D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
‘അഭിനയത്തിൽ തുടരണം, ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം ഏറ്റെടുക്കില്ല’; നടൻ ജഗദീഷ്
ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം ഏറ്റെടുക്കാൻ തയ്യാറല്ലെന്ന് നടൻ ജഗദീഷ്. ഏറ്റെടുക്കണമെന്ന് ബന്ധപ്പെട്ടവർ സമീപിച്ചിരുന്നതായും അദ്ദേഹം പ്രതികരിച്ചു. അഭിനയത്തിൽ തന്നെ തുടരാനാണ് താത്പര്യമെന്നും 24 മണിക്കൂറും ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിഞ്ഞാൽ മാത്രമേ അങ്ങനെ ഒരു സ്ഥാനം ഏറ്റെടുക്കൂ എന്നും അദ്ദേഹം വ്യക്തമാക്കി. തന്നെ പരിഗണിച്ചതിൽ വലിയ അഭിമാനമുണ്ടെന്നും യോഗ്യരായ പലരും സിനിമ മേഖലയിൽ തന്നെ ഉണ്ടെന്നും ജഗദീഷ് പറഞ്ഞു . താനാരുടേയും പേര് നിർദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം എൽഡിഎഫ് സർക്കാറിന്റെ കാലത്തായിരുന്നു റസൂൽ പൂക്കുട്ടി ആയത്. സർക്കാർ മാറിയ പശ്ചാത്തലത്തിലാണ് റസൂൽ പൂക്കുട്ടി രാജിക്കത്ത് കൈമാറിയത്. പദവികൾ വേണ്ടെന്ന് ജഗദീഷ് പറയുന്നുണ്ടെങ്കിലും ചർച്ചയിൽ പേരുണ്ട്.

തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം ഏറ്റെടുക്കാൻ തയ്യാറല്ലെന്ന് നടൻ ജഗദീഷ്. ഏറ്റെടുക്കണമെന്ന് ബന്ധപ്പെട്ടവർ സമീപിച്ചിരുന്നതായും അദ്ദേഹം പ്രതികരിച്ചു. അഭിനയത്തിൽ തന്നെ തുടരാനാണ് താത്പര്യമെന്നും 24 മണിക്കൂറും ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിഞ്ഞാൽ മാത്രമേ അങ്ങനെ ഒരു സ്ഥാനം ഏറ്റെടുക്കൂ എന്നും അദ്ദേഹം വ്യക്തമാക്കി.

തന്നെ പരിഗണിച്ചതിൽ വലിയ അഭിമാനമുണ്ടെന്നും യോഗ്യരായ പലരും സിനിമ മേഖലയിൽ തന്നെ ഉണ്ടെന്നും ജഗദീഷ് പറഞ്ഞു . താനാരുടേയും പേര് നിർദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം എൽഡിഎഫ് സർക്കാറിന്റെ കാലത്തായിരുന്നു റസൂൽ പൂക്കുട്ടി ആയത്. സർക്കാർ മാറിയ പശ്ചാത്തലത്തിലാണ് റസൂൽ പൂക്കുട്ടി രാജിക്കത്ത് കൈമാറിയത്. പദവികൾ വേണ്ടെന്ന് ജഗദീഷ് പറയുന്നുണ്ടെങ്കിലും ചർച്ചയിൽ പേരുണ്ട്.

കൂടാതെ റസൂൽ പൂക്കുട്ടിയോട് സ്ഥാനത്ത് തുടരണമെന്ന നിർദേശം യുഡിഎഫ് സർക്കാർ നൽകിയിരുന്നില്ല. അതേസമയം സംസ്ഥാന സർക്കാരിൻ്റെ പരിഗണനയിൽ ചെയർമാൻ സ്ഥാനത്തേക്ക് പല പേരുകൾ ഉണ്ട്. സലീം കുമാർ, ജഗദീഷ്, ദീപു കരുണാകരൻ, പ്രിയങ്ക നായർ എന്നിവരുടെ പേര് അധ്യക്ഷ സ്ഥാനത്തേക്ക് ചർച്ച ചെയ്യുന്നതായാണ് റിപ്പോർട്ട്‌.

Leave a Reply

Your email address will not be published. Required fields are marked *

Advertisement