D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
രത്തന്‍ യു ഖേല്‍ക്കര്‍ മുഖ്യമന്ത്രി വി ഡി സതീശന്റെ സെക്രട്ടറി; നിയമന ഉത്തരവിറങ്ങി
കേരളത്തിൻ്റെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറായ രത്തൻ യു ഖേൽക്കറെ മുഖ്യമന്ത്രി വി ഡി സതീശന്റെ ഓഫീസ് സെക്രട്ടറി ആയി നിയമിച്ചു കൊണ്ടുള്ള ഉത്തരവിറങ്ങി. നിയമന ഉത്തരവ് ഇന്ന് വൈകിട്ട് പുറത്തിറങ്ങി. 2003 ബാച്ചിലെ കേരള കേഡർ ഐഎഎസ് ഉദ്യോ​ഗസ്ഥനാണ് രത്തൻ യു ഖേൽക്കർ. കണ്ണൂർ കളക്ടറായും കേരള മെഡിക്കൽ മിഷൻ ഡയറക്ടറായും സേവനം അനുഷ്ടിച്ചിട്ടിച്ച വ്യക്തിയാണ് രത്തൻ യു ഖേൽക്കർ. രത്തൻ ഖേൽക്കറിൻ്റെ പേര് നിർദേശിച്ചത് മുഖ്യമന്ത്രി വി ഡി സതീശനാണ്.പേഴ്‌സണൽ സ്റ്റാഫായിട്ട് നിയമിച്ചിട്ടുള്ളത് 20 പേരെയാണ് . നിയമനത്തിനെതിരെ സിപിഐഎം ഉൾപ്പടെ വിമർശനവുമായി രംഗത്ത് എത്തിയിരുന്നു. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായി രത്തൻ ഖേൽക്കറെ നിയമിച്ചത് ഗൗരവമുള്ള പ്രശ്നമാണെന്ന് പി രാജീവ് പ്രതികരിച്ചു.നേരത്തേ മുഖ്യമന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫുകളെ നിയമിച്ച് ഉത്തരവിറക്കിയിരുന്നു.

കേരളത്തിൻ്റെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറായ രത്തൻ യു ഖേൽക്കറെ മുഖ്യമന്ത്രി വി ഡി സതീശന്റെ ഓഫീസ് സെക്രട്ടറി ആയി നിയമിച്ചു കൊണ്ടുള്ള ഉത്തരവിറങ്ങി. നിയമന ഉത്തരവ് ഇന്ന് വൈകിട്ട് പുറത്തിറങ്ങി. 2003 ബാച്ചിലെ കേരള കേഡർ ഐഎഎസ് ഉദ്യോ​ഗസ്ഥനാണ് രത്തൻ യു ഖേൽക്കർ. കണ്ണൂർ കളക്ടറായും കേരള മെഡിക്കൽ മിഷൻ ഡയറക്ടറായും സേവനം അനുഷ്ടിച്ചിട്ടിച്ച വ്യക്തിയാണ് രത്തൻ യു ഖേൽക്കർ.

രത്തൻ ഖേൽക്കറിൻ്റെ പേര് നിർദേശിച്ചത് മുഖ്യമന്ത്രി വി ഡി സതീശനാണ്.പേഴ്‌സണൽ സ്റ്റാഫായിട്ട് നിയമിച്ചിട്ടുള്ളത് 20 പേരെയാണ് . നിയമനത്തിനെതിരെ സിപിഐഎം ഉൾപ്പടെ വിമർശനവുമായി രംഗത്ത് എത്തിയിരുന്നു. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായി രത്തൻ ഖേൽക്കറെ നിയമിച്ചത് ഗൗരവമുള്ള പ്രശ്നമാണെന്ന് പി രാജീവ് പ്രതികരിച്ചു.നേരത്തേ മുഖ്യമന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫുകളെ നിയമിച്ച് ഉത്തരവിറക്കിയിരുന്നു. ശ്രീകുമാർ ടിയെ സ്‌പെഷ്യൽ പ്രൈവറ്റ് സെക്രട്ടറിയായും സിജി ജി എസിനെ പ്രസ് സെക്രട്ടറിയായും നിയമിച്ചു.റോയ് മാത്യുസാണ് മീഡിയ സെക്രട്ടറി. തിലകൻ കെ പി കെ, അനീഷ് അനിരുദ്ധൻ, മോഹനചന്ദ്രൻ എന്നിവരെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിമാരായും നിയമിച്ചതായി റിപ്പോർട്ട്.

Leave a Reply

Your email address will not be published. Required fields are marked *

Advertisement