സാങ്കേതികവിദ്യയുടെ ഉൽപ്പാദനക്ഷമതാ നേട്ടങ്ങൾ പരമാവധി പ്രയോജനപ്പെടുത്താൻ ഇന്നത്തെ സ്ഥാപനങ്ങൾ ജീവനക്കാരെ പരമാവധി AI ഉപയോഗിക്കാൻ പ്രേരിപ്പിക്കുന്നു. എന്നാൽ ആ സമ്മർദ്ദം ഉണ്ടാക്കുന്ന പോരായ്മകളെ കുറിച്ചാണ് ഇവിടെ പറയുന്നത്.ദി വെർജ് റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്, മൈക്രോസോഫ്റ്റ് അവരുടെ നേരിട്ടുള്ള ക്ലോഡ് കോഡ് ലൈസൻസുകളിൽ ഭൂരിഭാഗവും റദ്ദാക്കാൻ തുടങ്ങിയിരിക്കുന്നതായാണ് റിപ്പോർട്ട്. പകരം എഞ്ചിനീയർമാരെ ഗിറ്റ്ഹബ് കോപൈലറ്റ് സിഎൽഐ ഉപയോഗിക്കുന്നതിലേക്ക് മാറ്റുന്നു. കമ്പനി ആദ്യമായി ക്ലോഡ് കോഡിലേക്കുള്ള ആക്‌സസ് തുറന്നിട്ട് ആറ് മാസത്തിന് ശേഷമാണ് ഇത് സംഭവിക്കുന്നത്. ആയിരക്കണക്കിന് ഡെവലപ്പർമാർ, പ്രോജക്റ്റ് മാനേജർമാർ, ഡിസൈനർമാർ, മറ്റ് ജീവനക്കാർ എന്നിവരെ കോഡിംഗ് പരീക്ഷിക്കാൻ ഇത് പ്രോത്സാഹിപ്പിക്കുന്നു. ഈ സാങ്കേതികവിദ്യ വേഗത്തിൽ ജനപ്രിയമായി.
കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവായ ആലിൻ ഷെറിൻ ഇനി ബ്രാൻഡ്.സപ്ലൈകോ ആലിൻ ബ്രാൻഡിൽ ഇറക്കുന്ന നോട്ടുബുക്കുകളുടെ ഔദ്യോഗിക പ്രകാശനം ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി അനൂപ് ജേക്കബ് നിർവഹിച്ചു. ചടങ്ങിൽ ആലിന്റെ മാതാപിതാക്കളും പങ്കെടുത്തു.
ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി അനൂപ് ജേക്കബ് നോട്ടുബുക്കുകളുടെ ഔദ്യോഗിക പ്രകാശനം എറണാകുളം ഗസ്റ്റ് ഹൗസിൽ വെച്ച് മന്ത്രി നിർവഹിച്ചു.കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവായി മാറിയ ആലിൻ ഷെറിൻ എബ്രഹാമിന്റെ സ്മരണാർത്ഥമാണ് ആലിന്റെ ബ്രാൻഡിൽ നോട്ടുബുക്ക് ഇറക്കുന്നത്
വെർജീനിയ ഇന്ത്യൻ നഴ്സസ് അസോസിയേഷന്റെ (VINA) ആഭിമുഖ്യത്തിൽ ഈ വർഷത്തെ അന്താരാഷ്ട്ര നഴ്സസ് ദിനാഘോഷം പ്രൗഢഗംഭീരമായി നടത്തി. സംഘടനാംഗമായ സുധ അനുരൂപിന്റെ വസതിയിൽ വെച്ചായിരുന്നു ആഘോഷപരിപാടികൾ അരങ്ങേറിയത്.
മിസ്. മേരി പെരേര പരമ്പരാഗത രീതിയിൽ നിലവിളക്ക് തെളിയിച്ചതോടെ ചടങ്ങുകൾക്ക് ഔപചാരികമായ ആരംഭം കുറിച്ചു. തുടർന്ന് നഴ്സിംഗ് സമൂഹത്തിന്റെ ആദർശങ്ങൾ പുതുക്കിക്കൊണ്ട് അവർ ഫ്ലോറൻസ് നൈറ്റിംഗേൽ പ്രതിജ്ഞ വാചകം ചൊല്ലി നൽകി.
