പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിൽ നടന്ന ഈ ഡിറൈഡിൽ തനിക്കെതിരായ ആരോപണങ്ങളിൽ പ്രതികരിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ. എന്തൊക്കെ തമാശയാണ് ഇത് കേരളത്തിലെ ജനങ്ങളുടെ സാമാന്യബുദ്ധിയെ പരീക്ഷിക്കരുത് എന്നും ഇതൊക്കെ സാമാന്യബുദ്ധിയിൽ ചിന്തിച്ചാൽ പോലും മനസ്സിലാകില്ലെയെന്ന് മുഖ്യമന്ത്രി ചോദിക്കുന്നു. ഹൈക്കോടതിയാണ് അന്വേഷണം തുടരാനായി ഉത്തരവിട്ടത്. അല്ലാതെ ഞാൻ തലേദിവസം ചെന്ന് പ്രധാനമന്ത്രിയോട് നാളെ പ്രതിപക്ഷ നേതാവിലെ വീട്ടിൽ ചെന്ന് ഒരു റെയ്ഡ് നടത്തണം എന്നൊന്നും പറഞ്ഞതല്ല. ഈ രാജ്യത്തിലെ ഏത് സംസ്ഥാനത്തെ മുഖ്യമന്ത്രിക്കും പ്രധാനമന്ത്രിയെ ചെന്ന് കാണാം. ആ അടിസ്ഥാനത്തിൽ തന്നെയാണ് താനും പ്രധാനമന്ത്രിയെ സന്ദർശിച്ചത്. അല്ലാതെ പ്രതിപക്ഷ നേതാവിന്റെ വീട്ടിൽ റെയ്ഡ് നടത്താൻ ആവശ്യപ്പെടാനല്ല
മുഖ്യമന്ത്രി വി ഡി സതീശനെ വിമർശിച്ച് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ഷെയർ ചെയ്ത സർക്കാർ സ്കൂളിലെ പ്രിൻസിപ്പൽ സസ്പെൻഷൻ. തിരുവനന്തപുരം ജില്ലയിലെ സർക്കാർ സ്കൂൾ പ്രിൻസിപ്പലിനാണ് നടപടി നേരിടേണ്ടിവന്നത്. ആറ്റിങ്ങൽ ഗവൺമെന്റ് ബോൾസ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ജവാദ് സുബൈറിനെയാണ് സസ്പെൻഡ് ചെയ്തത്. വിരമിക്കാൻ രണ്ടു ദിവസം മാത്രം ബാക്കി നിൽക്കുകയാണ് സസ്പെൻഷൻ നേരിടേണ്ടിവന്നത്. മുഖ്യമന്ത്രിയുടെ ചിത്രം പരിഹാസപരമായി പങ്കുവെച്ചെന്നും സസ്പെൻഷൻ ഉത്തരവിൽ വ്യക്തമാക്കുന്നു. കൂടാതെ വിദ്യാർഥികളിലും അധ്യാപകരിലും രാഷ്ട്രീയ ദ്രവീകരണത്തിന് അധ്യാപകൻ ശ്രമിച്ചതും ഉത്തരവിൽ പരാമർശം. കൂടാതെ അധ്യാപകനെതിരെ കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്
മുഖ്യമന്ത്രി വി ഡി സതീശന്റെ ഗുരുവായൂർ സന്ദർശനത്തിൽ ആചാരലംഘനം നടന്നിട്ടില്ലെന്ന് ഗുരുവായൂർ ദേവസ്വം ബോർഡ് വ്യക്തമാക്കി. മുഖ്യമന്ത്രി ആളുകളെ നേരിൽകണ്ട് സംസാരിച്ചപ്പോൾ ഉണ്ടായ തിരക്കു മാത്രമാണ് അന്നുണ്ടായതെന്നും മുഖ്യമന്ത്രിക്ക് ഒപ്പമുള്ളവർ റീൽസ് ചിത്രീകരിച്ചു എന്നത് കണ്ടെത്താൻ സാധിച്ചിട്ടില്ല എന്നും വിശദീകരണം. നെയ് വിളക്കിന് രസീത് ആക്കിയ ശേഷമാണ് മുഖ്യമന്ത്രി അകത്തേക്ക് പ്രവേശിച്ചതെന്നും ദേവസ്വം ചെയർമാൻ മാധ്യമങ്ങളോട് പ്രതികരിച്ചു.
