ഇന്ത്യൻ വിമാനങ്ങൾക്കുള്ള വ്യോമപാത വിലക്ക് നീട്ടി പാകിസ്ഥാൻ.പാകിസ്താൻ എയർപോർട്ട് അതോറിറ്റി പുറപ്പെടുവിച്ച നോട്ടാം പ്രകാരം മെയ് 24-ന് ഇന്ത്യൻ സമയം പുലർച്ചെ 05:30 വരെ ഈ നിരോധനം നിലനിൽക്കുമെന്നാണ് റിപ്പോർട്ട്. പാകിസ്ഥാൻ എയർപോർട്ട് അതോറിറ്റി നൽകിയ നോട്ടീസ് പ്രകാരം ഇന്ത്യയിൽ രജിസ്റ്റർ ചെയ്തതോ ഇന്ത്യൻ വിമാന കമ്പനികൾ പ്രവർത്തിക്കുന്നതുമായ യാതൊരു വിമാനങ്ങൾക്കും പാക്കിസ്ഥാൻ വ്യോമപാത ഉപയോഗിക്കാൻ സാധിക്കില്ല. സൈനിക വിമാനങ്ങൾക്കും ഇന്ത്യയിൽ നിന്നുള്ള വിമാനക്കമ്പനികൾ പാട്ടത്തിനെടുത്ത വിമാനങ്ങൾക്കും ഈ വിലക്ക് ബാധകമാണ്.അതേസമയം പാക്കിസ്ഥാനെതിരെ ഇന്ത്യ ഏർപ്പെടുത്തിയ വിലക്ക് 24ന് പുലർച്ചെ അഞ്ചരയോടെ അവസാനിക്കും.
ലിറ്റററി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക( LANA) യുടെ നേതൃത്വത്തിൽ നടക്കുന്ന പ്രതിമാസ സാഹിത്യ ചർച്ച ഏപ്രിൽ 25 ശനിയാഴ്ച നടക്കും. പ്രശസ്ത നോവലിസ്റ്റ് വിനോദ് കൃഷ്ണയുടെ ഡിസി ബുക്സ് പ്രസിദ്ധീകരിച്ച ഏറ്റവും പുതിയ നോവൽ " ലീക്ക് 86" ആണ് ഇത്തവണ ചർച്ച ചെയ്യപ്പെടുക. ശനിയാഴ്ച രാവിലെ 10 മണിക്ക് (CST) സൂം (Zoom) പ്ലാറ്റ്‌ഫോമിലാണ് സമ്മേളനം നടക്കുന്നത്. "9 mm ബെരേറ്റ " എന്ന പ്രശസ്തമായ നോവലിനു ശേഷം വിനോദകൃഷ്ണ ലിസ്റ്റ് പുതിയ നോവലാണ് "ലീക്ക് 86". 80 കാലഘട്ടങ്ങളിലെ കേരളത്തിലെ സാമൂഹ്യ ജീവിതത്തെക്കുറിച്ച് വളരെ ആഴത്തിൽ ആവിഷ്കരിക്കുന്ന കൃതിയാണിത്.
ദളപതി വിജയ് നായകനാകുന്ന ജനനായകൻ എന്ന സിനിമയുടെ പകർപ്പ് ചോർന്ന സംഭവത്തിൽ ആദ്യമായി പ്രതികരിച്ച് നടന്റെ അച്ഛൻ എസ് എ ചന്ദ്രശേഖർ. സിനിമയുടെ പകർപ്പ് ഇന്റർനെറ്റിൽ ചോർന്നു എന്ന വിവരം ലഭിച്ചപ്പോൾ തങ്ങൾക്ക് ഞെട്ടൽ ഉണ്ടായില്ല എന്നും ഇതെല്ലാം പ്രതീക്ഷിച്ചിരുന്നു എന്നും അദ്ദേഹം പ്രതികരിച്ചു. സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് പല ആശങ്കകളും വിജയ് ആദ്യം തന്നെ പങ്കുവെച്ചിരുന്നതാണ്. ഇതൊക്കെ പ്രതീക്ഷിച്ചിരുന്നുവെന്നും അദ്ദേഹം പ്രതികരിച്ചു.
ഗ്രേറ്റർ റിച്ച്മണ്ട് അസോസിയേഷൻ ഓഫ് മലയാളീസ് (ഗ്രാമം) സംഘടിപ്പിച്ച ഗ്രാമോത്സവം 2026 അതിമനോഹരമായി അരങ്ങേറി. വിർജീനിയയിലെ റിച്ച്മണ്ടിൽ വച്ചായിരുന്നു ചടങ്ങുകൾ. മലയാളി സമൂഹത്തിന്റെ ഐക്യവും കരുത്തും വിളിച്ചോതിയ സംഗമം 2026 ലെ എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സംഘടിപ്പിച്ചത്. പ്രസിഡന്റിന്റെ സ്വാഗത പ്രസംഗത്തോടെയും ഭദ്രദീപം കൊളുത്തിയും ആണ് പരിപാടികൾക്ക് തുടക്കമായത്. തന്റെ പ്രസംഗത്തിൽ കമ്മ്യൂണിറ്റി അംഗങ്ങളുടെ സഹകരണത്തിനും സ്പോൺസർമാരുടെ പിന്തുണയ്ക്കും അദ്ദേഹം പ്രത്യേകം നന്ദി രേഖപ്പെടുത്തി. അതിനുപുറമെ നിലവിലെ അംഗങ്ങളെ ആദരിക്കാനും പുതിയ കമ്മിറ്റി അംഗങ്ങളെ പരിചയപ്പെടുത്താനുമുള്ള വേദിയായി ഗ്രാമോത്സവം മാറി.
