D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
എന്തൊരു തമാശയാണ്? ജനങ്ങൾ പൊട്ടിച്ചിരിക്കും; സാമാന്യബുദ്ധിയും ഇല്ലേ? ഇഡി അന്വേഷണത്തിലെ ആരോപണങ്ങളിൽ മുഖ്യമന്ത്രി
പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിൽ നടന്ന ഈ ഡിറൈഡിൽ തനിക്കെതിരായ ആരോപണങ്ങളിൽ പ്രതികരിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ. എന്തൊക്കെ തമാശയാണ് ഇത് കേരളത്തിലെ ജനങ്ങളുടെ സാമാന്യബുദ്ധിയെ പരീക്ഷിക്കരുത് എന്നും ഇതൊക്കെ സാമാന്യബുദ്ധിയിൽ ചിന്തിച്ചാൽ പോലും മനസ്സിലാകില്ലെയെന്ന് മുഖ്യമന്ത്രി ചോദിക്കുന്നു. ഹൈക്കോടതിയാണ് അന്വേഷണം തുടരാനായി ഉത്തരവിട്ടത്. അല്ലാതെ ഞാൻ തലേദിവസം ചെന്ന് പ്രധാനമന്ത്രിയോട് നാളെ പ്രതിപക്ഷ നേതാവിലെ വീട്ടിൽ ചെന്ന് ഒരു റെയ്ഡ് നടത്തണം എന്നൊന്നും പറഞ്ഞതല്ല. ഈ രാജ്യത്തിലെ ഏത് സംസ്ഥാനത്തെ മുഖ്യമന്ത്രിക്കും പ്രധാനമന്ത്രിയെ ചെന്ന് കാണാം. ആ അടിസ്ഥാനത്തിൽ തന്നെയാണ് താനും പ്രധാനമന്ത്രിയെ സന്ദർശിച്ചത്. അല്ലാതെ പ്രതിപക്ഷ നേതാവിന്റെ വീട്ടിൽ റെയ്ഡ് നടത്താൻ ആവശ്യപ്പെടാനല്ല

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിൽ നടന്ന ഈ ഡിറൈഡിൽ തനിക്കെതിരായ ആരോപണങ്ങളിൽ പ്രതികരിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ. എന്തൊക്കെ തമാശയാണ് ഇത് കേരളത്തിലെ ജനങ്ങളുടെ സാമാന്യബുദ്ധിയെ പരീക്ഷിക്കരുത് എന്നും ഇതൊക്കെ സാമാന്യബുദ്ധിയിൽ ചിന്തിച്ചാൽ പോലും മനസ്സിലാകില്ലെയെന്ന് മുഖ്യമന്ത്രി ചോദിക്കുന്നു. ഹൈക്കോടതിയാണ് അന്വേഷണം തുടരാനായി ഉത്തരവിട്ടത്. അല്ലാതെ ഞാൻ തലേദിവസം ചെന്ന് പ്രധാനമന്ത്രിയോട് നാളെ പ്രതിപക്ഷ നേതാവിലെ വീട്ടിൽ ചെന്ന് ഒരു റെയ്ഡ് നടത്തണം എന്നൊന്നും പറഞ്ഞതല്ല. ഈ രാജ്യത്തിലെ ഏത് സംസ്ഥാനത്തെ മുഖ്യമന്ത്രിക്കും പ്രധാനമന്ത്രിയെ ചെന്ന് കാണാം. ആ അടിസ്ഥാനത്തിൽ തന്നെയാണ് താനും പ്രധാനമന്ത്രിയെ സന്ദർശിച്ചത്. അല്ലാതെ പ്രതിപക്ഷ നേതാവിന്റെ വീട്ടിൽ റെയ്ഡ് നടത്താൻ ആവശ്യപ്പെടാനല്ല. ഇനി അഥവാ ഈ റെയ്ഡും അന്വേഷണവും നിയമവിരുദ്ധമായതോ രാഷ്ട്രീയ അജണ്ടയോ ആണെങ്കിൽ സിപിഎമ്മിന് നിയമപരമായി മുന്നോട്ടു പോകാനുള്ള സാധ്യതയുമുണ്ട്. അത്തരത്തിൽ നിയമപരമായി പോരാടാനും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ അടക്കം വീട്ടിൽ നടന്ന മിന്നൽ പരിശോധനയ്ക്ക് പിന്നിൽ ബിജെപി കോൺഗ്രസ് ഡീൽ ആണെന്നായിരുന്നു സിപിഎമ്മിന്റെ പ്രധാന ആരോപണം.

Leave a Reply

Your email address will not be published. Required fields are marked *

Advertisement