കെ സി വേണുഗോപാൽ കേരളത്തിൽ എത്തി. മന്ത്രിസഭ രൂപീകരണ ചർച്ചകൾക്ക് വേണ്ടിയാണ് അദ്ദേഹം എത്തിയത്. കെപിസിസി പ്രസിഡണ്ട് സണ്ണി ജോസഫ് ഉൾപ്പെടെയുള്ള നേതാക്കൾ ചേർന്നാണ് കെസി വേണുഗോപാലിനെ സ്വീകരിച്ചത്. അതേസമയം കെ സി എന്ന ഒരു പക്ഷമില്ലെന്നും സർക്കാറിന് പൂർണ പിന്തുണ എന്നും അദ്ദേഹം പറഞ്ഞു. രമേശ് ചെന്നിത്തലയുടെ പ്രശ്നങ്ങൾ സംസാരിച്ചു പരിഹരിക്കും. അദ്ദേഹത്തിനോട് നിലവിൽ ചർച്ചകൾ നടന്നതായും കെ സി വേണുഗോപാൽ പ്രതികരിച്ചു
വി ഡി സതീഷിനെ കേരളത്തിന്റെ മുഖ്യമന്ത്രിയായി എഐസിസി നിരീഷകർ പ്രഖ്യാപിച്ചതിന് പിന്നാലെ പ്രതികരണവുമായി കെസി വേണുഗോപാൽ. വി ഡി സതീശനെ കേരളത്തിന്റെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതിൽ താൻ അതീവ സന്തോഷവാനാണ് എന്നാണ് കെ സി വേണുഗോപാലിന്റെ പ്രതികരണം. ഹൈക്കമാന്റിന്റെ തീരുമാനം അംഗീകരിക്കുന്നുവെന്നും സർക്കാരിന്റെ മുന്നോട്ടുള്ള പ്രവർത്തനങ്ങൾക്ക് എല്ലാവിധ പിന്തുണയും താൻ വാഗ്ദാനം ചെയ്യുന്നതായും കെസി വേണുഗോപാൽ പ്രതികരിച്ചു. നേതൃത്വത്തിന്റെ തീരുമാനത്തെ അങ്ങേയറ്റം അച്ചടക്കളത്തോടെ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി പോരിൽ കെ സി വേണുഗോപാലിനെ പിന്തുണച്ചെന്ന് ആരോപിച്ച് ഷാഫി പറമ്പലിന് രൂക്ഷ വിമർശനം. ഫെയ്‌സ്ബുക്കിൽ ഷാഫി പറമ്പിൽ അവസാനം പോസ്റ്റ്‌ചെയ്ത ചിത്രത്തിന് താഴെയാണ് വിമർശനം പോയിരുന്നത്. നിരവധി കോൺഗ്രസ് അനുകൂല അക്കൗണ്ടുകളിൽനിന്നാണ് പ്രതിഷേധ കമന്റുകൾ.നമ്മൾ ജയിച്ചു സാർ, അങ്ങയെ ക്രൂശിച്ചവരെ ജനം ശിക്ഷിച്ചു' എന്ന കുറിപ്പോടെ ഉമ്മൻചാണ്ടിയുടെ ഫോട്ടോയുമായി നിൽക്കുന്ന ചിത്രം ഷാഫി പറമ്പിൽ ഫെയ്‌സ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നത്. ഇതിന് കമന്റ് ആയി ആണ് ആളുകൾ പ്രതിഷേധിക്കുന്നത്. വി ഡി സതീശൻ അനുകൂലികളാണ് കമന്റുകളുമായി എത്തുന്നത്
കേരളത്തിന്റെ മുഖ്യമന്ത്രി ആരെന്ന ചോദ്യത്തിന്റെ ഉത്തരം ഇപ്പോഴും അനശ്ചിത്വത്തിൽ. വിഡി സതീശന്റെ പേര് ഉയർന്നു വരുന്നണ്ടെങ്കിലും കോണ്ഡഹ്സിനകത്തു നിന്നും പിന്തുണ കുറവെന്ന് സൂചന. വി.ഡി സതീശനെ പിന്തുണച്ചത് 6 പേർ മാത്രം.കോൺഗ്രസ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ സി വേണുഗോപാലിന് 46 MLAമാരുടെ പിന്തുണ. കെപിസിസി ആസ്ഥാനത്ത് ചേര്‍ന്ന എംഎല്‍എമാരുടെ കൂടിക്കാഴ്ച പൂർത്തിയായി. 8 പേർ രമേശ് ചെന്നിത്തലയുടെ പേര് നിർദ്ദേശിച്ചു. മുഖ്യമന്ത്രി സ്ഥാനത്തിനായുള്ള മത്സരത്തിൽ നിന്ന് പിന്മാറില്ലെന്ന് തന്നെ അനുകൂലിക്കുന്ന എംഎൽഎമാരോട് കെസി വേണുഗോപാലും വ്യക്തമാക്കി. 3 പേർ ഹൈക്കമാൻഡിൻ്റെ തീരുമാനം അംഗീകരിക്കുമെന്ന് അറിയിച്ചു.
