മുഖ്യമന്ത്രി വി ഡി സതീശന്റെ ഗുരുവായൂർ സന്ദർശനത്തിൽ ആചാരലംഘനം നടന്നിട്ടില്ലെന്ന് ഗുരുവായൂർ ദേവസ്വം ബോർഡ് വ്യക്തമാക്കി. മുഖ്യമന്ത്രി ആളുകളെ നേരിൽകണ്ട് സംസാരിച്ചപ്പോൾ ഉണ്ടായ തിരക്കു മാത്രമാണ് അന്നുണ്ടായതെന്നും മുഖ്യമന്ത്രിക്ക് ഒപ്പമുള്ളവർ റീൽസ് ചിത്രീകരിച്ചു എന്നത് കണ്ടെത്താൻ സാധിച്ചിട്ടില്ല എന്നും വിശദീകരണം. നെയ് വിളക്കിന് രസീത് ആക്കിയ ശേഷമാണ് മുഖ്യമന്ത്രി അകത്തേക്ക് പ്രവേശിച്ചതെന്നും ദേവസ്വം ചെയർമാൻ മാധ്യമങ്ങളോട് പ്രതികരിച്ചു.
മുഖ്യമന്ത്രി വി ഡി സതീശന്റെ ഗുരുവായൂർ ക്ഷേത്ര സന്ദർശനത്തിനെതിരെ പരാതി.ജനങ്ങളുടെ ദർശനം തടസ്സപ്പെടുത്തിയെന്ന് ആരോപിച്ച് ബിജെപിയാണ് പരാതി നൽകിയത്. വീഡിയോ ചിത്രീകരണത്തിന് വിലക്കുള്ള മേഖലയിൽ ഹൈബി ഈഡൻ എംപി വീഡിയോ ചിത്രീകരിച്ചുവെന്നും മുഖ്യമന്ത്രിയ്ക്കും അനുയായികൾക്കുമായി വി ഐ പി ദർശനം അനുവദിച്ചുവെന്നും ആരോപണം നടന്നത് ഹൈക്കോടതി ഉത്തരവുകളുടെ ലംഘനമാണെന്നും ബിജെപി നേതാവ് ബി ഗോപാലകൃഷ്ണൻ പരാതിയിൽ പറയുന്നു . ഇതുമായി ബന്ധപ്പെട്ട പരാതി കൈമാറിയിരിക്കുന്നത് ഗുരുവായൂർ ദേവസ്വം അഡ്മിനിസ്ട്രേറ്റർക്കാണ്.