മുനമ്പം നിവാസികളെ യാതൊരു കാരണവശാലും കുടിയൊഴിപ്പിക്കില്ലെന്നും അവർക്ക് പൂർണ്ണ സംരക്ഷണം നൽകുമെന്നും മുഖ്യമന്ത്രി വി.ഡി സതീശൻ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. മുൻ സർക്കാരിന്റെ കാലത്തെ വഖഫ് ബോർഡ്, ഭരണമൊഴിയുന്നതിന് തൊട്ടുമുൻപായി മുനമ്പത്തെ ഭൂമി വഖഫ് പോർട്ടലിൽ രജിസ്റ്റർ ചെയ്തത് പുതിയ സർക്കാരിന് പ്രതിസന്ധി സൃഷ്ടിക്കാനാണ്. ഈ വിഷയത്തിൽ വേഗത്തിൽ പരിഹാരം കണ്ടെത്താനുള്ള സർക്കാരിന്റെ ശ്രമങ്ങൾക്ക് ഈ നടപടി കാരണം കാലതാമസം നേരിടും. വിവിധ മതവിഭാഗങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കാനുള്ള അജണ്ടയുടെ ഭാഗമാണിത്. ഇക്കാര്യം പരിശോധിച്ച് നിയമപരമായി നേരിടാനാണ് സർക്കാരിന്റെ തീരുമാനം. മുനമ്പത്തെ ജനങ്ങൾക്ക് അവരുടെ ഭൂമിക്ക് നികുതി അടയ്ക്കാനുള്ള എല്ലാ സംവിധാനങ്ങളും ഉടൻ ഒരുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു
കേരളത്തിൻ്റെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറായ രത്തൻ യു ഖേൽക്കറെ മുഖ്യമന്ത്രി വി ഡി സതീശന്റെ ഓഫീസ് സെക്രട്ടറി ആയി നിയമിച്ചു കൊണ്ടുള്ള ഉത്തരവിറങ്ങി. നിയമന ഉത്തരവ് ഇന്ന് വൈകിട്ട് പുറത്തിറങ്ങി. 2003 ബാച്ചിലെ കേരള കേഡർ ഐഎഎസ് ഉദ്യോഗസ്ഥനാണ് രത്തൻ യു ഖേൽക്കർ. കണ്ണൂർ കളക്ടറായും കേരള മെഡിക്കൽ മിഷൻ ഡയറക്ടറായും സേവനം അനുഷ്ടിച്ചിട്ടിച്ച വ്യക്തിയാണ് രത്തൻ യു ഖേൽക്കർ.
രത്തൻ ഖേൽക്കറിൻ്റെ പേര് നിർദേശിച്ചത് മുഖ്യമന്ത്രി വി ഡി സതീശനാണ്.പേഴ്‌സണൽ സ്റ്റാഫായിട്ട് നിയമിച്ചിട്ടുള്ളത് 20 പേരെയാണ് . നിയമനത്തിനെതിരെ സിപിഐഎം ഉൾപ്പടെ വിമർശനവുമായി രംഗത്ത് എത്തിയിരുന്നു. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായി രത്തൻ ഖേൽക്കറെ നിയമിച്ചത് ഗൗരവമുള്ള പ്രശ്നമാണെന്ന് പി രാജീവ് പ്രതികരിച്ചു.നേരത്തേ മുഖ്യമന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫുകളെ നിയമിച്ച് ഉത്തരവിറക്കിയിരുന്നു.