D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
അത്ര ഹാപ്പി അല്ല! രമേശ് ചെന്നിത്തലക്ക് കടുത്ത അതൃപ്തി, തിരുവനന്തപുരം വിട്ടു
മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കാത്തത് മുൻ പ്രതിപക്ഷ നേതാവും മുതിർന്ന കോൺഗ്രസ് നേതാവുമായ രമേശ് ചെന്നിത്തലയ്ക്ക് കടുത്ത അതൃപ്ത്തി എന്ന് റിപ്പോർട്ട്. എഐസിസി വി ഡി സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതിനു പിന്നാലെ തിരുവനന്തപുരത്തു നിന്നും രമേശ് ചെന്നിത്തല പോയതായും റിപ്പോർട്ട്. കൂടാതെ ഗുരുവായൂരിലേക്ക് ആണ് പോയതെന്നും സൂചന. സമവായം എന്ന രീതിയിലും മുതിർന്ന കോൺഗ്രസ് നേതാവ് എന്ന രീതിയിലും രമേശ് ചെന്നിത്തലയെ പരിഗണിക്കും എന്ന് അദ്ദേഹത്തിന് നല്ല പ്രതീക്ഷയുണ്ടായിരുന്നു
കേരളത്തിന്റെ അമരക്കാരനായി വി ഡി സതീശൻ; മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചു, തിങ്കളാഴ്ച സത്യപ്രതിജ്ഞ
കേരളത്തിന്റെ മുഖ്യമന്ത്രിയായി വി‌ഡി സതീശനെ പ്രഖ്യാപിച്ചു. ദീപ ദാസ് മുൻഷിയും എഐസിസി നിരീക്ഷകരും നടത്തിയ വാർത്ത സമ്മേളനത്തിൽ ആയിരുന്നു പ്രഖ്യാപനം നടന്നത്. നീണ്ട 10 വർഷത്തെ കാത്തിരിപ്പിനൊടുവിൽ കോൺഗ്രസ് വീണ്ടും അധികാരത്തിൽ എത്തുകയാണ്.. തിങ്കളാഴ്ചയാണ് സത്യപ്രതിജ്ഞ ചടങ്ങ് നടക്കുക. കെ സി വേണുഗോപാൽ മിഡി സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചത് ഇരു കൈകളോടെ സ്വീകരിച്ചെങ്കിലും രമേശ് ചെന്നിത്തല അല്പം ഇടഞ്ഞിട്ടാണെന്നാണ് സൂചന. ജനവികാരത്തെ മാനിച്ചാണ് യുഡിഎഫിന്റെ അഞ്ചാമത് മുഖ്യമന്ത്രിയായി വി ഡി സതീശനെ പ്രഖ്യാപിച്ചത്.
വി ഡി സതീശൻ തന്നെ? കേരളത്തിന്റെ മുഖ്യമന്ത്രിയെ നാളെ അറിയാം
കേരളത്തിന്റെ മുഖ്യമന്ത്രി ആരെന്ന് നാളെ അറിയാം. ആകാംക്ഷകൾക്കൊടുവിൽ ആ തീരുമാനം നാളെ ഉണ്ടാകുമെന്ന് എഐസിസി ജനറൽ സെക്രട്ടറി ജയറാം രമേശ് മാധ്യമങ്ങളോട് പ്രതികരിച്ചു. ഇന്ന് വൈകിട്ട് രാഹുൽഗാന്ധിയും മല്ലികാർജുൻ കാർ ഗെയിം തമ്മിലുള്ള അവസാനഘട്ട ചർച്ചയും നടന്നതിനുശേഷം ആണ് തീരുമാനം നാളെ അറിയിക്കുമെന്ന് വ്യക്തമാക്കിയത്. എന്നാൽ ഇന്ന് തന്നെ തീരുമാനങ്ങൾ ഉണ്ടാകുമെന്ന പ്രതീക്ഷയിൽ അണികളും നേതാക്കളും എല്ലാം തന്നെ എത്തിച്ചേർന്നിരുന്നു. അവസാനഘട്ട ചർച്ചയിൽ വി ഡി സതീശൻ തന്നെയാണ് കേരളത്തിലെ മുഖ്യമന്ത്രി എന്ന സൂചനയാണ് ലഭിക്കുന്നത്.
