D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
തീയായി ഓപ്പറേഷന്‍ തൂഫാന്‍ : സംസ്ഥാന വ്യാപക റെയ്ഡില്‍ 192 പേരെ അറസ്റ്റ് ചെയ്തു; എം.ഡി.എംഎയും മറ്റു മയക്കുമരുന്നുകളും പിടിച്ചെടുത്തു
ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ സ്പെഷ്യല്‍ ഡ്രൈവില്‍ മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്നവരെ കര്‍ശന പരിശോധനയ്ക്ക് വിധേയമാക്കി. വിവിധതരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 182 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 192 പേരാണ് അറസ്റ്റിലായത്. ഈ കേസുകളില്‍ നിന്നായി ആകെ എം.ഡി.എം.എ (31.15 ഗ്രാം), കഞ്ചാവ് (3.59089 കി.ഗ്രാം), കഞ്ചാവ് ബീഡി (113 എണ്ണം) എന്നിവ പിടിച്ചെടുത്തു.
“അവരെ വീണ്ടും കഠിനമായി പ്രഹരിക്കാൻ പോകുന്നു”: ഇറാനെതിരായ ട്രംപിന്റെ പുതിയ ഭീഷണി
ഇറാനെതിരെ അമേരിക്ക വീണ്ടും വ്യോമാക്രമണം ആരംഭിച്ചു. കൂടുതൽ ആക്രമണങ്ങൾ വരുന്നുണ്ടെന്നും അമേരിക്ക മുന്നറിയിപ്പ് നൽകി.വർദ്ധിച്ചുവരുന്ന ആക്രമണങ്ങൾ യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങളെ പാളം തെറ്റിക്കുമെന്ന് ഭീഷണിപ്പെടുത്തി, സ്തംഭിച്ച സമാധാന ചർച്ചകൾക്ക് ടെഹ്‌റാൻ വില നൽകേണ്ടിവരുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി.യുഎസ് സൈനികർക്ക് ആതിഥേയത്വം വഹിക്കുന്ന ബഹ്‌റൈൻ, കുവൈറ്റ്, ജോർദാൻ എന്നിവ ഇറാനിയൻ ആക്രമണത്തിന് ഇരയായതിന് മണിക്കൂറുകൾക്ക് ശേഷമാണ് ട്രംപിന്റെ മുന്നറിയിപ്പ് വന്നത്.
കോഴിക്കോട് വീണ്ടും നിപ സ്ഥിരീകരിച്ചു
കോഴിക്കോട് ജില്ലയിൽ വീണ്ടും നിപ സ്ഥിരീകരിച്ചു. രോഗം ബാധിച്ച് 43 കാരൻ ചികിത്സയിൽ. കോഴിക്കോട് മിംസ് ആശുപത്രിയിലാണ് ചികിത്സയിലുള്ളത്. അതേസമയം രോഗിയുടെ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ട മിംസ് ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകർ ഉൾപ്പടെ ക്വാറന്റൈനിൽ പോകേണ്ടി വരും. ആരോ​ഗ്യമന്ത്രി കെ മുരളീധരൻ അടിയന്തര യോ​ഗം വിളിക്കാൻ നിർദേശം നൽകി. സംഭവത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന് ചുമതല നൽകി.
ചത്തൂടെ എന്നായിരുന്നു ചോദ്യം; സലിംകുമാറിനെതിരായ സൈബർ ആക്രമണത്തിൽ പ്രതികരിച്ചു മുഖ്യമന്ത്രി
സലിം കുമാറിനെതിരെ നടക്കുന്ന സൈബർ ആക്രമണങ്ങളിൽ പ്രതികരിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ. രോഗബാധിതനായി കിടന്ന സലിംകുമാറിനെതിരെ വലിയ രീതിയിലുള്ള അറ്റാക്കാണ് സോഷ്യൽ ഇടങ്ങളിൽ നടന്നതെന്നാണ് അദ്ദേഹം പറഞ്ഞത്. പോയി ചത്തൂടെ എന്നൊക്കെയായിരുന്നു ചോദ്യങ്ങൾ അതിനുമാത്രം അയാൾ എന്ത് തെറ്റാണ് ചെയ്തത് എന്ന് വി ഡി സതീശൻ ചോദിച്ചു. മരിച്ചു കഴിഞ്ഞതിനുശേഷവും അദ്ദേഹത്തിന് എതിരെ വലിയ രീതിയിലുള്ള അറ്റാക്കുകളാണ് നടന്നത്.നമ്മുടെ കേരളത്തിലാണോ ഇത് നടക്കുന്നത്. ദേശീയ അവാര്‍ഡ് നേടിയ നടനാണ്, മലയാളികളെ കുടുകുടെ ചിരിപ്പിച്ച നടനാണ്. സുഖമില്ലാതെ കിടക്കുമ്പോള്‍, ചത്തുകൂടെ എന്നാണ് ചോദിച്ചത്. ആരാണ് ഇതിന്റെ പിറകില്‍.