അസോസിയേഷന്റെ ആക്ടിംഗ് പ്രസിഡന്റ് ജീന ജോസഫ് ചടങ്ങിൽ സ്വാഗതം ആശംസിച്ചു. തുടർന്ന് ഡോ. അശ്വതി വർഗീസ് മുഖ്യപ്രഭാഷണം നടത്തുകയും നഴ്സസ് ദിന സന്ദേശം കൈമാറുകയും ചെയ്തു.
അമ്മയിൽ പുകയുന്ന വിവാദങ്ങളിൽ പ്രതികരിച്ച് നടനും എംഎൽഎയുമായ രമേഷ് പിഷാരടി. അൻസിബയേയും ടിനിയേയും ശ്വേതാ മേനോനെയും വിളിച്ചു യോഗം ചേർന്ന് പരിഹാരം കണ്ടെത്താൻ ആവശ്യപ്പെട്ടുവെന്നും രമേശ് പിഷാരടി പറഞ്ഞു. ടിനി ടോമിനെയും ശ്വേത മേനോനോടും വിവരങ്ങൾ ചോദിച്ചറിഞ്ഞു എന്നും അദ്ദേഹം പ്രതികരിച്ചു.
പൊതുജനങ്ങൾ വിലയിരുത്തലത്തിൽ സംഘടനയ്ക്കുള്ളിൽ വിഷയങ്ങൾ പുറത്തേക്ക് കൊണ്ടുവരുതെന്ന് പറഞ്ഞിട്ടുണ്ടെന്ന് രമേശ് പറഞ്ഞു. കഴിഞ്ഞ കുറച്ചു ദിവസമായി അമ്മയിൽ നടി അൻസിബ നടത്തിയ തുറന്നുപറച്ചിലുകൾ ആണ് വിവാദങ്ങൾക്ക് കാരണമായത്. നടൻ ടിനിടോം തന്നെ ജിഹാദി എന്ന ആക്ഷേപിച്ചു മറ്റു നടന്മാരുമായി അവഹിതങ്ങൾ പറഞ്ഞു പരത്തുന്നു എന്നായിരുന്നു ആരോപണം.
മുഖ്യമന്ത്രി വി ഡി സതീശന്റെ ഗുരുവായൂർ സന്ദർശനത്തിൽ ആചാരലംഘനം നടന്നിട്ടില്ലെന്ന് ഗുരുവായൂർ ദേവസ്വം ബോർഡ് വ്യക്തമാക്കി. മുഖ്യമന്ത്രി ആളുകളെ നേരിൽകണ്ട് സംസാരിച്ചപ്പോൾ ഉണ്ടായ തിരക്കു മാത്രമാണ് അന്നുണ്ടായതെന്നും മുഖ്യമന്ത്രിക്ക് ഒപ്പമുള്ളവർ റീൽസ് ചിത്രീകരിച്ചു എന്നത് കണ്ടെത്താൻ സാധിച്ചിട്ടില്ല എന്നും വിശദീകരണം. നെയ് വിളക്കിന് രസീത് ആക്കിയ ശേഷമാണ് മുഖ്യമന്ത്രി അകത്തേക്ക് പ്രവേശിച്ചതെന്നും ദേവസ്വം ചെയർമാൻ മാധ്യമങ്ങളോട് പ്രതികരിച്ചു.
മുന്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിലിന് എതിരായ ബലാത്സംഗ കേസില്‍ പരാതിക്കാരി മൊഴിമാറ്റി . എൽദോസ് തന്നെ പീഡിപ്പിച്ചിട്ടില്ല എന്ന് കോടതിയിൽ പറഞ്ഞു.നെയ്യാറ്റിന്‍കര കോടതിയിലെ വിചാരണക്കിടെയാണ് മൊഴി മാറ്റി പറഞ്ഞത്.കേസിന്റെ വിചാരണ നെയ്യാറ്റിന്‍കര കോടതിയിൽ പുരോഗമിക്കുകയാണ്. ഇതിനിടയിലാണ് മൊഴിമാറ്റി പറഞ്ഞത്.എംഎല്‍എയുടെ സുഹൃത്തുക്കളായ റെനീഷ, സിപ്പി നൂറുദ്ദീന്‍ എന്നിവര്‍ ഭീഷണിപ്പെടുത്തി എന്ന ആരോപണവും ഉന്നയിച്ചിരുന്നു. ഇതും ഉണ്ടായിട്ടില്ലെന്നാണ് ഇപ്പോൾ പുതിയ മൊഴി.പരാതിക്കാരിയായ യുവതിയെ ഒന്നിലേറെ തവണ എല്‍ദോസ് കുന്നപ്പള്ളി ബലാല്‍ത്സംഗം ചെയ്തു എന്നായിരുന്നു നെയ്യാറ്റിന്‍കര സെഷന്‍സ് കോടതിയിലെ കുറ്റപത്രത്തിൽ പരാമർശിച്ചിരിക്കുന്നത്.
