D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
ക്ഷേത്ര ദർശനത്തിന് ദേവസ്വം മന്ത്രിയിൽ നിന്നും കൈക്കൂലി വാങ്ങി; പൂജാരി അടക്കം മൂന്നുപേർ പിടിയിൽ
ക്ഷേത്രത്തിൽ വേഗം ദർശനം ലഭിക്കുന്നതിനുവേണ്ടി ദേവസ്വം മന്ത്രിയിൽ നിന്നും കൈക്കൂലി വാങ്ങിയ സംഭവത്തിൽ പൂജാരി അടക്കം മൂന്നുപേർ പിടിയിൽ. തിരുച്ചെന്തൂർ മുരുഗൻ ക്ഷേത്രത്തിലെ ദർശനത്തിനാണ് പൂജാരിമാർ മന്ത്രിയിൽ നിന്നും കൈക്കൂലി വാങ്ങിയത്.ഹിന്ദു മത, ചാരിറ്റബിൾ എൻഡോവ്‌മെന്റ്‌സ് (എച്ച്ആർ & സിഇ) മന്ത്രി രമേശ് നടത്തിയ മിന്നൽ പരിശോധനയിലാണ് സംഭവം. ആളെ തിരിച്ചറിയാതിരിക്കാൻ വേണ്ടി മന്ത്രി മാസ്ക് ധരിച്ചാണ് എത്തിയത്.

ചെന്നൈ: ക്ഷേത്രത്തിൽ വേഗം ദർശനം ലഭിക്കുന്നതിനുവേണ്ടി ദേവസ്വം മന്ത്രിയിൽ നിന്നും കൈക്കൂലി വാങ്ങിയ സംഭവത്തിൽ പൂജാരി അടക്കം മൂന്നുപേർ പിടിയിൽ. തിരുച്ചെന്തൂർ മുരുഗൻ ക്ഷേത്രത്തിലെ ദർശനത്തിനാണ് പൂജാരിമാർ മന്ത്രിയിൽ നിന്നും കൈക്കൂലി വാങ്ങിയത്.ഹിന്ദു മത, ചാരിറ്റബിൾ എൻഡോവ്‌മെന്റ്‌സ് (എച്ച്ആർ & സിഇ) മന്ത്രി രമേശ് നടത്തിയ മിന്നൽ പരിശോധനയിലാണ് സംഭവം. ആളെ തിരിച്ചറിയാതിരിക്കാൻ വേണ്ടി മന്ത്രി മാസ്ക് ധരിച്ചാണ് എത്തിയത്. ശേഷം പ്രത്യേക പാസ്സ് വഴി ദർശനം വേഗം ഒരുക്കി നൽകാമെന്ന് പറഞ്ഞതാണ് പൂജാരിമാർ മന്ത്രിയിൽ നിന്നും പൈസ വാങ്ങിച്ചത്. കയ്യിൽ പണമില്ല എന്ന് പറഞ്ഞപ്പോൾ ഗൂഗിൾ പേ ചെയ്താൽ മതി എന്നും പറഞ്ഞു.ദർശനം വേഗത്തിൽ ലഭ്യമാക്കുന്നതിന് വേണ്ടി ഈ രീതിയിൽ നിരവധി പേരോട് കൈക്കൂലി വാങ്ങിയതാണ് സൂചന. കൂടാതെ മറ്റ് ഭക്തരോടും മന്ത്രിയെത്തിയ സമയത്തും കൈക്കൂലി വാങ്ങിക്കുന്നുണ്ടായിരുന്നു.പിടിക്കപ്പെട്ടതോടെ പുരോഹിതന്മാർ മാപ്പ് പറയുകയും ചെയ്തു. ശേഷം അവർക്കെതിരെ നടപടി സ്വീകരിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Advertisement