ന്യൂഡൽഹി: കേരളത്തിന്റെ മുഖ്യമന്ത്രി ആരെന്ന് ഉടൻ അറിയാം. പ്രഖ്യാപനം ഉടൻ എന്ന് സൂചന. ഖർഗയുടെ വസതിയിൽ നിർണ്ണായക കൂടിക്കാഴ്ച ഇന്ന് നടക്കും. രാഹുൽ ഗാന്ധി- മല്ലികാർജുൻ ഖർഗെ കൂടിക്കാഴ്ച ഇന്ന് വൈകിട്ട് 5.30 ന് നടക്കുമെന്നാണ് നിലവിൽ വരുന്ന റിപ്പോർട്ട്. നിയമസഭാ തിരഞ്ഞെടുപ്പിൽ വമ്പൻ വിജയം നേടിയിട്ടും മുഖ്യമന്ത്രി ആരാകും എന്ന് ഇതുവരെ പ്രഖ്യാപിക്കാൻ കോൺഗ്രസിന് സാധിച്ചിട്ടില്ല. വി.ഡി. സതീശനും കെ.സി. വേണുഗോപാലും രമേശ് ചെന്നിത്തലയും കസേരയ്ക്കുവേണ്ടി കടുംപിടിത്തം പിടിക്കുന്നതാണ് തീരുമാനത്തിലെത്തിച്ചേരാൻ വൈകുന്നതിന് കാരണം.
സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷി കേരളത്തിലേക്ക് പുറപ്പെട്ടു. വൈകിട്ട് മൂന്നേകാലിനുള്ള വിമാനത്തിൽ അവർ ഡൽഹിയിൽനിന്ന് കേരളത്തിലേക്ക് പുറപ്പെട്ടു. സംഭവത്തിൽ ലീഗുമായും ചർച്ച നടത്തും എന്നാണ് സൂചന.നിലവിൽ ഡൽഹിയിലുള്ള കെപിസിസിയുടെ മൂന്ന് വർക്കിങ് പ്രസിഡന്റുമാരായ ഷാഫി പറമ്പിൽ, എ.പി. അനിൽകുമാർ, പി.സി. വിഷ്ണുനാഥ് എന്നിവരും ദീപാ ദാസ് മുൻഷിക്കൊപ്പം കേരളത്തിലേക്ക് മടങ്ങുമെന്നും റിപ്പോർട്ട്



