D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
ലാനയുടെ സാഹിത്യ സംവാദം ശനിയാഴ്ച; വിനോദ് കൃഷ്ണയുടെ “ലീക്ക് 86” ചർച്ചയാകും
ലിറ്റററി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക( LANA) യുടെ നേതൃത്വത്തിൽ നടക്കുന്ന പ്രതിമാസ സാഹിത്യ ചർച്ച ഏപ്രിൽ 25 ശനിയാഴ്ച നടക്കും. പ്രശസ്ത നോവലിസ്റ്റ് വിനോദ് കൃഷ്ണയുടെ ഡിസി ബുക്സ് പ്രസിദ്ധീകരിച്ച ഏറ്റവും പുതിയ നോവൽ " ലീക്ക് 86" ആണ് ഇത്തവണ ചർച്ച ചെയ്യപ്പെടുക. ശനിയാഴ്ച രാവിലെ 10 മണിക്ക് (CST) സൂം (Zoom) പ്ലാറ്റ്‌ഫോമിലാണ് സമ്മേളനം നടക്കുന്നത്. "9 mm ബെരേറ്റ " എന്ന പ്രശസ്തമായ നോവലിനു ശേഷം വിനോദകൃഷ്ണ ലിസ്റ്റ് പുതിയ നോവലാണ് "ലീക്ക് 86". 80 കാലഘട്ടങ്ങളിലെ കേരളത്തിലെ സാമൂഹ്യ ജീവിതത്തെക്കുറിച്ച് വളരെ ആഴത്തിൽ ആവിഷ്കരിക്കുന്ന കൃതിയാണിത്.