D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
ആർത്തവ അവധി സ്ത്രീകൾക്ക് നാണക്കേടല്ലേ? നാട്ടുകാരും വീട്ടുകാരും ഒക്കെ ഇത് അറിയില്ലേ? സർക്കാറിന്റെ നയത്തിനെതിരെ ആർ ശ്രീലേഖ
സർക്കാറിന്റെ നായർ പ്രഖ്യാപനത്തിൽ വിദ്യാർത്ഥികൾക്ക് മൂന്ന് ദിവസം ആർത്തവ അവധി എന്ന പ്രഖ്യാപനത്തിനെതിരെ ബിജെപി കൗൺസിലർ ആർ ശ്രീലേഖ. ഇനി ഓരോ മാസവും പെൺകുട്ടികൾ ഇങ്ങനെ ലീവ് എടുക്കുമ്പോൾ നാട്ടുകാരും കുടുംബക്കാരും വീട്ടുകാരും ഒക്കെ അറിയില്ലേ ഈ കുട്ടിയുടെ ആർത്തവ ഡേറ്റിനെ കുറിച്ച്. അതിൽ നാണക്കേട് ഒന്നുമില്ലേ എന്താണ് യഥാർത്ഥത്തിൽ സർക്കാർ ചെയ്തുകൊണ്ട് ഉദ്ദേശിക്കുന്നത് സ്ത്രീകളെ അബലകൾ ആകുവാൻ ആണോ എന്നും ആർ ശ്രീലേഖ ഫേസ്ബുക്ക് പോസ്റ്റിലൂടെ ചോദിക്കുന്നു. ഇതിനുപകരം എല്ലാ സ്കൂളുകളിലും പെൺകുട്ടികൾക്ക് സൗജന്യ നാപ്കിൻസ് അതിനുള്ള സജ്ജീകരണങ്ങൾ എന്നിവ ഒരുക്കുകയാണ് വേണ്ടത് പ്രധാനമായും വൃത്തിയുള്ള ശൗചാലയങ്ങൾ ഒരുക്കി നൽകുക എന്നീ കാര്യങ്ങളാണ് സർക്കാർ ഒരുക്കി നൽകേണ്ടത് എന്നും ശ്രീലേഖ വിമർശിച്ചു.
ഖജനാവ് കാലിയാക്കിയിട്ടാണ് പിണറായി വിജയൻ പോയത്, നടപടികൾ ഇനിയും ഉണ്ടാകും; രമേശ് ചെന്നിത്തല
കേരളത്തിന്റെ ഖജനാവ് കാലിയാക്കിയിട്ടാണ് മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയൻ സ്ഥാനം ഒഴിഞ്ഞത് എന്ന് ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല.എന്തിനുവേണ്ടിയാണ് ഈ പണം ചെലവാക്കിയത്. സംസ്ഥാനത്തിന്റെ പുരോഗതിക്കുവേണ്ടി ആയിരുന്നില്ല എന്ന് വ്യക്തമാണ്.അഴിമതിയും കൊള്ളയും നടത്തിയ സർക്കാരാണ് ഇവിടെ ഭരിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. നടപടികൾ ഇനിയും വരാനിരിക്കുന്നതേയുള്ളൂ എല്ലാ അഴിമതികളും പുറത്തുകൊണ്ടുവരുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.സാമ്പത്തിക ബുദ്ധിമുട്ടുകളും പ്രയാസങ്ങളും ഉണ്ട്. എന്നാലും ജീവനക്കാരുടെ ആനുകൂല്യങ്ങൾ തടഞ്ഞു വയ്ക്കില്ലെന്നും അദ്ദേഹം പ്രതികരിച്ചു.
മാസപ്പടി കേസിൽ പിണറായി വിജയന്റെ മകൾക്കെതിരായ കേസിൽ പ്രതിഷേധിക്കുന്നതെന്തിന്? സിപിഐ
സിഎംആർഎൽ- എക്സാലോജിക്ക് മാസപ്പടി കേസിൽ പിണറായി വിജയന്റെ മകൾ വീണ വിജയനെതിരായ കേസിൽ എന്തിനാണ് പ്രതിഷേധിക്കുന്നത് എന്ന് സിപിഐ. പാർട്ടിക്കകത്ത് ഇതിൽ പ്രതിഷേധം നടത്തേണ്ടതുണ്ടോ എന്ന കാര്യത്തിൽ ആശയക്കുഴപ്പം ഉടലെടുത്തതായി സൂചന.വ്യാഴാഴ്ച നടന്ന സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തിലാണ് ഭിന്നാഭിപ്രായം ഉയർന്നത്. പിണറായി വിജയന്റെ മകൾക്കെതിരായ കേസിൽ പ്രതിഷേധിക്കുന്നതെന്തിനെന്ന നിലപാടിലാണ് മുതിർന്ന നേതാക്കൾ.
