വടകരക്ക് സമീപത്ത് തിരുവള്ളൂർ ചാനിയം കടവിനു സമീപം മൂന്ന് സ്റ്റീൽ ബോംബുകൾ കണ്ടെത്തി. തിരഞ്ഞെടുപ്പിന് പിന്നാലെ സിപിഎം ലീഗ് പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടിയ പ്രദേശത്താണ് സ്റ്റീൽ ബോംബുകൾ കണ്ടെത്തിയത്. നാട്ടുകാരാണ് പോലീസിനെ വിവരം അറിയിച്ചത്.ചാനിയം കടവ് – ശാന്തി നഗർ ഭാഗത്ത് നിടുമ്പ്രമണ്ണ റോഡിനു അടിയിലൂടെ പോകുന്ന ചാലിൽ ബക്കറ്റിൽ മണൽ നിറച്ചതിനുശേഷം അതിൽ സൂക്ഷിച്ച നിലയിലാണ് ബോംബുകൾ കണ്ടെത്തിയത്.
മുണ്ടത്തിക്കോട് വെടിക്കെട്ട് നിർമ്മാണശാലയിൽ ഉണ്ടായ അപകടത്തിൽ ഇരയായവർക്ക് സഹായധനം പ്രഖ്യാപിച്ച് ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി. മരിച്ച 14 പേരുടെ കുടുംബങ്ങൾക്ക് ഒരു ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് 50000 രൂപ വീതവുമാണ് പ്രഖ്യാപിച്ചത്. അതേസമയം സംസ്ഥാന സർക്കാർ മരിച്ചവരുടെ കുടുംബത്തിന് 14 ലക്ഷം രൂപ പ്രഖ്യാപിച്ചിട്ടുണ്ട്.
പശ്ചിമേഷനിൽ വീണ്ടും യുദ്ധഭീതി ഉയർത്തി ഹോർമൂസ് കടലിടുക്കിൽ രണ്ട് കണ്ടെയ്നർ കപ്പലുകൾക്ക് നേരെ ഇറാൻ വെടിയുതിർത്തു. പാക്കിസ്ഥാനിൽ നടക്കാനിരുന്ന സമാധാന ചർച്ചകൾ പരാജയപ്പെട്ടത് പിന്നാലെയാണ് വീണ്ടും ആക്രമണമെന്നാണ് സൂചന. അമേരിക്കയും ഇറാനും തമ്മിലുള്ള വെടിനിർത്തൽ കരാർ അനിശ്ചിതമായ നീട്ടുകയാണെന്ന് അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന് പ്രഖ്യാപനം വന്ന മണിക്കൂറുകൾക്കകം തന്നെ ആക്രമണം ഉണ്ടായി.
മുണ്ടക്കിത്തോട് വെടിക്കെട്ടുപുരയിലെ ദുരന്തത്തിൽ രൂക്ഷ വിമർശനവുമായി തിരുവനന്തപുരം കോർപറേഷൻ ശാസ്തമംഗലം വാർഡ് കൗൺസിലർ ആർ.ശ്രീലേഖ. തീകൊണ്ട് കളിക്കുന്ന ഇത്തരം പൂരങ്ങൾ നമുക്ക് ആവശ്യമുണ്ടോ എന്നാണ് ആർ ശ്രീലേഖ ചോദിക്കുന്നത്.ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു വിമർശനം. ഡിജിറ്റൽ യുഗത്തിലെങ്കിലും പുനർചിന്തനം നടത്തണമെന്ന് ഫേസ്ബുക്ക് പോസ്റ്റിൽ ശ്രീലേഖ ആവശ്യപ്പെട്ടു.
വേമ്പിൻ കുളങ്ങര ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ ഭജന ചൊല്ലുന്നതിനിടയിൽ നന്ദഗോവിന്ദം ഭജൻസ് ക്രിസ്തീയ ഗാനം ചൊല്ലിയത് വലിയ വിവാദങ്ങൾക്ക് കാരണമായിരുന്നു. ഹിന്ദു ക്ഷേത്രത്തിൽ ക്രിസ്തീയ ഗാനം ആലപിച്ചുവെന്നാരോപിച്ച് ഒരുപറ്റം ആളുകൾ വിമർശനവുമായി രംഗത്തെത്തി. ഇപ്പോഴിതാ ഇതിനെതിരെ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ക്ഷേത്രം കമ്മിറ്റി ഭാരവാഹികൾ. കഴിഞ്ഞ പതിനാലാം തീയതി ആയിരുന്നു ക്ഷേത്രത്തിൽ നന്ദഗോവിന്ദം ഭജൻസിന്റെ പരിപാടി നടന്നത്. ക്ഷേത്ര പുനർനിർമ്മാണം നടക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ഭജന സംഘടിപ്പിച്ചത് എന്നും അവർ ഫ്രീ ആയിട്ടാണ് അമ്പലത്തിൽ പരിപാടി അവതരിപ്പിച്ചത് എന്നും ക്ഷേത്ര കമ്മിറ്റി പറയുന്നു.
മുണ്ടക്കിത്തോട് വെടിമരുന്ന് നിർമ്മാണശാലയിൽ ഉണ്ടായ വൻ സ്ഫോടനത്തെ തുടർന്ന് 13 പേർ മരിച്ചു. അഞ്ചുപേരുടെ നില ഇനിയും ഗുരുതരമായി തുടരുകയാണ്. മരിച്ചവർക്ക് 14 ലക്ഷം രൂപ ധനസഹായം നൽകും. സംഭവത്തിൽ സർക്കാർ ജുഡീഷ്യൽ അന്വേഷണം ആരംഭിച്ചു.ജസ്റ്റിസ് സി.എന്‍.രാമചന്ദ്രന്‍ നായര്‍ അന്വേഷിക്കും.