മുനമ്പം നിവാസികളെ യാതൊരു കാരണവശാലും കുടിയൊഴിപ്പിക്കില്ലെന്നും അവർക്ക് പൂർണ്ണ സംരക്ഷണം നൽകുമെന്നും മുഖ്യമന്ത്രി വി.ഡി സതീശൻ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. മുൻ സർക്കാരിന്റെ കാലത്തെ വഖഫ് ബോർഡ്, ഭരണമൊഴിയുന്നതിന് തൊട്ടുമുൻപായി മുനമ്പത്തെ ഭൂമി വഖഫ് പോർട്ടലിൽ രജിസ്റ്റർ ചെയ്തത് പുതിയ സർക്കാരിന് പ്രതിസന്ധി സൃഷ്ടിക്കാനാണ്. ഈ വിഷയത്തിൽ വേഗത്തിൽ പരിഹാരം കണ്ടെത്താനുള്ള സർക്കാരിന്റെ ശ്രമങ്ങൾക്ക് ഈ നടപടി കാരണം കാലതാമസം നേരിടും. വിവിധ മതവിഭാഗങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കാനുള്ള അജണ്ടയുടെ ഭാഗമാണിത്. ഇക്കാര്യം പരിശോധിച്ച് നിയമപരമായി നേരിടാനാണ് സർക്കാരിന്റെ തീരുമാനം. മുനമ്പത്തെ ജനങ്ങൾക്ക് അവരുടെ ഭൂമിക്ക് നികുതി അടയ്ക്കാനുള്ള എല്ലാ സംവിധാനങ്ങളും ഉടൻ ഒരുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു
ഇറാനുമായുള്ള യുദ്ധവിരാമ കരാർ പൂർണ്ണമായും ചർച്ച ചെയ്തിട്ടില്ല എന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു. ടെഹ്‌റാൻ ആണവ ഇളവുകൾ നൽകണമെന്നും അല്ലെങ്കിൽ പുതിയ ആക്രമണങ്ങൾ നേരിടേണ്ടിവരുമെന്നും ആഴ്ചകൾ ചെലവഴിച്ചതിന് ശേഷം, ട്രംപ് ലോകത്തെ ആശങ്കയിലാഴ്ത്തി. യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ഒരു കരാറിലേക്കുള്ള പുരോഗതി ടെഹ്‌റാനും വാഷിംഗ്ടണും സൂചന നൽകിയിട്ടും, തന്റെ ചർച്ചക്കാരോട് തിടുക്കം കൂട്ടരുത്" എന്ന് താൻ പറഞ്ഞതായി ട്രംപ് പ്രതികരിച്ചു.
നമ്മുടെ പക്ഷത്തുള്ള ഈ സമയത്ത് ഒരു കരാറിൽ ഏർപ്പെടാൻ തിരക്കുകൂട്ടരുതെന്ന് താൻ എന്റെ പ്രതിനിധികളെ അറിയിച്ചിട്ടുണ്ട്, മിഡിൽ ഈസ്റ്റിലെ യുദ്ധത്തിന്റെ ഭാവിയെക്കുറിച്ച് അനിശ്ചിതത്വം നിലനിൽക്കുമ്പോൾ ട്രംപ് ട്രൂത്ത് സോഷ്യലിൽ എഴുതി
തമിഴ്‌നാട് നിയമസഭയിൽ നിന്ന് രാജിവച്ച എഐഎഡിഎംകെയിലെ മൂന്ന് എംഎൽഎമാർ തിങ്കളാഴ്ച മുഖ്യമന്ത്രി വിജയ് നയിക്കുന്ന ടിവികെയിൽ ചേർന്നു.മരഗതം കുമാരവേൽ, ജയകുമാർ, സത്യഭാമ എന്നീ എംഎൽഎമാർ തമിഴ്‌നാട് നിയമസഭാ സ്പീക്കർ ജെ.സി.ഡി. പ്രഭാകറിന് രാജി സമർപ്പിച്ചു. സ്പീക്കർ രാജി സ്വീകരിച്ചു.എഐഎഡിഎംകെയിലെ മുതിർന്ന നേതാവ് സിവി ഷൺമുഖത്തിന്റെ നേതൃത്വത്തിൽ 30 എംഎൽഎമാർ വിജയ് യുടെ ടിവികെ സർക്കാരിന് പിന്തുണ പ്രഖ്യാപിച്ച് രണ്ടാഴ്ച കഴിഞ്ഞപ്പോഴാണ് ഈ സംഭവം . എടപ്പാടി പളനിസ്വാമിയുടെ നേതൃത്വത്തിലുള്ള പാർട്ടിയിൽ നിന്ന് ഇപ്പോൾ രാജിവച്ച മൂന്ന് എംഎൽഎമാരും ഈ വിമത വിഭാഗത്തിന്റെ ഭാഗമായിരുന്നു.