“അവർ എന്നോട് ഒന്നും ചോദിച്ചിട്ടില്ല, വീണയുടെ ഒരു ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചിട്ടുണ്ട്'” ; ഇഡി അന്വേഷണത്തിൽ പ്രതിപക്ഷ നേതാവ്
കഴിഞ്ഞദിവസം തന്റെ വീട്ടിൽ നടന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ മിന്നൽ പരിശോധനയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ . ഇ ഡി റെയ്ഡില്‍ ഉദ്യോഗസ്ഥര്‍ തന്നോട് ഒന്നും ചോദിച്ചില്ലെന്നും മകൾ വീണ വിജയന്റെ ഒരു ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചിട്ടുണ്ട് എന്നും അദ്ദേഹം വ്യക്തമാക്കി. താൻ അവിടെ ഉണ്ടായിരുന്നു എന്നുള്ളതാണ് വാസ്തവം പക്ഷേ തന്നോട് ഒന്നും തന്നെ ചോദിച്ചിട്ടില്ല എന്ന് അദ്ദേഹം പറഞ്ഞു. മാത്രമല്ല പ്രവർത്തകർ നടത്തിയ പ്രതിഷേധത്തിനും അദ്ദേഹം മറുപടി നൽകി. എല്ലായിടത്തും സമാധാനപരമായ ഒരു പ്രതിഷേധമാണ് പ്രതീക്ഷിച്ചിരുന്നത് എന്നാണ് പിണറായി വിജയന്റെ പ്രതികരണം.ബിജെപി ഇതര പാര്‍ട്ടികള്‍ക്കെതിരെ കേന്ദ്രം പ്രയോഗിക്കുന്ന ആയുധമാണ്
എന്തൊരു തമാശയാണ്? ജനങ്ങൾ പൊട്ടിച്ചിരിക്കും; സാമാന്യബുദ്ധിയും ഇല്ലേ? ഇഡി അന്വേഷണത്തിലെ ആരോപണങ്ങളിൽ മുഖ്യമന്ത്രി
പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിൽ നടന്ന ഈ ഡിറൈഡിൽ തനിക്കെതിരായ ആരോപണങ്ങളിൽ പ്രതികരിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ. എന്തൊക്കെ തമാശയാണ് ഇത് കേരളത്തിലെ ജനങ്ങളുടെ സാമാന്യബുദ്ധിയെ പരീക്ഷിക്കരുത് എന്നും ഇതൊക്കെ സാമാന്യബുദ്ധിയിൽ ചിന്തിച്ചാൽ പോലും മനസ്സിലാകില്ലെയെന്ന് മുഖ്യമന്ത്രി ചോദിക്കുന്നു. ഹൈക്കോടതിയാണ് അന്വേഷണം തുടരാനായി ഉത്തരവിട്ടത്. അല്ലാതെ ഞാൻ തലേദിവസം ചെന്ന് പ്രധാനമന്ത്രിയോട് നാളെ പ്രതിപക്ഷ നേതാവിലെ വീട്ടിൽ ചെന്ന് ഒരു റെയ്ഡ് നടത്തണം എന്നൊന്നും പറഞ്ഞതല്ല. ഈ രാജ്യത്തിലെ ഏത് സംസ്ഥാനത്തെ മുഖ്യമന്ത്രിക്കും പ്രധാനമന്ത്രിയെ ചെന്ന് കാണാം. ആ അടിസ്ഥാനത്തിൽ തന്നെയാണ് താനും പ്രധാനമന്ത്രിയെ സന്ദർശിച്ചത്. അല്ലാതെ പ്രതിപക്ഷ നേതാവിന്റെ വീട്ടിൽ റെയ്ഡ് നടത്താൻ ആവശ്യപ്പെടാനല്ല
മാസപ്പടി കേസിൽ ഇ ഡി അന്വേഷണം തടയണം: ഹൈക്കോടതിയിൽ അപ്പീൽ നൽകി CMRL
സിഎംആർഎൽ- എക്സാലോജിക്ക് മാസപ്പടി കേസിൽ ഡയറക്ടറേറ്റിന്റെ അന്വേഷണം തടയണമെന്ന് ആവശ്യവുമായി സിഎംആർഎൽ ഹൈക്കോടതിയെ സമീപിച്ചു.നേരത്തെ സിംഗിൾ ബെഞ്ച് ഈ ആവശ്യം നിരസിച്ചിരുന്നു. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തിയ പരിശോധനയിൽ ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിൽ വീണ വിജയനെ ഇ ഡി ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്നതിനിടെയാണ് സിഎംആർഎൽ വീണ്ടും ഇടിയുടെ അന്വേഷണം തടയണമെന്ന് ആവശ്യവുമായി ഹൈക്കോടതിയെ സമീപിക്കുന്നത്.
