ന്യൂഡൽഹി: കേരളത്തിന്റെ മുഖ്യമന്ത്രി ആരാണ് ഇന്നറിയാം. മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെഎസ്ഇബി വേണുഗോപാലിനെ ഹൈക്കമാന്റെ നിർദേശിക്കും എന്ന് സൂചന. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗയുടെ വീട്ടിലേക്ക് രമേശ് ചെന്നിത്തലയും കെസി വേണുഗോപാലും വി ഡി സതീശനും എത്തി. മൂന്നുപേരെയും ഒന്നിച്ചിരുത്തി കൊണ്ടാണ് ചർച്ച പുരോഗമിക്കുന്നത്. എംഎൽഎമാരുടെ കൂടുതൽ പിന്തുണ കെ സി വേണുഗോപാലൻ ആയതിനാൽ തന്നെ ഹൈക്കമാന്റിന്റെ പിന്തുണയും കേസിക്ക് ആണെന്നാണ് റിപ്പോർട്ട്. എന്നാൽ എന്തിന്റെ അടിസ്ഥാനത്തിലാണ് കേരളത്തിന്റെ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് എന്നതിന്റെ മാനദണ്ഡം ഇനിയും വ്യക്തമായിട്ടില്ല. തിരഞ്ഞെടുപ്പ് കഴിഞ്ഞ് അഞ്ചാം ദിവസമായിട്ടും കോൺഗ്രസിന് മുഖ്യമന്ത്രിയെ കണ്ടെത്താൻ സാധിച്ചില്ല എന്നത് വലിയ വിമർശനങ്ങൾക്കാണ് വഴിയൊരുക്കുന്നത്. അതിനിടയാണ് മൂന്ന് പേരെയും ഒന്നിച്ചിരുത്തി ഇന്ന് ന്യൂഡൽഹിയിൽ ചർച്ച നടക്കുന്നത്. വി ഡി സതീഷിന് വേണ്ടി കോൺഗ്രസ് പ്രവർത്തകർ നടുറോഡിൽ ഇറങ്ങിയതും ബാനറുകൾ വലിച്ചുകീറിയതും എല്ലാം വലിയ വിമർശനങ്ങൾക്കും ഇടയാക്കിയിട്ടുണ്ട്. സംഭവത്തിൽ കോൺഗ്രസ് നേതാക്കൾക്ക് കെപിസിസി കാരണം കാണിക്കൽ നോട്ടീസ് നൽകി. കൃത്യമായ വിശദീകരണം നൽകിയില്ലെങ്കിൽ നടപടി ഉണ്ടാകുമെന്നും സൂചന.



