കോഴിക്കോട് : വടകരക്ക് സമീപത്ത് തിരുവള്ളൂർ ചാനിയം കടവിനു സമീപം മൂന്ന് സ്റ്റീൽ ബോംബുകൾ കണ്ടെത്തി. തിരഞ്ഞെടുപ്പിന് പിന്നാലെ സിപിഎം ലീഗ് പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടിയ പ്രദേശത്താണ് സ്റ്റീൽ ബോംബുകൾ കണ്ടെത്തിയത്. നാട്ടുകാരാണ് പോലീസിനെ വിവരം അറിയിച്ചത്.ചാനിയം കടവ് – ശാന്തി നഗർ ഭാഗത്ത് നിടുമ്പ്രമണ്ണ റോഡിനു അടിയിലൂടെ പോകുന്ന ചാലിൽ ബക്കറ്റിൽ മണൽ നിറച്ചതിനുശേഷം അതിൽ സൂക്ഷിച്ച നിലയിലാണ് ബോംബുകൾ കണ്ടെത്തിയത്.
ബോംബ് സ്ക്വാഡ് എത്തി ബോംബുകൾ പുറമേരി കുനിങ്ങാട് ക്വാറിയിലെത്തിച്ച് നിർവീര്യമാക്കി. ബോംബ് കണ്ടെത്തിയ പ്രദേശത്ത് തിരഞ്ഞെടുപ്പിന് പിന്നാലെ സിപിഎം ലീഗത്ത് പ്രവർത്തകർ തമ്മിൽ സംഘർഷം ഉണ്ടായിരുന്നു. കൂടാതെ 2 ദിവസങ്ങൾക്ക് മുമ്പ് എൽഡിഎഫ് യുഡിഎഫ് പ്രവർത്തകർക്ക് തമ്മിലും സ്ഥലത്ത് പ്രശ്നങ്ങൾ ഉണ്ടാക്കിയിരുന്നു.ഇതേത്തുടർന്ന് പ്രദേശത്ത് പൊലീസ് നിരീക്ഷണം ശക്തമാക്കിയതിനിടെയാണ് സ്റ്റീൽ ബോംബുകൾ സംബന്ധിച്ച വിവരം പോലീസിനെ നാട്ടുകാർ അറിയിച്ചത്.



