D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
വി.ഡി.യെ ക്രൂശിക്കാൻ ഇറങ്ങുന്ന താങ്കളെയും ജനം ശിക്ഷിക്കും’; കെ സി വേണുഗോപാലിനെ പിന്തുണച്ച ഷാഫി പറമ്പിലിന് വിമർശനം
മുഖ്യമന്ത്രി പോരിൽ കെ സി വേണുഗോപാലിനെ പിന്തുണച്ചെന്ന് ആരോപിച്ച് ഷാഫി പറമ്പലിന് രൂക്ഷ വിമർശനം. ഫെയ്‌സ്ബുക്കിൽ ഷാഫി പറമ്പിൽ അവസാനം പോസ്റ്റ്‌ചെയ്ത ചിത്രത്തിന് താഴെയാണ് വിമർശനം പോയിരുന്നത്. നിരവധി കോൺഗ്രസ് അനുകൂല അക്കൗണ്ടുകളിൽനിന്നാണ് പ്രതിഷേധ കമന്റുകൾ.നമ്മൾ ജയിച്ചു സാർ, അങ്ങയെ ക്രൂശിച്ചവരെ ജനം ശിക്ഷിച്ചു' എന്ന കുറിപ്പോടെ ഉമ്മൻചാണ്ടിയുടെ ഫോട്ടോയുമായി നിൽക്കുന്ന ചിത്രം ഷാഫി പറമ്പിൽ ഫെയ്‌സ്ബുക്കിൽ പോസ്റ്റ്‌ ചെയ്തിരുന്നത്. ഇതിന് കമന്റ്‌ ആയി ആണ് ആളുകൾ പ്രതിഷേധിക്കുന്നത്. വി ഡി സതീശൻ അനുകൂലികളാണ് കമന്റുകളുമായി എത്തുന്നത്

കൊച്ചി: മുഖ്യമന്ത്രി പോരിൽ കെ സി വേണുഗോപാലിനെ പിന്തുണച്ചെന്ന് ആരോപിച്ച് ഷാഫി പറമ്പലിന് രൂക്ഷ വിമർശനം. ഫെയ്‌സ്ബുക്കിൽ ഷാഫി പറമ്പിൽ അവസാനം പോസ്റ്റ്‌ചെയ്ത ചിത്രത്തിന് താഴെയാണ് വിമർശനം പോയിരുന്നത്. നിരവധി കോൺഗ്രസ് അനുകൂല അക്കൗണ്ടുകളിൽനിന്നാണ് പ്രതിഷേധ കമന്റുകൾ.നമ്മൾ ജയിച്ചു സാർ, അങ്ങയെ ക്രൂശിച്ചവരെ ജനം ശിക്ഷിച്ചു' എന്ന കുറിപ്പോടെ ഉമ്മൻചാണ്ടിയുടെ ഫോട്ടോയുമായി നിൽക്കുന്ന ചിത്രം ഷാഫി പറമ്പിൽ ഫെയ്‌സ്ബുക്കിൽ പോസ്റ്റ്‌ ചെയ്തിരുന്നത്. ഇതിന് കമന്റ്‌ ആയി ആണ് ആളുകൾ പ്രതിഷേധിക്കുന്നത്. വി ഡി സതീശൻ അനുകൂലികളാണ് കമന്റുകളുമായി എത്തുന്നത്. ജനഹിതം അറിയാതെ പ്രവർത്തിച്ചാൽ ഷാഫി പറമ്പിൽ ദുഃഖിക്കേണ്ടിവരും എന്നാണ് കമന്റ്. കോൺഗ്രസിന്റെ കാലനായി നിങ്ങൾ മാറരുത് കെസി വേണുഗോപാലിനു വേണ്ടി കേരളത്തിലെ ജനങ്ങളെ വഞ്ചിക്കരുത്. വി ഡി സതീഷിനെ ക്രൂശിക്കുന്ന നിങ്ങളെയും നാളെ ജനങ്ങൾ ക്രൂശിക്കും എന്നിങ്ങനെ പോകുന്നു കമന്റുകൾ.

Leave a Reply

Your email address will not be published. Required fields are marked *

Advertisement