പെരുമ്പാവൂരില്‍ പരസ്യ ചിത്രീകരണത്തിനെത്തിയ മോഡല്‍ മുങ്ങി മരിച്ചു
പരസ്യ ചിത്രീകരണത്തിന് വേണ്ടി എത്തിയ മോഡൽ പാറമടയിൽ മുങ്ങി മരിച്ചു. ഡൽഹി അംബേദ്കർ നഗർ സ്വദേശി ദിയാൻഷൂ ജോഷി ആണ് മരിച്ചത്.26 വയസ്സായിരുന്നു. പെരുമ്പാവൂർ മുടക്കുഴ പെട്ടമല പാറമടയിൽ ഉച്ചകഴിഞ്ഞ് രണ്ടു മണിയോടെയാണ് സംഭവം ഉണ്ടായത് . സംഘത്തിലുള്ളവർ ലൊക്കേഷൻ നോക്കുന്നതിനിടെ ദിയാൻഷു വെള്ളത്തിൽ നീന്താൻ ശ്രമിക്കുന്നതിന് ഇടയിലാണ് അപകടം സംഭവിച്ചതെന്നും റിപ്പോർട്ട്‌.
തിരുവനന്തപുരത്ത് അമ്യുസ്മെന്റ് പാർക്കിൽ റൈഡ്‌ പൊട്ടിനിരവധി പേർക്ക് പരുക്ക്
അമ്യുസ്മെന്റ് പാർക്കിൽ റൈഡ്‌ പൊട്ടി വീണ് അപകടം. വെമ്പായം ഹാപ്പി ലാൻഡിലാണ് സംഭവം നടന്നത്. പരിക്ക് പറ്റിയവരെ ആശുപത്രിയിലേക്ക് മാറ്റി. റൈഡിൽ 30ലധികം ആളുകൾ ഉണ്ടായിരുന്നതായാണ് സൂചന. അഞ്ചോളം പേരെ പിരപ്പൻകോട് സെന്റ് ജോൺസ് ആശുപത്രിയിലേക്ക് എത്തിച്ചു. അഞ്ചോളം പേർക്ക് ഗുരുതരമായി പരിക്ക് പറ്റിയെന്നാണ് പ്രാഥമിക വിവരം.
റെയ്ഡിന് പിന്നാലെ വീണ വിജയന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു
മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ മകൾ വീണ വിജയന്റെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചതായി റിപ്പോർട്ട്. സി എം ആർ എൽ -എക്‌സാലോജിക്ക് മാസ പടിക്കേസിൽ ആയിരുന്നു ഇഡി റെയ്ഡ് നടത്തിയത്. ഇതിന് പിന്നാലെയാണ് വീണ വിജയന്റെ അക്കൗണ്ടുകൾ മരവിപ്പിച്ചതായി റിപ്പോർട്ടുകൾ എത്തുന്നത്.എച്ച്ഡിഎഫ്‌സി ബാങ്കിലെ അക്കൗണ്ടാണ് മരവിപ്പിച്ചത്. വീണയുടെ ബാങ്ക് സ്ഥിര നിക്ഷേപത്തിന്റെ രേഖകള്‍ ഇഡി പിടിച്ചെടുത്തിരുന്നു.പരിശോധനയില്‍ നിരവധി കുറ്റകരമായ രേഖകള്‍/ അക്കൗണ്ടുകള്‍, ഡിജിറ്റല്‍ തെളിവുകള്‍, നിക്ഷേപങ്ങള്‍/ബാങ്ക് എഫ്ഡി എന്നിവ കണ്ടെത്തിയതായി സിമന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.ലഭിച്ച രേഖകള്‍ പരിശോധിച്ചു വരികയാണ്.
