D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
മുഖ്യമന്ത്രി വി ഡി സതീശന് വിമർശിച്ച സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ഷെയർ ചെയ്തു; സ്കൂൾ പ്രിൻസിപ്പലിന് സസ്പെൻഷൻ
മുഖ്യമന്ത്രി വി ഡി സതീശനെ വിമർശിച്ച് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ഷെയർ ചെയ്ത സർക്കാർ സ്കൂളിലെ പ്രിൻസിപ്പൽ സസ്പെൻഷൻ. തിരുവനന്തപുരം ജില്ലയിലെ സർക്കാർ സ്കൂൾ പ്രിൻസിപ്പലിനാണ് നടപടി നേരിടേണ്ടിവന്നത്. ആറ്റിങ്ങൽ ഗവൺമെന്റ് ബോൾസ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ജവാദ് സുബൈറിനെയാണ് സസ്പെൻഡ് ചെയ്തത്. വിരമിക്കാൻ രണ്ടു ദിവസം മാത്രം ബാക്കി നിൽക്കുകയാണ് സസ്പെൻഷൻ നേരിടേണ്ടിവന്നത്. മുഖ്യമന്ത്രിയുടെ ചിത്രം പരിഹാസപരമായി പങ്കുവെച്ചെന്നും സസ്പെൻഷൻ ഉത്തരവിൽ വ്യക്തമാക്കുന്നു. കൂടാതെ വിദ്യാർഥികളിലും അധ്യാപകരിലും രാഷ്ട്രീയ ദ്രവീകരണത്തിന് അധ്യാപകൻ ശ്രമിച്ചതും ഉത്തരവിൽ പരാമർശം. കൂടാതെ അധ്യാപകനെതിരെ കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്
Advertisement