അട്ടപ്പാടിയിൽ ആദിവാസി യുവാവായ മധുവിനെ ആൾക്കൂട്ടം വിചാരണ ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ ഒന്നാം പ്രതിയെ കോടതി വെറുതെ വിട്ടു.12 പേർക്ക് ജീവപര്യന്തം.രണ്ട് മുതൽ – 15 വരെയുള്ള പ്രതികൾക്കാണ് ജീവപര്യന്തം. പതിനാറാം പ്രതിയുടെ ശിക്ഷ ഉയർത്തണമെന്ന പ്രോസിക്യൂഷൻ ആവശ്യം കോടതി അംഗീകരിച്ചിരുന്നു.ഒന്നാം പ്രതി മേച്ചേരിൽ ഹുസൈനെ ആണ് ഹൈക്കോടതി വെറുതെ വിട്ടുകൊണ്ട് വിധി പ്രസ്താവിച്ചത്. നാലാം പ്രതി അനീഷ്, പതിനൊന്നാം പ്രതി അബ്ദുൽ കരീം എന്നിവരെ വെറുതെ വിട്ട വിചാരണാ കോടതി നടപടി ഹൈക്കോടതി ശരിവച്ചിരുന്നു. 2018 ഫെബ്രുവരി 22നായിരുന്നു പാലക്കാട് അട്ടപ്പാടി ചിണ്ടക്കി ഊരിലെ മല്ലന്റെയും മല്ലിയുടെയും 27-കാരനായ മകൻ മധുവിനെ ആൾക്കൂട്ടം മർദ്ദിച്ചു കൊന്നത്. അരിയും പലചരക്ക് സാധനങ്ങളും മോഷ്ടിച്ചു എന്ന് ആരോപിച്ചായിരുന്നു മർദ്ദനം. ആൾക്കൂട്ടത്തിന്റെ അതിക്രൂരമായ മർദ്ദനമേറ്റാണ് മധു കൊല്ലപ്പെട്ടത്.



