പ്രശസ്ത സംവിധായകൻ ഭാരതി രാജ അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. അദ്ദേഹത്തിന്റെ വസതിയിൽ വച്ചായിരുന്നു അന്ത്യം.ഇയക്കുനര്‍ ഇമയം’ അഥവാ സംവിധാനത്തിന്റെ ഹിമാലയം എന്നാണ് ഭാരതീരാജ അറിയപ്പെട്ടിരുന്നത്. 1970 കാലങ്ങളിൽ തമിഴ് സിനിമാലോകം ഒരു നാലു മുറിക്കുള്ളിൽ സ്റ്റുഡിയോ തുള്ളൽ മാത്രമായിരുന്നു ഒതുങ്ങിയിരുന്നത് എന്നാൽ അതിനെ ചിത്രീകരണം സ്റ്റുഡിയോയ്ക്ക് പുറത്തേക്ക് കൊണ്ടുവന്ന സംവിധായകനായിരുന്നു ഭാരതി രാജ.സംവിധാനത്തിനു പുറമേ, തിരക്കഥാകൃത്തായും നിര്‍മ്മാതാവായും നടനായും ഭാരതീരാജ തിളങ്ങി. കൂടാതെ നിരവധി സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. മോഹൻലാൽ നായകനായ തുടരും എന്ന സിനിമയിലും ശ്രദ്ധേയമായ കഥാപാത്രം ഭാരതി രാജ ചെയ്തിരുന്നു.
തമിഴ്‌നാട്ടിലെ തേനിക്കടുത്തുള്ള അല്ലിനഗരത്തില്‍ പെരിയമായ തേവരുടെയും കറുത്തമ്മാളിന്റെയും മകനായാണ് 1941 ജൂലൈ 17-ന് ചിന്നസാമി എന്ന ഭാരതിരാജ ജനിച്ചത്. മകൻ സന്തോഷ് കഴിഞ്ഞവർഷം മരിച്ചിരുന്നു. ഇത് അദ്ദേഹത്തെ മാനസികമായി വല്ലാതെ തളർത്തിയിരുന്നു.



