വി ഡി സതീഷിനെ കേരളത്തിന്റെ മുഖ്യമന്ത്രിയായി എഐസിസി നിരീഷകർ പ്രഖ്യാപിച്ചതിന് പിന്നാലെ പ്രതികരണവുമായി കെസി വേണുഗോപാൽ. വി ഡി സതീശനെ കേരളത്തിന്റെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതിൽ താൻ അതീവ സന്തോഷവാനാണ് എന്നാണ് കെ സി വേണുഗോപാലിന്റെ പ്രതികരണം. ഹൈക്കമാന്റിന്റെ തീരുമാനം അംഗീകരിക്കുന്നുവെന്നും സർക്കാരിന്റെ മുന്നോട്ടുള്ള പ്രവർത്തനങ്ങൾക്ക് എല്ലാവിധ പിന്തുണയും താൻ വാഗ്ദാനം ചെയ്യുന്നതായും കെസി വേണുഗോപാൽ പ്രതികരിച്ചു. നേതൃത്വത്തിന്റെ തീരുമാനത്തെ അങ്ങേയറ്റം അച്ചടക്കളത്തോടെ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കാത്തതിൽ മുൻ പ്രതിപക്ഷ നേതാവും മുതിർന്ന കോൺഗ്രസ് നേതാവുമായ രമേശ് ചെന്നിത്തലയ്ക്ക് കടുത്ത അതൃപ്ത്തി എന്ന് റിപ്പോർട്ട്. എഐസിസി വി ഡി സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതിനു പിന്നാലെ തിരുവനന്തപുരത്തു നിന്നും രമേശ് ചെന്നിത്തല പോയതായും റിപ്പോർട്ട്.



