D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
രത്തന്‍ യു ഖേല്‍ക്കര്‍ മുഖ്യമന്ത്രി വി ഡി സതീശന്റെ സെക്രട്ടറി; നിയമന ഉത്തരവിറങ്ങി
കേരളത്തിൻ്റെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറായ രത്തൻ യു ഖേൽക്കറെ മുഖ്യമന്ത്രി വി ഡി സതീശന്റെ ഓഫീസ് സെക്രട്ടറി ആയി നിയമിച്ചു കൊണ്ടുള്ള ഉത്തരവിറങ്ങി. നിയമന ഉത്തരവ് ഇന്ന് വൈകിട്ട് പുറത്തിറങ്ങി. 2003 ബാച്ചിലെ കേരള കേഡർ ഐഎഎസ് ഉദ്യോ​ഗസ്ഥനാണ് രത്തൻ യു ഖേൽക്കർ. കണ്ണൂർ കളക്ടറായും കേരള മെഡിക്കൽ മിഷൻ ഡയറക്ടറായും സേവനം അനുഷ്ടിച്ചിട്ടിച്ച വ്യക്തിയാണ് രത്തൻ യു ഖേൽക്കർ. രത്തൻ ഖേൽക്കറിൻ്റെ പേര് നിർദേശിച്ചത് മുഖ്യമന്ത്രി വി ഡി സതീശനാണ്.പേഴ്‌സണൽ സ്റ്റാഫായിട്ട് നിയമിച്ചിട്ടുള്ളത് 20 പേരെയാണ് . നിയമനത്തിനെതിരെ സിപിഐഎം ഉൾപ്പടെ വിമർശനവുമായി രംഗത്ത് എത്തിയിരുന്നു. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായി രത്തൻ ഖേൽക്കറെ നിയമിച്ചത് ഗൗരവമുള്ള പ്രശ്നമാണെന്ന് പി രാജീവ് പ്രതികരിച്ചു.നേരത്തേ മുഖ്യമന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫുകളെ നിയമിച്ച് ഉത്തരവിറക്കിയിരുന്നു.
Advertisement