ED റെയ്ഡ്: പാലായിൽ ഷോൺ ജോർജിന്റെ വീടിനു മുന്നിൽ ബിജെപി സിപിഎം പ്രവർത്തകർ ഏറ്റുമുട്ടി
പാലായിൽ സിപിഎം പ്രവർത്തകരും ബിജെപി പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടി. ബിജെപി നേതാവ് ഷോൺ ജോർജിന്റെ വീടിനു മുന്നിലായിരുന്നു കയ്യാങ്കളി. സിഎംആർഎൽ എക്സാലോജിക്ക് ഇടപാടുമായി ബന്ധപ്പെട്ട് ഷോൺ ജോർജ്ജും ഇടപെട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ ഇന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിൽ ഡയറക്ടറേറ്റ് പരിശോധന നടത്തിയതിന്റെ പ്രതിഷേധ പ്രകടനമായിരുന്നു ഷോൺ ജോർജിന്റെ വീടിന്റെ മുന്നിലും നടന്നത്. പ്രതിഷേധവുമായി സിപിഎം പ്രവർത്തകർ എത്തിയതോടെ പ്രദേശത്തെ ബിജെപി പ്രവർത്തകരും അവിടേക്ക് സംഘടിച്ച് എത്തുകയായിരുന്നു. പോലീസ് ബാരിക്കേടുകൾ ഉപയോഗിച്ച് ഇരു സംഘങ്ങൾക്കും നടക്ക് നിന്ന് ഇരു കൂട്ടരും തമ്മിൽ സംഘർഷം ഉണ്ടാകാതിരിക്കാൻ പരിശ്രമിച്ചു.
ഈ ഡി സംഘത്തിന് നേരെയുള്ള സിപിഎം പ്രവർത്തകരുടെ ആക്രമം; റിപ്പോർട്ട് തേടി കേന്ദ്ര ആഭ്യന്തരമന്ത്രാലയം
എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സംഘത്തിനെതിരായി നടന്ന ആക്രമണത്തിൽ കേന്ദ്രമന്ത്രാലയം സംസ്ഥാന സർക്കാരിനോട് റിപ്പോർട്ട് തേടി. കൃത്യനിർവഹണം നടത്തുന്നതിനിടെയാണ് ഇ ഡി ഉദ്യോഗസ്ഥർക്ക് ആക്രമണം നേരിടേണ്ടി വന്നതെന്നും ഡ്രൈവർക്ക് പരിക്കേറ്റ സാഹചര്യമുണ്ടായതെന്നും എന്നാൽ വിലയിരുത്തലയിലാണ് ആഭ്യന്തരമന്ത്രാലയം. സംസ്ഥാന പോലീസ് മേധാവിയോടും സംഭവത്തിൽ വിശദീകരണം തേടുമെന്നാണ് സൂചന. കൂടാതെ ഇ ഡി ഉദ്യോഗസ്ഥർ പരാതി നൽകാനും സാധ്യത. ഉടൻതന്നെ പരാതി തയ്യാറാക്കി നൽകാനും സാധ്യത. സമാനമായി പശ്ചിമബംഗാളിൽ എൻഫോർ സിമന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർക്കെതിരെ ആക്രമണം ഉണ്ടായപ്പോൾ കനത്ത നടപടികളാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം സ്വീകരിച്ചിരുന്നത്.
പിണറായി വിജയന്റെ വീട്ടിൽ ED റെയ്ഡ്; സംസ്ഥാന വ്യാപകമായി പ്രതിഷേധിക്കും
മോൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ വീട്ടിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ റെയ്ഡ്. ഇന്ന് രാവിലെ ആരംഭിച്ച റെയ്ഡ് എട്ടു മണിക്കൂറോളം നീണ്ടുനിന്നു. ബിജെപിയുടെയും കോൺഗ്രസിന്റെയും രാഷ്ട്രീയ അജണ്ടയാണ് റെയ്ഡിന് പിന്നിലെന്നാണ് സിപിഐഎം ആരോപിക്കുന്നത്. അതേസമയം പരിശോധനയിൽ ഇടി ഉദ്യോഗസ്ഥർക്ക് ഒന്നും കണ്ടെത്താൻ സാധിച്ചില്ല. മാത്രമല്ല ഇ ഡി യുടെ റെയ്ഡിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് സിപിഎം പ്രവർത്തകർ വലിയ രീതിയിലുള്ള പ്രതിഷേധമാണ് അഴിച്ചുവിടുന്നത്. തിരുവനന്തപുരത്ത് ഇ ഡി ഉദ്യോഗസ്ഥരുടെ വാഹനം പ്രവർത്തകർ തടയുകയും കാർ അടിച്ച് തകർക്കുകയും ചെയ്തു. പിന്നീട് മുതിർന്ന നേതാക്കൾ എത്തിയാണ് പ്രവർത്തകരെ നിയന്ത്രണത്തിൽ ആക്കിയത്. മുൻമന്ത്രിയും എംഎൽഎയും ആയ പി എ മുഹമ്മദ് റിയാസിന്റെ വീട്ടിലും റെയ്ഡ് നടന്നിരുന്നു
Advertisement