വി.ഡി.യെ ക്രൂശിക്കാൻ ഇറങ്ങുന്ന താങ്കളെയും ജനം ശിക്ഷിക്കും’; കെ സി വേണുഗോപാലിനെ പിന്തുണച്ച ഷാഫി പറമ്പിലിന് വിമർശനം
മുഖ്യമന്ത്രി പോരിൽ കെ സി വേണുഗോപാലിനെ പിന്തുണച്ചെന്ന് ആരോപിച്ച് ഷാഫി പറമ്പലിന് രൂക്ഷ വിമർശനം. ഫെയ്‌സ്ബുക്കിൽ ഷാഫി പറമ്പിൽ അവസാനം പോസ്റ്റ്‌ചെയ്ത ചിത്രത്തിന് താഴെയാണ് വിമർശനം പോയിരുന്നത്. നിരവധി കോൺഗ്രസ് അനുകൂല അക്കൗണ്ടുകളിൽനിന്നാണ് പ്രതിഷേധ കമന്റുകൾ.നമ്മൾ ജയിച്ചു സാർ, അങ്ങയെ ക്രൂശിച്ചവരെ ജനം ശിക്ഷിച്ചു' എന്ന കുറിപ്പോടെ ഉമ്മൻചാണ്ടിയുടെ ഫോട്ടോയുമായി നിൽക്കുന്ന ചിത്രം ഷാഫി പറമ്പിൽ ഫെയ്‌സ്ബുക്കിൽ പോസ്റ്റ്‌ ചെയ്തിരുന്നത്. ഇതിന് കമന്റ്‌ ആയി ആണ് ആളുകൾ പ്രതിഷേധിക്കുന്നത്. വി ഡി സതീശൻ അനുകൂലികളാണ് കമന്റുകളുമായി എത്തുന്നത്
മുഖ്യമന്ത്രി പ്രഖ്യാപനം ഉടൻ; തന്റെ തീരുമാനം അറിയിച്ചിട്ടുണ്ട് എന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ
കേരളത്തിന്റെ മുഖ്യമന്ത്രി ആരാണ് എന്ന പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ. തീരുമാനം വൈകില്ലെന്നും പ്രശ്നങ്ങൾ എത്രയും വേഗം പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി ആരെന്ന കാര്യത്തിലെ തന്റെ നിലപാട് അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു. ഡൽഹിയിൽ എത്താൻ ആയിരുന്നു പറഞ്ഞത് എന്നാൽ എത്താൻ സാധിക്കില്ല എന്ന കാര്യം അറിയിച്ചിട്ടുണ്ട്. എത്രയും പ്രശ്നം തീർക്കാൻ ആയിട്ടാണ് എല്ലാവരെയും ഡൽഹിയിലേക്ക് വിളിക്കുന്നത് ചർച്ചകൾ പൂർത്തിയായിട്ടുണ്ടെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ വ്യക്തമാക്കി. ഡൽഹിയിൽ പോകുന്നില്ലെങ്കിലും കൃത്യമായ തന്റെ നിലപാട് അറിയിക്കും രാഹുൽഗാന്ധി വിളിക്കാനുള്ള സാധ്യത തള്ളിക്കളയുന്നില്ല എന്നും മുല്ലപ്പള്ളി രാമചന്ദ്രൻ.
കെസിയെ ഹൈക്കമാന്റ് നിർദ്ദേശിക്കും? കേരളത്തിന്റെ മുഖ്യമന്ത്രിയെ ഇന്നറിയാം
ന്യൂഡൽഹി: കേരളത്തിന്റെ മുഖ്യമന്ത്രി ആരാണ് ഇന്നറിയാം. മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെഎസ്ഇബി വേണുഗോപാലിനെ ഹൈക്കമാന്റെ
കെഎസ്ആർടിസിയിൽ നാളെ മുതൽ ജെൻഡർ ടിക്കറ്റ്; സ്ത്രീകൾക്ക് സൗജന്യ യാത്ര ഉറപ്പാക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു
യു.ഡി.എഫ് സർക്കാരിന്റെ അഭിമാന പദ്ധതിയായ 'ഇന്ദിരാ ഗ്യാരന്റി'യിലെ ഒന്നാമത്തെ വാഗ്ദാനം യാഥാർത്ഥ്യത്തിലേക്കെത്താനുള്ള ആദ്യചുവട് വയ്ക്കുന്നു. കെ.എസ്.ആർ.ടി.സി ബസ്സുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ഉറപ്പാക്കുന്ന പദ്ധതിയുടെ പ്രാഥമിക ഘട്ടമെന്ന നിലയിൽ ജൻഡർ ടിക്കറ്റിംഗ് സംവിധാനം നാളെ മുതൽ ആരംഭിക്കും. ഇത് സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ച് കെഎസ്ആർടിസി. കെഎസ്ആർടിസിയിൽ ടിക്കറ്റ് വിതരണം ചെയ്യുമ്പോൾ യാത്രക്കാരെ പുരുഷൻ/സ്ത്രീ എന്ന് രേഖപ്പെടുത്തുന്നതിനുള്ള സൗകര്യം നാളെ മുതൽ പ്രാബല്യത്തിൽ വരുത്തുമെന്ന് കെഎസ്ആര്‍ടിസി ഡെപ്യൂട്ടി ജനറൽ മാനേജർ നിഷാന്ത് എസ് ഉത്തരവിറക്കി.സ്ത്രീ യാത്രക്കാരുടെ എണ്ണം അറിയുക ആണ് നടപടിയിലൂടെ ലക്ഷ്യം വെയ്ക്കുന്നത്.