എന്റെ ലക്ഷ്യം ജനങ്ങളെ സേവിക്കുക മാത്രം; കോൺഗ്രസ് ഭരണകാലത്ത് അഴിമതിയും അനീതിയുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി
ജനങ്ങളെ സേവിക്കുക മാത്രമാണ് തന്റെ ലക്ഷ്യം എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രിയായി രാജ്യത്തെ സേവിക്കാനുള്ള അവസരം ലഭിച്ചു അതിനു ജനങ്ങളോടാണ് താൻ നന്ദി പറയുന്നത് എന്നും പ്രധാനമന്ത്രി പറഞ്ഞു.ഡൽഹിയിൽ ചേർന്ന എൻഡിഎ യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.ജനങ്ങളുടെ വിശ്വാസം തങ്ങൾ കാത്തുസൂക്ഷിക്കുമെന്നും ഈ ചരിത്രം നേട്ടം ബിജെപി പ്രവർത്തകർക്ക് സമർപ്പിക്കുന്നുവെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു.
സംവിധായകൻ ഭാരതി രാജ അന്തരിച്ചു
പ്രശസ്ത സംവിധായകൻ ഭാരതി രാജ അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. അദ്ദേഹത്തിന്റെ വസതിയിൽ വച്ചായിരുന്നു അന്ത്യം.ഇയക്കുനര്‍ ഇമയം’ അഥവാ സംവിധാനത്തിന്റെ ഹിമാലയം എന്നാണ് ഭാരതീരാജ അറിയപ്പെട്ടിരുന്നത്. 1970 കാലങ്ങളിൽ തമിഴ് സിനിമാലോകം ഒരു നാലു മുറിക്കുള്ളിൽ സ്റ്റുഡിയോ തുള്ളൽ മാത്രമായിരുന്നു ഒതുങ്ങിയിരുന്നത് എന്നാൽ അതിനെ ചിത്രീകരണം സ്റ്റുഡിയോയ്ക്ക് പുറത്തേക്ക് കൊണ്ടുവന്ന സംവിധായകനായിരുന്നു ഭാരതി രാജ.സംവിധാനത്തിനു പുറമേ, തിരക്കഥാകൃത്തായും നിര്‍മ്മാതാവായും നടനായും ഭാരതീരാജ തിളങ്ങി.
പ്രിയദർശിനി; സ്ത്രീകൾക്കും ട്രാൻസ്ജെൻഡറുകൾക്കും KSRTCയിൽ സൗജന്യ യാത്ര തിങ്കളാഴ്ച മുതൽ
സ്ത്രീകൾക്കും ട്രാൻസ് വിഭാഗങ്ങൾക്കുമായി സംസ്ഥാന സർക്കാർ നടപ്പാക്കുന്ന പ്രിയദർശിനി കെഎസ്ആർടിസി സൗജന്യ യാത്ര പദ്ധതി ജൂൺ 15 ന് ആരംഭിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചതായി മുഖ്യമന്ത്രി വി.ഡി സതീശൻ അറിയിച്ചു. ആദ്യഘട്ടം ഓർഡിനറി ബസ്സുകളിലാണ് സൗജന്യ യാത്ര ലഭ്യമാവുക. സ്ത്രീകൾക്കും ട്രാൻസ് വിഭാഗത്തിനും പ്രായ, വരുമാന ഭേദമെന്യേ സൗകര്യം ലഭ്യമാകും. മാസം 70 കോടി രൂപ വരെ സര്‍ക്കാരിന് ബാധ്യത വരുത്തുന്നതാണ് പദ്ധതി. സൗജന്യ യാത്രമൂലം കെഎസ്ആര്‍ടിസിക്കുണ്ടാകുന്ന വരുമാനനഷ്ടം സർക്കാർ നികത്തും എന്നാണ് അറിയിച്ചിരിക്കുന്നത്.
Advertisement