കൊച്ചി: അമ്മയിൽ പുകയുന്ന വിവാദങ്ങളിൽ പ്രതികരിച്ച് നടനും എംഎൽഎയുമായ രമേഷ് പിഷാരടി. അൻസിബയേയും ടിനിയേയും ശ്വേതാ മേനോനെയും വിളിച്ചു യോഗം ചേർന്ന് പരിഹാരം കണ്ടെത്താൻ ആവശ്യപ്പെട്ടുവെന്നും രമേശ് പിഷാരടി പറഞ്ഞു. ടിനി ടോമിനെയും ശ്വേത മേനോനോടും വിവരങ്ങൾ ചോദിച്ചറിഞ്ഞു എന്നും അദ്ദേഹം പ്രതികരിച്ചു.
പൊതുജനങ്ങൾ വിലയിരുത്തലത്തിൽ സംഘടനയ്ക്കുള്ളിൽ വിഷയങ്ങൾ പുറത്തേക്ക് കൊണ്ടുവരുതെന്ന് പറഞ്ഞിട്ടുണ്ടെന്ന് രമേശ് പറഞ്ഞു. കഴിഞ്ഞ കുറച്ചു ദിവസമായി അമ്മയിൽ നടി അൻസിബ നടത്തിയ തുറന്നുപറച്ചിലുകൾ ആണ് വിവാദങ്ങൾക്ക് കാരണമായത്. നടൻ ടിനിടോം തന്നെ ജിഹാദി എന്ന ആക്ഷേപിച്ചു മറ്റു നടന്മാരുമായി അവഹിതങ്ങൾ പറഞ്ഞു പരത്തുന്നു എന്നായിരുന്നു ആരോപണം. ടിനി ഇതെല്ലാം നിഷേധിച്ചു വന്നതിനു പിന്നാലെ നടി നീന കുറിപ്പും ടിനി ടോമിന് എതിരെ ആരോപണങ്ങളുമായി രംഗത്തെത്തിയിരുന്നു.