കേരളം വി.ഡി. സതീശനൊപ്പം; പ്രതിപക്ഷ നേതാവിനെ മുഖ്യമന്ത്രിയാക്കണമെന്നാവശ്യപ്പെട്ട് അണികളും പൊതുജനങ്ങളും
കേരളത്തിന്റെ രാഷ്ട്രീയ ഭാവിയെ സംബന്ധിച്ച് നിർണായകമായ തീരുമാനമെടുക്കാൻ ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഹൈക്കമാന്റിനോടും സംസ്ഥാന നേതൃത്വത്തോടും വിനീതമായി അഭ്യർത്ഥിച്ച് പ്രവർത്തകരും അനുഭാവികളും. കേരളത്തിന്റെ രാഷ്ട്രീയ യാഥാർഥ്യവും ജനവികാരവും കണക്കിലെടുത്ത് വി ഡി സതീശനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഔദ്യോഗികമായി ഉയർത്തിക്കാട്ടണമെന്ന ആവശ്യം സോഷ്യൽ മീഡിയയിലും പൊതുവേദികളിലും ശക്തമാവുകയാണ്. കെ കരുണാകരനെയും ഉമ്മൻചാണ്ടിയെയും നെഞ്ചിലേറ്റിയ തലമുറകൾ പോലും ഇന്ന് വി ഡി സതീശനിൽ ആ പുതിയ പ്രതീക്ഷ കണ്ടെത്തുന്നു എന്നതാണ് ഈ ആവശ്യത്തിന് പിന്നിലെ പ്രധാന ഘടകം
ഞങ്ങടെ മുഖ്യമന്ത്രി വിഡിഎസ്; സതീശനെ അനുകൂലിച്ച് പ്രവർത്തകർ തെരുവിൽ
വി.ഡി സതീശനെ കേരളത്തിന്റെ മുഖ്യമന്ത്രിയാക്കണം എന്നാവശ്യവുമായി കോൺ​ഗ്രസ് പ്രവർത്തകർ തെരുവിൽ. കോഴിക്കോട്, തൃശ്ശൂർ, തിരുവനന്തപുരം, മലപ്പുറം, കോട്ടയം ജില്ലകളിലെ അണികൾ റോഡിൽ ഇറങ്ങി അനുകൂലിച്ചത്.കെ.പി.സി.സി.യുടെ കർശന വിലക്കുകളെപ്പോലും അവഗണിച്ചുകൊണ്ടാണ് ആയിരക്കണക്കിന് പ്രവർത്തകർ സെക്രട്ടേറിയറ്റിന് മുന്നിൽ പ്രകടനം നടത്തിയത്. 'പടനയിച്ചവൻ തന്നെ നാട് നയിക്കട്ടെ' എന്നതായിരുന്നു പ്രവർത്തകരുടെ പ്രധാന മുദ്രാവാക്യം. പതിനാറാം കേരള നിയമസഭയുടെ അമരത്തേക്ക് വി.ഡി. സതീശൻ തന്നെ വരണമെന്നും, അദ്ദേഹം യു.ഡി.എഫിന്റെ കരുത്തുറ്റ ടീം ലീഡറാണെന്നും പ്രവർത്തകർ വാദിച്ചു.
