അമ്മയിൽ പുകയുന്ന വിവാദങ്ങളിൽ പ്രതികരിച്ച് നടനും എംഎൽഎയുമായ രമേഷ് പിഷാരടി. അൻസിബയേയും ടിനിയേയും ശ്വേതാ മേനോനെയും വിളിച്ചു യോഗം ചേർന്ന് പരിഹാരം കണ്ടെത്താൻ ആവശ്യപ്പെട്ടുവെന്നും രമേശ് പിഷാരടി പറഞ്ഞു. ടിനി ടോമിനെയും ശ്വേത മേനോനോടും വിവരങ്ങൾ ചോദിച്ചറിഞ്ഞു എന്നും അദ്ദേഹം പ്രതികരിച്ചു.
പൊതുജനങ്ങൾ വിലയിരുത്തലത്തിൽ സംഘടനയ്ക്കുള്ളിൽ വിഷയങ്ങൾ പുറത്തേക്ക് കൊണ്ടുവരുതെന്ന് പറഞ്ഞിട്ടുണ്ടെന്ന് രമേശ് പറഞ്ഞു. കഴിഞ്ഞ കുറച്ചു ദിവസമായി അമ്മയിൽ നടി അൻസിബ നടത്തിയ തുറന്നുപറച്ചിലുകൾ ആണ് വിവാദങ്ങൾക്ക് കാരണമായത്. നടൻ ടിനിടോം തന്നെ ജിഹാദി എന്ന ആക്ഷേപിച്ചു മറ്റു നടന്മാരുമായി അവഹിതങ്ങൾ പറഞ്ഞു പരത്തുന്നു എന്നായിരുന്നു ആരോപണം.
ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം ഏറ്റെടുക്കാൻ തയ്യാറല്ലെന്ന് നടൻ ജഗദീഷ്. ഏറ്റെടുക്കണമെന്ന് ബന്ധപ്പെട്ടവർ സമീപിച്ചിരുന്നതായും അദ്ദേഹം പ്രതികരിച്ചു. അഭിനയത്തിൽ തന്നെ തുടരാനാണ് താത്പര്യമെന്നും 24 മണിക്കൂറും ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിഞ്ഞാൽ മാത്രമേ അങ്ങനെ ഒരു സ്ഥാനം ഏറ്റെടുക്കൂ എന്നും അദ്ദേഹം വ്യക്തമാക്കി.
തന്നെ പരിഗണിച്ചതിൽ വലിയ അഭിമാനമുണ്ടെന്നും യോഗ്യരായ പലരും സിനിമ മേഖലയിൽ തന്നെ ഉണ്ടെന്നും ജഗദീഷ് പറഞ്ഞു . താനാരുടേയും പേര് നിർദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം എൽഡിഎഫ് സർക്കാറിന്റെ കാലത്തായിരുന്നു റസൂൽ പൂക്കുട്ടി ആയത്. സർക്കാർ മാറിയ പശ്ചാത്തലത്തിലാണ് റസൂൽ പൂക്കുട്ടി രാജിക്കത്ത് കൈമാറിയത്. പദവികൾ വേണ്ടെന്ന് ജഗദീഷ് പറയുന്നുണ്ടെങ്കിലും ചർച്ചയിൽ പേരുണ്ട്.
നടൻ മമ്മൂട്ടിക്ക് എംജി സർവകലാശാലയുടെ ഓണററി ഡോക്ടറേറ്റ്.ഗവർണർ തിങ്കളാഴ്ച നടക്കുന്ന ചടങ്ങിൽ ഡോക്ടറേറ്റ് നൽകും. മമ്മൂട്ടിയെ കൂടാതെ നാദസ്വര വിദ്വാൻ തിരുവിഴ ജയശങ്കർ ,വാസ്കുലർ സർജൻ ഡോ. എൻ. രാധാകൃഷ്ണൻ എന്നിവർക്കും ഓണററി ബിരുദം നൽകും.ഇന്ത്യൻ സിനിമയ്ക്ക് നൽകിയ സമഗ്ര സംഭാവന പരിഗണിച്ചാണ് മമ്മൂട്ടിക്ക് ഇത് നൽകുന്നത്.കേരള സർവകലാശാലയുടെയും കലിക്കറ്റ് സർവകലാശാലയുടെയും ഡോക്ടറേറ്റ് ലഭിച്ചിട്ടുണ്ട്. അദ്ദേഹം മൂന്ന് തവണ മികച്ച നടനുള്ള ദേശീയ പുരസ്‌കാരം നേടിയിട്ടുണ്ട്.