ശുഹൈബ് വധക്കേസിലെ പ്രതികളുടെ ജാമ്യം റദ്ദാക്കി.റിമാന്‍ഡ് ചെയ്യാന്‍ തലശേരി അഡീഷണല്‍ സെഷന്‍സ് കോടതിയുടെ ഉത്തരവ്. ആകാശ് തില്ലങ്കേരി അടക്കമുള്ള പ്രതികളെ റിമാന്‍ഡ് ചെയ്യാൻ ഉത്തരവിട്ടതായി റിപ്പോർട്ട്.കേസില്‍ സിപിഐഎം പ്രവര്‍ത്തകരായ 17 പേരാണ് പ്രതികള്‍.
കേസിന്റെ വിചാരണ കഴിഞ്ഞ ആഴ്ചയാണ് തലശേരി അഡിഷണല്‍ സെഷന്‍സ് കോടതിയില്‍ തുടങ്ങിയത്. ഇതുവരെ രണ്ട് സാക്ഷികളെ വിസ്തരിച്ചു കഴിഞ്ഞതായാണ് റിപ്പോർട്ട്. ശുഹൈബ് കൊല്ലപ്പെടുന്ന ദിവസം ഒപ്പമുണ്ടായിരുന്ന റിയാസിനെയാണ് ആദ്യം വിസ്തരിച്ചത്. ഒന്നു മുതല്‍ അഞ്ച് വരെയുള്ള പ്രതികളെ റിയാസ് തിരിച്ചറിയുകയും ചെയ്തു. വിസ്താരവും ക്രോസ് വിസ്താരവും അടക്കം ആരംഭിച്ചു.
അട്ടപ്പാടിയിൽ ആദിവാസി യുവാവായ മധുവിനെ ആൾക്കൂട്ടം വിചാരണ ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ ഒന്നാം പ്രതിയെ കോടതി വെറുതെ വിട്ടു.12 പേർക്ക് ജീവപര്യന്തം.രണ്ട് മുതൽ – 15 വരെയുള്ള പ്രതികൾക്കാണ് ജീവപര്യന്തം. പതിനാറാം പ്രതിയുടെ ശിക്ഷ ഉയർത്തണമെന്ന പ്രോസിക്യൂഷൻ ആവശ്യം കോടതി അംഗീകരിച്ചിരുന്നു.ഒന്നാം പ്രതി മേച്ചേരിൽ ഹുസൈനെ ആണ് ഹൈക്കോടതി വെറുതെ വിട്ടുകൊണ്ട് വിധി പ്രസ്താവിച്ചത്. നാലാം പ്രതി അനീഷ്, പതിനൊന്നാം പ്രതി അബ്ദുൽ കരീം എന്നിവരെ വെറുതെ വിട്ട വിചാരണാ കോടതി നടപടി ഹൈക്കോടതി ശരിവച്ചിരുന്നു. 2018 ഫെബ്രുവരി 22നായിരുന്നു പാലക്കാട് അട്ടപ്പാടി ചിണ്ടക്കി ഊരിലെ മല്ലന്റെയും മല്ലിയുടെയും 27-കാരനായ മകൻ മധുവിനെ ആൾക്കൂട്ടം മർദ്ദിച്ചു കൊന്നത്.