടൻ സലിംകുമാറിന്റെ സംസ്കാര ചടങ്ങിനിടെ ഓൺലൈൻ മീഡിയയുടെ അനാവശ്യമായ ഇടപെടലിൽ മകൻ ചന്ദു സലിംകുമാർ പ്രതികരിച്ചിരുന്നു. ഒന്നു മാറി നിൽക്ക് നിങ്ങൾക്ക് എന്താണ് വേണ്ടത് എന്നിങ്ങനെ വലിയ ശബ്ദത്തിൽ ആയിരുന്നു ചന്ദു ഓൺലൈൻ മീഡിയക്കാരോട് ദേഷ്യത്തോടെ പ്രതികരിച്ചത്. പ്രിയ നടനെ അവസാനമായി ഒരു നോക്ക് കാണാൻ എത്തിയ ആളുകളുടെ തിരക്കുകൾക്കിടയിൽ അനാവശ്യമായി ഓൺലൈൻ മാധ്യമപ്രവർത്തകർ ഉന്തും തള്ളും സൃഷ്ടിച്ചത് സോഷ്യൽ മീഡിയയിൽ അടക്കം വലിയ വിമർശനങ്ങൾക്കാണ് വഴിയൊരുക്കുന്നത്. ഇതിനിടെ രൂക്ഷമായ പ്രതികരണവുമായി എത്തിയിരിക്കുകയാണ് സുപ്രിയ മേനോൻ.
കെഎസ്ആര്‍ടിസിയിലെ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര; ആദ്യ 100 ദിവസം ഓര്‍ഡിനറി ബസുകളില്‍ മാത്രം
ഇന്ദിരാ ഗ്യാരണ്ടി പദ്ധതി പ്രകാരമുള്ള കെഎസ്ആർടിസി ബസ്സിലെ സ്ത്രീകളുടെ സൗജന്യ യാത്ര ആദ്യത്തെ നൂറ് ദിവസം ഓർഡിനറി ബസുകളിൽ മാത്രമായി ചുരുക്കുമെന്ന് റിപ്പോർട്ട്.മുഖ്യമന്ത്രിയുമായി ഗതാഗത മന്ത്രി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇത് സംബന്ധിച്ച് തീരുമാനമായത്. കെഎസ്ആർടിസി ബസിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ഉറപ്പ് ജൂൺ 15ന് തന്നെ ഉറപ്പാക്കും എന്നായിരുന്നു സർക്കാറിന്റെ പ്രഖ്യാപനം. അതിനോടനുബന്ധിച്ചുള്ള നീക്കങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്.ഇതിന്റെ ഭാഗമായി ഗതാഗതമന്ത്രി സിപി ജോണും മുഖ്യമന്ത്രി വിഡി സതീശനുമായുള്ള നിര്‍ണായക കൂടിക്കാഴ്ചയാണ് ഇപ്പോള്‍ സെക്രട്ടറിയേറ്റില്‍ അവസാനിച്ചത്.
യുഡിഎഫ് -ബിജെപി ഡീൽ! മന്ത്രി റോജി എം ജോണിനും സർക്കാറിനും എതിരെ ആഞ്ഞടിച്ച് സിപിഎം
ഉന്നത വിദ്യാഭ്യാസ മേഖലയിൽ കാവിവൽക്കരണം നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ഗവർണറുടെ നീക്കത്തിന് കീഴടങ്ങിയിരിക്കുകയാണ് യുഡിഎഫ് എന്ന് വിമർശിച്ച് സിപിഎം. ഗവർണറുമായി ഏറ്റുമുട്ടാൻ സാധിക്കില്ല എന്ന ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോണിന്റെ നിലപാട് അതാണ് വ്യക്തമാക്കുന്നത് എന്നും പ്രതിപക്ഷം ആരോപിക്കുന്നു. പ്രതിപക്ഷത്തിരുന്നപ്പോൾ വലിയ രീതിയിൽ ഇതിനെതിരെയെല്ലാം ശബ്ദം ഉയർത്തി കൊണ്ടിരുന്ന യുഡിഎഫ് ഈ വിഷയത്തിൽ ഇപ്പോൾ മൗനം പാലിക്കുകയാണ് എന്നും കുറ്റപ്പെടുത്തി.സർവകലാശാലാ നിയമനങ്ങളിൽ വലിയ തോതിലുള്ള 'യുഡിഎഫ്–ബിജെപി ഡീൽ' ആണ് ഇതിലൂടെ പുറത്തുവരുന്നതെന്നും സിപിഎം വിമർശിച്ചു.