ദളപതി വിജയ് നായകനാകുന്ന ജനനായകൻ എന്ന സിനിമയുടെ പകർപ്പ് ചോർന്ന സംഭവത്തിൽ ആദ്യമായി പ്രതികരിച്ച് നടന്റെ അച്ഛൻ എസ് എ ചന്ദ്രശേഖർ. സിനിമയുടെ പകർപ്പ് ഇന്റർനെറ്റിൽ ചോർന്നു എന്ന വിവരം ലഭിച്ചപ്പോൾ തങ്ങൾക്ക് ഞെട്ടൽ ഉണ്ടായില്ല എന്നും ഇതെല്ലാം പ്രതീക്ഷിച്ചിരുന്നു എന്നും അദ്ദേഹം പ്രതികരിച്ചു. സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് പല ആശങ്കകളും വിജയ് ആദ്യം തന്നെ പങ്കുവെച്ചിരുന്നതാണ്. ഇതൊക്കെ പ്രതീക്ഷിച്ചിരുന്നുവെന്നും അദ്ദേഹം പ്രതികരിച്ചു.
നടനും തമിഴക വെട്രി കഴകം നേതാവുമായ വിജയിയും ഭാര്യ സംഗീത സ്വർണ ലിംഗവും വേർപിരിയുന്ന കാര്യത്തിൽ ധാരണയിൽ എത്തിയതായി സൂചന. അഭിഭാഷകരുടെയും ഇരുകൂട്ടർക്കും അറിയാവുന്ന ഒരു ജ്യോത്സ്യന്റേയും മധ്യസ്ഥതയിലാണ് പരസ്പര ധാരണയോടെ വേർപിരിയാമെന്ന തീരുമാനത്തിലേക്ക് ദമ്പതികൾ എത്തിയത് എന്നാണ് റിപ്പോർട്ട്. അതേസമയം ഇന്ന് സംഗീത നൽകിയ വിവാഹമോചന ഹർജിയിൽ കോടതി വാദം കേൾക്കാനിരിക്കെയാണ് ഒത്തുതീർപ്പായിയെന്ന തരത്തിലുള്ള വാർത്തകൾ എത്തുന്നത്.
സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനത്തിൽ 'മഞ്ഞുമ്മൽ ബോയ്സ്' എന്ന ചിത്രത്തിലെ 'വിയർപ്പ് തുന്നിയിട്ട കുപ്പായം' എന്ന ഗാനത്തിന് മികച്ച ഗാനരചയിതാവിനുള്ള പുരസ്‌കാരമാണ് റാപ്പർ വേടന് (ഹിരൺദാസ് മുരളി) ലഭിച്ചത്
ക്രൈം ഡ്രാമ വിഭാഗത്തിൽ ഒരുക്കിയിട്ടുള്ള 'കളങ്കാവലി'ന്റെ ടീസറിന് പ്രേക്ഷകരിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചത്. സോഷ്യൽ മീഡിയയിൽ ഈ ടീസർ തരംഗമായിരുന്നു. മമ്മൂട്ടി കമ്പനിയാണ് ചിത്രം നിർമ്മിക്കുന്നത്.
ഇപ്പോൾ പലരും പറയുന്നത് കേൾക്കാം ഡിപ്രഷൻ ആണ് മൂഡ്സ്വിങ്സ് ആണ് എന്നൊക്കെ. യഥാർത്ഥത്തിൽ ഒരു പണിയും ഇല്ലാത്തവർക്ക് തോന്നുന്ന കാര്യമാണ് ഇത് എന്നാണ് കൃഷ്ണപ്രഭ പറഞ്ഞത്.