D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
ലാനയുടെ സാഹിത്യ സംവാദം ശനിയാഴ്ച; വിനോദ് കൃഷ്ണയുടെ “ലീക്ക് 86” ചർച്ചയാകും
ലിറ്റററി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക( LANA) യുടെ നേതൃത്വത്തിൽ നടക്കുന്ന പ്രതിമാസ സാഹിത്യ ചർച്ച ഏപ്രിൽ 25 ശനിയാഴ്ച നടക്കും. പ്രശസ്ത നോവലിസ്റ്റ് വിനോദ് കൃഷ്ണയുടെ ഡിസി ബുക്സ് പ്രസിദ്ധീകരിച്ച ഏറ്റവും പുതിയ നോവൽ " ലീക്ക് 86" ആണ് ഇത്തവണ ചർച്ച ചെയ്യപ്പെടുക. ശനിയാഴ്ച രാവിലെ 10 മണിക്ക് (CST) സൂം (Zoom) പ്ലാറ്റ്‌ഫോമിലാണ് സമ്മേളനം നടക്കുന്നത്. "9 mm ബെരേറ്റ " എന്ന പ്രശസ്തമായ നോവലിനു ശേഷം വിനോദകൃഷ്ണ ലിസ്റ്റ് പുതിയ നോവലാണ് "ലീക്ക് 86". 80 കാലഘട്ടങ്ങളിലെ കേരളത്തിലെ സാമൂഹ്യ ജീവിതത്തെക്കുറിച്ച് വളരെ ആഴത്തിൽ ആവിഷ്കരിക്കുന്ന കൃതിയാണിത്.

അധികാരവും നീതിയും തമ്മിലുള്ള പോരാട്ടമാണ് നോവലിന്റെ പ്രമേയം. മിത്തും യാഥാർത്ഥ്യവും കലർന്ന പുതുമയുള്ള ആഖ്യാന ശൈലിയിലൂടെയാണ് എഴുത്തുകാരൻ ഇത് അവതരിച്ചിരിക്കുന്നത്. മനുഷ്യന്റെ നിസ്സഹായാവസ്ഥയെ കുറിച്ച് സംസാരിക്കുന്ന ഈ കൃതി മലയാളത്തിലെ മികച്ച ഒരു കോൺസ്പിറസി തിയറി നോവൽ കൂടിയാണ്.

വായനക്കാരനും നിരൂപകനുമായ അഭിലാഷ് ചിറ്റത്തുകാട്ടിൽ നോവൽ പരിചയപ്പെടുത്തി സംസാരിക്കും. തുടർന്ന് നടക്കുന്ന സംവാദത്തിൽ നോവലിസ്റ്റ് ശ്രീ വിനോദ് കൃഷ്ണ പങ്കെടുക്കുകയും തന്റെ എഴുത്തും അനുഭവങ്ങളും വായനക്കാർക്കൊപ്പം പങ്കുവെയ്ക്കുകയും അവരുടെ സംശയങ്ങൾക്ക് മറുപടി നൽകുകയും ചെയ്യും. പ്രമേയത്തിലും ആഖ്യാനത്തിലും വേറിട്ടു നിൽക്കുന്ന ഈ കൃതിയെക്കുറിച്ചുള്ള ചർച്ചയിൽ പങ്കുചേരാൻ എല്ലാ സാഹിത്യ പ്രേമികളെയും ലാന ഭാരവാഹികൾ ക്ഷണിക്കുന്നു.

കൂടുതൽ വിവരങ്ങൾ 214-435-0124 സാമുവേൽ പനവേലി (പ്രസിഡൻ്റ്) , 347-204-0062 നിർമ്മല ജോസഫ് (മാലിനി ) (സെക്രട്ടറി) , 469-274-6501 ഷാജു ജോൺ (പ്രോഗ്രാം കമ്മറ്റി ചെയർമാൻ) എന്നിവരിൽ നിന്നും ലഭിക്കും. Zoom Meeting ID: 831 2865 6132,സമയം: 2026 ഏപ്രിൽ 25 ശനിയാഴ്ച 10:00 AM CST

Leave a Reply

Your email address will not be published. Required fields are marked *