എന്താടോ നിങ്ങൾക്ക് വേണ്ടത്? സ്വൈര്യം നൽകാതെ പിന്തുടർന്ന ഓൺലൈൻ മീഡിയയോട് പൊട്ടിത്തെറിച്ച് ചന്തു സലിം കുമാർ
പ്രിയ നടൻ സലിംകുമാറിന്റെ വിയോഗത്തിന്റെ ആഘാതത്തിലാണ് കേരളമൊട്ടാകെ. അതിനിടയിൽ ചർച്ചയാവുകയാണ് രംഗബോധമില്ലാത്ത ഓൺലൈൻ മീഡിയകളുടെ കടന്നു കയറ്റം. ഇന്ന് കേരളത്തിൽ എന്തൊരു കാര്യം സംഭവിക്കുമ്പോഴും സാധാരണ മാധ്യമങ്ങളെ മാത്രമല്ല ഓൺലൈൻ മാധ്യമങ്ങളെ കൂടി പരിഗണിക്കേണ്ടതും പല ഘട്ടങ്ങളിലും സഹിക്കേണ്ടതുമായ അവസ്ഥയാണ്. എന്നാൽ പലപ്പോഴും സാഹചര്യം നോക്കാതെ ഇടപെടുന്ന ഒരു രീതിയാണ് പല ഓൺലൈൻ ചാനലുകളും ചെയ്യുന്നത്. അത്തരത്തിൽ സ്വന്തം അച്ഛൻ മരിച്ച വേദനയിൽ നിൽക്കുന്ന സമയത്ത് വിടാതെ പിന്തുടർന്ന ഓൺലൈൻ മാധ്യമങ്ങൾക്കെതിരെ കയർക്കുന്ന ചന്തു സലിംകുമാറിന്റെ ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചു കൊണ്ടിരിക്കുന്നത്.
ബന്ധു നിയമന വിവാദം: മന്ത്രി സണ്ണി ജോസഫിന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി ബെന്നി തോമസ് രാജിവച്ചു
വിവാദങ്ങൾക്ക് പിന്നാലെ മന്ത്രി സണ്ണി ജോസഫിന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന ബെന്നി തോമസ് രാജിവച്ചു. ബന്ധുവിനെ നിയമിച്ചിരുന്ന രീതിയിൽ പ്രതിപക്ഷം അടക്കം വലിയ രീതിയിലുള്ള പ്രതിഷേധമാണ് ഉയർത്തിയിരുന്നത്. മുഖ്യമന്ത്രി വി ഡി സതീശന് ബെന്നി തോമസ് രാജി കത്ത് കൈമാറിയതായി ആണ് വിവരം. സണ്ണി ജോസഫിന്റെ സഹോദരിയുടെ ഭർത്താവായിരുന്നു ബെന്നി തോമസ്. എന്നാൽ സഹോദരിയുടെ ഭർത്താവ് എന്ന നിലയിൽ അല്ല ബെന്നി തോമസ് ദീർഘകാലമായി മികച്ച ഒരു പൊതുപ്രവർത്തകനായിരുന്നു.
മാഞ്ഞാലും മറക്കാത്ത ചിരി ഓർമ്മകൾ! സലിംകുമാറിനെ വിട നൽകി നാട്
മലയാളക്കരയെ ഒന്നാകെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും സലിംകുമാർ വിട പറയുകയാണ്. അദ്ദേഹത്തിന്റെ എറണാകുളം പറവൂരിലെ ലാഫിംഗ് വില്ല എന്ന വസതിയിൽ വച്ചാണ് സംസ്കാര ചടങ്ങുകൾ നടന്നത്. ഔദ്യോഗിക ബഹുമതികളോട് ഇന്ന് വൈകിട്ട് മൂന്ന് മണിയോടെയാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഔദ്യോഗിക ബഹുമതികൾ നൽകി സലിംകുമാറിനെ മലയാളക്കര വിട നൽകിയത്. ഇന്നലെ രാത്രിയോടെയായിരുന്നു സലിംകുമാർ അന്തരിച്ചത്.
Advertisement