D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
തിരുവഞ്ചൂര്‍ രാധാകൃഷ്ണൻ സ്പീക്കര്‍ സ്ഥാനാര്‍ഥി; 21 മന്ത്രിമാരുടേയും പേരുകൾ പ്രഖ്യാപിച്ച് നിയുക്ത മുഖ്യമന്ത്രി
വിഡിഎസ് മന്ത്രിസഭയിലെ 20 യുഡിഎഫ് മന്ത്രിമാരുടെ പേരുകള്‍ ഔദ്യോഗികമായി പ്രഖ്യാപിച്ച് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന്‍. വി ഡി സതീശന്‍, രമേശ് ചെന്നിത്തല, സണ്ണി ജോസഫ്, കെ മുരളീധരന്‍, ബിന്ദു കൃഷ്ണ, എ പി അനില്‍ കുമാര്‍, പി സി വിഷ്ണുനാഥ്, എം ലിജു, റോജി എം ജോണ്‍, ടി സിദ്ദിഖ്, ഒ ജെ ജനീഷ്, കെ എ തുളസി, പി കെ കുഞ്ഞാലിക്കുട്ടി, എന്‍ ഷംസുദ്ദീന്‍, പി കെ ബഷീര്‍, കെ എം ഷാജി, അബ്ദുള്‍ ഗഫൂര്‍, ഷിബു ബേബി ജോണ്‍, സി പി ജോണ്‍, അനൂപ് ജേക്കബ്, മോന്‍സ് ജോസഫ് എന്നിവരാണ് മന്ത്രിമാര്‍.ഇതിൽ അനൂപ് ജേക്കബും മാണി സി കാപ്പനും ടേം വ്യവസ്ഥയിലാണ് മന്ത്രിമാരാകുക. തിരുവഞ്ചൂര്‍ രാധാകൃഷ്ണനാകും യുഡിഎഫിന്റെ സ്പീക്കര്‍ സ്ഥാനാര്‍ഥി. ഷാനിമോള്‍ ഉസ്മാന്‍ ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനാര്‍ഥിയുമാകും
UDF സർക്കാരിന്റെ സത്യപ്രതിജ്ഞയ്ക്ക് വിജയ് തിരുവനന്തപുരത്ത് എത്തും
യുഡിഎഫ് സർക്കാരിന്റെ സത്യപ്രതിജ്ഞയ്ക്ക് തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ് തിരുവനന്തപുരം. തിങ്കളാഴ്ച രാവിലെ ആണിത്തുക. 9 മണിക്ക് എത്തുന്ന വിജയ് 11 മണിക്ക് തിരികെ പോകും.കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപ മുഖ്യമന്ത്രി ഡി കെ ശിവകുമാർ, തെലുങ്കാന മുഖ്യമന്ത്രി രേവന്ത റെസ്സി, ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സുഖ്വീന്ദർ സിങ് സുഖു, രാഹുൽഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരും സത്യപ്രതിജ്ഞയ്ക്കെത്തും. അതേസമയം കനസത്യപ്രതിജ്ഞ ചടങ്ങിൽ കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. പാസുമായി എത്തുന്നവർക്ക് മാത്രമേ പ്രവേശനം ഉണ്ടാവും. നഗരത്തിൽ 18ന് ഗതാഗത ക്രമീകരണവും ഏർപ്പെടുത്തിയിട്ടുണ്ട്. സത്യപ്രതിജ്ഞ ചടങ്ങിനുവേണ്ടി സെൻട്രൽ സ്റ്റേഡിയത്തിൽ ഒരുക്കങ്ങൾ നടക്കുന്നുണ്ട്. 10000 ത്തോളം ആളുകൾക്ക് ഇരിക്കാൻ സാധിക്കുന്ന തരത്തിലാണ് പന്തൽ ഒരുക്കുന്നത്. സത്യപ്രതിക്ക് വേണ്ടി ഒരു ലക്ഷത്തോളം ആളുകൾ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പിച്ചിച്ചീന്തിയില്ലേ മതിയായില്ലേ? കെ സി പക്ഷം എന്നൊന്നില്ല, സർക്കാറിന് പൂർണ്ണ പിന്തുണ; കെ സി വേണുഗോപാൽ