ആരാകും മുഖ്യമന്ത്രി? വി ഡി സതീശന് 6 പേരുടെ പിന്തുണ മാത്രം, കെ സിക്ക് 46 MLAമാരുടെ പിന്തുണ, രമേശ് ചെന്നിത്തലയെ പിന്തുണച്ച് 8 പേർ
കേരളത്തിന്റെ മുഖ്യമന്ത്രി ആരെന്ന ചോ​ദ്യത്തിന്റെ ഉത്തരം ഇപ്പോഴും അനശ്ചിത്വത്തിൽ. വിഡി സതീശന്റെ പേര് ഉയർന്നു വരുന്നണ്ടെങ്കിലും കോണ്ഡഹ്സിനകത്തു നിന്നും പിന്തുണ കുറവെന്ന് സൂചന. വി.ഡി സതീശനെ പിന്തുണച്ചത് 6 പേർ മാത്രം.കോൺഗ്രസ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ സി വേണുഗോപാലിന് 46 MLAമാരുടെ പിന്തുണ. കെപിസിസി ആസ്ഥാനത്ത് ചേര്‍ന്ന എംഎല്‍എമാരുടെ കൂടിക്കാഴ്ച പൂർത്തിയായി. 8 പേർ രമേശ് ചെന്നിത്തലയുടെ പേര് നിർദ്ദേശിച്ചു. മുഖ്യമന്ത്രി സ്ഥാനത്തിനായുള്ള മത്സരത്തിൽ നിന്ന് പിന്മാറില്ലെന്ന് തന്നെ അനുകൂലിക്കുന്ന എംഎൽഎമാരോട് കെസി വേണുഗോപാലും വ്യക്തമാക്കി. 3 പേർ ഹൈക്കമാൻഡിൻ്റെ തീരുമാനം അംഗീകരിക്കുമെന്ന് അറിയിച്ചു.
എംപിമാര്‍ മത്സരിക്കേണ്ടന്നു തീരുമാനിച്ചിട്ട് മുഖ്യമന്ത്രി സ്ഥാനത്തേക്ക് പേര് ഉയര്‍ന്നുവരുന്നത് വിരോധാഭാസം’; കെസി വേണുഗോപാലിനെതിരെ ഓർത്തഡോക്സ് സഭ
കോൺഗ്രസിൽ മുഖ്യമന്ത്രി ചർച്ച പുരോഗമിക്കവേ കെ സി വേണുഗോപാലിനെതിരെ വിമര്‍ശനവുമായി ഓര്‍ത്തഡോക്‌സ് സഭ. ആലിപ്പഴം പഴുത്തപ്പോള്‍ കാക്കയ്ക്ക് വായ്പ്പുണ്ണ് എന്ന സ്ഥിതിയിലാണ് ഇപ്പോഴത്തെ കാര്യങ്ങളെന്ന് വിമർശനം. എംപിമാര്‍ മത്സരിക്കേണ്ട എന്നു തീരുമാനിച്ചിട്ട് മുഖ്യമന്ത്രിയുടെ സ്ഥാനത്തേക്ക് ഒരു എംപിയുടെ പേര് ഉയര്‍ന്നു വരുന്നത് വിരോധാഭാസമാണെന്ന് ഓർത്തഡോക്സ് സഭ ഭദ്രാസന മെത്രാപൊലീത്ത ഡോ. യൂഹാനോൻ മാർ ദിയസ്കോറസ് പ്രതികരിച്ചു
മുഖ്യമന്ത്രി ചർച്ച: ഫ്ലക്സ് ബോർഡുകളെല്ല മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത്; രമേശ് ചെന്നിത്തല
മുഖ്യമന്ത്രി ചർച്ച പുരോഗമിക്കവെ മുതിർന്ന നേതാവാണെന്ന പരിഗണന നൽകണമെന്ന് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് സോഷ്യൽ മീഡിയ അല്ലെന്നും ഉയർന്നുകൊണ്ടിരിക്കുന്ന ഫ്ലക്സ് ബോർഡുകൾ അല്ല മാനദണ്ഡമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.എം.എൽ.എ മാരുടെ പിന്തുണയ്ക്കായി മത്സരമില്ല. എല്ലാം ഹൈക്കമാൻഡ് തീരുമാനിക്കും. ഒരു കാലതാമസവുമുണ്ടായിട്ടില്ല. എല്ലാം മികച്ച രീതിയിൽ മുന്നോട്ട് പോകുന്നു. യുഡിഎഫ് നേടിയത് തിളക്കമാർന്ന വിജയമെന്നും അദ്ദേഹം പ്രതികരിച്ചു.
Advertisement