കോൺഗ്രസിൽ മുഖ്യമന്ത്രി ചർച്ച പുരോഗമിക്കവേ കെ സി വേണുഗോപാലിനെതിരെ വിമര്‍ശനവുമായി ഓര്‍ത്തഡോക്‌സ് സഭ. ആലിപ്പഴം പഴുത്തപ്പോള്‍ കാക്കയ്ക്ക് വായ്പ്പുണ്ണ് എന്ന സ്ഥിതിയിലാണ് ഇപ്പോഴത്തെ കാര്യങ്ങളെന്ന് വിമർശനം. എംപിമാര്‍ മത്സരിക്കേണ്ട എന്നു തീരുമാനിച്ചിട്ട് മുഖ്യമന്ത്രിയുടെ സ്ഥാനത്തേക്ക് ഒരു എംപിയുടെ പേര് ഉയര്‍ന്നു വരുന്നത് വിരോധാഭാസമാണെന്ന് ഓർത്തഡോക്സ് സഭ ഭദ്രാസന മെത്രാപൊലീത്ത ഡോ. യൂഹാനോൻ മാർ ദിയസ്കോറസ് പ്രതികരിച്ചു
കേരളത്തിലെ യുഡിഎഫിന്റെ തകർപ്പൻ വിജയത്തിന് പിന്നാലെ രാജ്യതലസ്ഥാനത്തെത്തിയ കെ സി വേണുഗോപാലിന് ഡൽഹി വിമാനത്താവളത്തിൽ ഉഗ്രൻ സ്വീകരണം. കെ സി വേണുഗോപാലിന് കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് സ്വീകരണം ഒരുക്കിയത്. ചെണ്ടമേളം ഉള്‍പ്പെടെ വലിയ ലഭിച്ചതായി റിപ്പോർട്ട് . കെസിക്ക് അനുകൂലമായി മുദ്രാവാക്യം വിളിച്ച പ്രവർത്തകർ, അദ്ദേഹം മുഖ്യമന്ത്രിയാകണമെന്ന് പ്രതികരിക്കുകയും ചെയ്തു.
നാലാം തീയതി യു.ഡി.എഫിന്റെ ദിവസമായിരിക്കുമെന്ന് എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. കണ്ണൂരിൽ നിന്നടക്കം അത്ഭുതങ്ങൾ സംഭവിക്കുമെന്ന് അദ്ദേഹം പ്രതികരിച്ചു. എക്‌സിറ്റ് പോളുകളെ ആശ്രയിക്കുന്നില്ലെന്നും എക്സിറ്റ് പോളിനേക്കാൾ വലിയ വിജയം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരിൽ നിന്ന് ഉൾപ്പെടെ അത്ഭുതങ്ങൾ ഉണ്ടാകും. ഗ്രൗണ്ടിൽ കണ്ടത് യു ഡി എഫ് തരംഗമാണ്. അത് എക്സിറ്റ്പോളിൽ വന്നിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഇത് ജനങ്ങളുടെ വെറുപ്പിനെ മറികടക്കാനുള്ള തന്ത്രമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മോഹൻലാലിനുള്ള ആദരമായതിനാൽ ഈ വിഷയം വിവാദമാക്കാൻ താൽപര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.