D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
കോഴിക്കോട് വീണ്ടും നിപ സ്ഥിരീകരിച്ചു
കോഴിക്കോട് ജില്ലയിൽ വീണ്ടും നിപ സ്ഥിരീകരിച്ചു. രോഗം ബാധിച്ച് 43 കാരൻ ചികിത്സയിൽ. കോഴിക്കോട് മിംസ് ആശുപത്രിയിലാണ് ചികിത്സയിലുള്ളത്. അതേസമയം രോഗിയുടെ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ട മിംസ് ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകർ ഉൾപ്പടെ ക്വാറന്റൈനിൽ പോകേണ്ടി വരും. ആരോ​ഗ്യമന്ത്രി കെ മുരളീധരൻ അടിയന്തര യോ​ഗം വിളിക്കാൻ നിർദേശം നൽകി. സംഭവത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന് ചുമതല നൽകി.

നാളെ തിരുവനന്തപുരത്ത് ആരോഗ്യ മന്ത്രിയുടെ നേതൃത്വത്തിൽ സ്ഥിതിഗതികൾ വിലയിരുത്താൻ ഉന്നത തല യോഗം ചേരും. ആരോഗ്യ വകുപ്പിന്റെ നിര്‍ദേശപ്രകാരം ഇദ്ദേഹത്തെ ഐസലേഷനിലാക്കി. നിലവിൽ പൊതുജനങ്ങൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചിട്ടുണ്ട്.ആരോഗ്യ വകുപ്പ് എല്ലാ വിധ മുന്‍കരുതല്‍ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും പ്രതിരോധ സംവിധാനങ്ങളെല്ലാം സജ്ജമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Advertisement