D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
തൃശ്ശൂരിൽ വെടിക്കെട്ട് പുരയിൽ വൻസ്ഫോടനം; നാലു മരണം, നിരവധി പേരുടെ നില അതീവ ഗുരുതരം
മുണ്ടത്തിക്കോടിൽ തൃശ്ശൂർ പൂരത്തിനുള്ള വെടിക്കെട്ട് നിർമ്മാണ കേന്ദ്രത്തിൽ വൻസ്ഫോടനം. നാലുപേരുടെ മരണം സ്ഥിരീകരിച്ചു. മരണസംഖ്യ ഇനിയും ഉയർന്നേക്കാം. 40 ഓളം തൊഴിലാളികളാണ് വെടിക്കെട്ട് നിർമ്മാണ കേന്ദ്രത്തിൽ ജോലി ചെയ്തിരുന്നത്. 14 പേരെ ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചു. ഇവരിൽ പലരുടെയും നില അതീവഗുരുതരമാണ്.

തൃശ്ശൂർ: മുണ്ടത്തിക്കോടിൽ തൃശ്ശൂർ പൂരത്തിനുള്ള വെടിക്കെട്ട് നിർമ്മാണ കേന്ദ്രത്തിൽ വൻസ്ഫോടനം. നാലുപേരുടെ മരണം സ്ഥിരീകരിച്ചു. മരണസംഖ്യ ഇനിയും ഉയർന്നേക്കാം. 40 ഓളം തൊഴിലാളികളാണ് വെടിക്കെട്ട് നിർമ്മാണ കേന്ദ്രത്തിൽ ജോലി ചെയ്തിരുന്നത്. 14 പേരെ ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചു. ഇവരിൽ പലരുടെയും നില അതീവഗുരുതരമാണ്.

ഇന്ന് വൈകിട്ട് 3: 30ന് ശേഷമാണ് വലിയ ശബ്ദത്തിൽ സ്ഫോടനം ഉണ്ടായത്. തുടരെ സ്ഫോടനങ്ങൾ ഉണ്ടാകുന്നത് കൊണ്ട് തന്നെ രക്ഷാപ്രവർത്തനം അതീവ ദുഷ്കരം ആയിരിക്കുകയാണ്.നിരവധി തൊഴിലാളികള്‍ക്ക് പൊള്ളലേറ്റു. അപകടസ്ഥലത്ത് ശരീരഭാഗങ്ങള്‍ ചിതറിയനിലയിലാണ്. തിരുവമ്പാടി വിഭാഗത്തിന്റെ സാമ്പിൾ പുരയിലാണ് അപകടം ഉണ്ടായത്.

ഒട്ടേറെ ആംബുലൻസുകൾ സ്ഥലത്ത് സജ്ജമായിട്ടുണ്ട്. ഫയർഫോഴ്സ് യൂണിറ്റുകൾ തീ നിയന്ത്രണവിധേയമാക്കാനുള്ള പരിശ്രമത്തിലാണ്.

Leave a Reply

Your email address will not be published. Required fields are marked *