എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ പരസ്യമായി തള്ളി പറഞ്ഞ് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. വെള്ളാപ്പള്ളിയുടെ നിലപാടുകൾ അന്നുതന്നെ കാട്ടി തള്ളി കറങ്ങിയിട്ടുണ്ട് എന്നും ശക്തമായ നിലപാടുകൾ അന്നുതന്നെ സ്വീകരിച്ചിട്ടുണ്ട് എന്നും ന്യായീകരണം.വെള്ളാപ്പള്ളി നടേശന്റെ മുസ്ലിം വിരുദ്ധ പരാമർശത്തെ സിപിഐഎം നേതാക്കൾ വേണ്ടത്ര മറുപടി പറഞ്ഞില്ലെന്ന പ്രചാരണത്തിനാണ് മുൻതൂക്കം ഉണ്ടായതെന്ന് എംവി ഗോവിന്ദൻ പറഞ്ഞു.
വെള്ളാപ്പള്ളിയുടെ ഒരു വർഗീയ നിലപാടിനോട് യോജിപ്പില്ലെന്നും അദ്ദേഹത്തിന്റെ മുസ്ലിം വിരുദ്ധ പരാമർശങ്ങളെല്ലാം തന്നെ പാർട്ടി എതിർത്തതാണ് എന്നും എംവി ഗോവിന്ദൻ പറഞ്ഞു. എന്നാൽ വെള്ളാപ്പള്ളിയുടെ മുസ്ലിം വിരുദ്ധതയെ ശക്തമായി പ്രതിരോധിച്ചില്ലെന്ന് പൊതു ബോധം ഉണ്ടായി. ഈ സംശയം ദുരീകരിക്കുന്ന ഇടപെടൽ നടത്തുന്നതിൽ വീഴ്ച ഉണ്ടായി എന്ന് എംവി ഗോവിന്ദൻ പ്രതികരണം നടത്തി.