ഭർത്താവ് ഭാര്യയെ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി കൊന്നു. പെരിന്തൽമണ്ണ സ്വദേശിനി ചേരികല്ലൻ ഷഫ്‌ന മരിച്ചത്. 25 വയസ്സായിരുന്നു. ഇവരുടെ ഭർത്താവ് മുൻഷാദിനെ പെരിന്തൽമണ്ണ പോലീസ് അറസ്റ്റ് ചെയ്തു. വാക്കുതർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
മുണ്ടത്തിക്കോടിൽ തൃശ്ശൂർ പൂരത്തിനുള്ള വെടിക്കെട്ട് നിർമ്മാണ കേന്ദ്രത്തിൽ വൻസ്ഫോടനം. നാലുപേരുടെ മരണം സ്ഥിരീകരിച്ചു. മരണസംഖ്യ ഇനിയും ഉയർന്നേക്കാം. 40 ഓളം തൊഴിലാളികളാണ് വെടിക്കെട്ട് നിർമ്മാണ കേന്ദ്രത്തിൽ ജോലി ചെയ്തിരുന്നത്. 14 പേരെ ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചു. ഇവരിൽ പലരുടെയും നില അതീവഗുരുതരമാണ്.
ഇറാന്റെ പ്രതിനിധികളുമായി പാക്കിസ്ഥാനിൽ വച്ച് നടക്കുന്ന കൂടിക്കാഴ്ചയിൽ അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപും പങ്കെടുത്തേക്കും എന്ന് റിപ്പോർട്ട്. പാക്കിസ്ഥാനിൽ വച്ച് നടക്കുന്ന ചർച്ചയിൽ ഡൊണാൾഡ് ട്രംപ് നേരിട്ടോ അല്ലെങ്കിൽ ഓൺലൈൻ വഴിയോ സംവദിക്കും എന്നാണ് നിലവിൽ ലഭിക്കുന്ന സൂചന. അതേസമയം അമേരിക്കയും ഇറാനും തമ്മിലുള്ള വെടി നിർത്തൽ കരാർ ബുധനാഴ്ച അവസാനിക്കും. ഇതിനിടെയാണ് പാകിസ്താനിൽ വച്ച് രണ്ടാംഘട്ട ചർച്ച നടക്കാൻ ഒരുങ്ങുന്നത്.
ശ്രീകാര്യത്ത് 20 കാരിയായ യുവതിയും സുഹൃത്തും ചേർന്ന് 19കാരനായ യുവാവിനെ ഹണി ട്രാപ്പിൽ കുടുക്കി. ഇൻസ്റ്റഗ്രാം വഴിയായിരുന്നു ഇരുവരും പരിചയപ്പെട്ടത്. ശേഷം നേരിൽ കാണണമെന്ന് ആവശ്യപ്പെട്ട് ആളൊഴിഞ്ഞ സ്ഥലത്തേക്ക് എത്തിക്കുകയും അവിടെവച്ച് മർദ്ദിച്ച അവശനാക്കി പണവും ഫോണും കവരുകയും ചെയ്തു.
തമിഴക വെട്രി കഴകം നേതാവും നടനുമായ വിജയിയുടെ തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ സമർപ്പിച്ച ആസ്ഥിയിൽ പൊരുത്തക്കേട്. തമിഴ്നാട്ടിൽ രണ്ട് മണ്ഡലങ്ങളെ കേന്ദ്രീകരിച്ചാണ് വിജയ് മത്സരത്തിനിറങ്ങിയിരിക്കുന്നത്. പെരമ്പൂരിലും ട്രിച്ചിയിൽ നിന്നും ആണ് വിജയ് മത്സരിക്കുന്നത്. എന്നാൽ രണ്ട് മണ്ഡലങ്ങളിലും സമർപ്പിച്ച ആസ്തി വിവരങ്ങളിൽ 100 കോടി രൂപയുടെ വ്യത്യാസമാണ് കാണിച്ചിരിക്കുന്നത്.അതായത് പെരമ്പൂർ മണ്ഡലത്തിൽ 115.13 കോടി രൂപയുടെ ആസ്ഥിയാണ് കാണിച്ചിരിക്കുന്നത്