കോഴിക്കോട് ജില്ലയിൽ വീണ്ടും നിപ സ്ഥിരീകരിച്ചു. രോഗം ബാധിച്ച് 43 കാരൻ ചികിത്സയിൽ. കോഴിക്കോട് മിംസ് ആശുപത്രിയിലാണ് ചികിത്സയിലുള്ളത്. അതേസമയം രോഗിയുടെ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ട മിംസ് ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകർ ഉൾപ്പടെ ക്വാറന്റൈനിൽ പോകേണ്ടി വരും. ആരോഗ്യമന്ത്രി കെ മുരളീധരൻ അടിയന്തര യോഗം വിളിക്കാൻ നിർദേശം നൽകി. സംഭവത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന് ചുമതല നൽകി.
വടകരക്ക് സമീപത്ത് തിരുവള്ളൂർ ചാനിയം കടവിനു സമീപം മൂന്ന് സ്റ്റീൽ ബോംബുകൾ കണ്ടെത്തി. തിരഞ്ഞെടുപ്പിന് പിന്നാലെ സിപിഎം ലീഗ് പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടിയ പ്രദേശത്താണ് സ്റ്റീൽ ബോംബുകൾ കണ്ടെത്തിയത്. നാട്ടുകാരാണ് പോലീസിനെ വിവരം അറിയിച്ചത്.ചാനിയം കടവ് – ശാന്തി നഗർ ഭാഗത്ത് നിടുമ്പ്രമണ്ണ റോഡിനു അടിയിലൂടെ പോകുന്ന ചാലിൽ ബക്കറ്റിൽ മണൽ നിറച്ചതിനുശേഷം അതിൽ സൂക്ഷിച്ച നിലയിലാണ് ബോംബുകൾ കണ്ടെത്തിയത്.