കെ സി വേണുഗോപാൽ കേരളത്തിൽ എത്തി. മന്ത്രിസഭ രൂപീകരണ ചർച്ചകൾക്ക് വേണ്ടിയാണ് അദ്ദേഹം എത്തിയത്. കെപിസിസി പ്രസിഡണ്ട് സണ്ണി ജോസഫ് ഉൾപ്പെടെയുള്ള നേതാക്കൾ ചേർന്നാണ് കെസി വേണുഗോപാലിനെ സ്വീകരിച്ചത്. അതേസമയം കെ സി എന്ന ഒരു പക്ഷമില്ലെന്നും സർക്കാറിന് പൂർണ പിന്തുണ എന്നും അദ്ദേഹം പറഞ്ഞു. രമേശ് ചെന്നിത്തലയുടെ പ്രശ്നങ്ങൾ സംസാരിച്ചു പരിഹരിക്കും. അദ്ദേഹത്തിനോട് നിലവിൽ ചർച്ചകൾ നടന്നതായും കെ സി വേണുഗോപാൽ പ്രതികരിച്ചു
ചെന്നിത്തലയെ ഇഷ്ടമാണ്; മുഖ്യമന്ത്രിയാകേണ്ടത് വി ഡി സതീശൻ തന്നെ; സത്യൻ അന്തിക്കാട്
കേരളത്തിന്റെ മുഖ്യമന്ത്രി വിഡി സതീശന് ആശംസകളുമായി സംവിധായകൻ രമേശ് ചെന്നിത്തല.വി.ഡി.സതീശൻ മുഖ്യമന്ത്രിയാകുന്നതിൽ വ്യക്തിപരമായി ഒരുപാട് സന്തോഷമുണ്ടെന്നു മേശ് ചെന്നിത്തലയോടും വ്യക്തിപരമായി ഒരുപാട് ഇഷ്‌ടമുണ്ട്. പക്ഷെ ഇന്നത്തെ കേരളത്തിനു വേണ്ടത് സതീശൻ്റെ നേതൃത്വമാണെന്നും അദ്ദേഹം പറഞ്ഞു.സന്ദേശത്തിൻ്റെ അവസാനഭാഗത്ത് തിലകൻ പറയുന്നുണ്ട് "രാഷ്ട്രീയം നല്ലതാണ്. അത് നല്ല ആളുകൾ കൈകാര്യം ചെയ്യുമ്പോൾ"എന്ന്.സതീശൻ ആ നല്ല ആളുകളിൽപെട്ട ഒരാളാണ്. ആൾക്കൂട്ടത്തിനുള്ളിലും തനിച്ചാകാൻ സാധിക്കുന്ന ആളാണ് സതീശൻ.
വിഡി സതീശൻ മുഖ്യമന്ത്രിയായതിൽ സന്തോഷമെന്ന് ചെന്നിത്തല: രമേശ് ചെന്നിത്തല ജ്യേഷ്ഠസഹോദരന് തുല്യമെന്ന് വി ഡി സതീശൻ
വി ഡി സതീശൻ രമേശ്‌ ചെന്നിത്തലയെ സന്ദർശിച്ചു. ചെന്നൈ മുഖ്യമന്ത്രിയാകാത്തതിൽ രമേശ് ചെന്നിത്തല അതൃപ്തി പരസ്യമാക്കുന്നതിനിടയിലാണ് ഈ സന്ദർശനം.രമേശ് ചെന്നിത്തല എൻ്റെ നേതാവാണെന്നും അദ്ദേഹം ജ്യേഷ്ഠസഹോദരന് തുല്യമാണെന്നും വിഡി സതീശൻ കൂടിക്കാഴ്ചയ്ക്ക് പിന്നാലെ പ്രതികരണം നടത്തി. അദ്ദേഹത്തിന്റെ എല്ലാ അനുഗ്രഹവും എനിക്ക് ഉണ്ടാകുമെന്നും അക്കാര്യത്തിൽ തനിക്ക് നൂറു ശതമാനം ഉറപ്പുണ്ടെന്നും വി ഡി സതീശൻ
സന്തോഷമേയുള്ളൂ, പാർട്ടിയാണ് വലുത്; പ്രതികരിച്ച് കെ സി വേണുഗോപാൽ
വി ഡി സതീഷിനെ കേരളത്തിന്റെ മുഖ്യമന്ത്രിയായി എഐസിസി നിരീഷകർ പ്രഖ്യാപിച്ചതിന് പിന്നാലെ പ്രതികരണവുമായി കെസി വേണുഗോപാൽ. വി ഡി സതീശനെ കേരളത്തിന്റെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതിൽ താൻ അതീവ സന്തോഷവാനാണ് എന്നാണ് കെ സി വേണുഗോപാലിന്റെ പ്രതികരണം. ഹൈക്കമാന്റിന്റെ തീരുമാനം അംഗീകരിക്കുന്നുവെന്നും സർക്കാരിന്റെ മുന്നോട്ടുള്ള പ്രവർത്തനങ്ങൾക്ക് എല്ലാവിധ പിന്തുണയും താൻ വാഗ്ദാനം ചെയ്യുന്നതായും കെസി വേണുഗോപാൽ പ്രതികരിച്ചു. നേതൃത്വത്തിന്റെ തീരുമാനത്തെ അങ്ങേയറ്റം അച്ചടക്കളത്തോടെ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിന്റെ അമരക്കാരനായി വി ഡി സതീശൻ; മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചു, തിങ്കളാഴ്ച സത്യപ്രതിജ്ഞ
കേരളത്തിന്റെ മുഖ്യമന്ത്രിയായി വി‌ഡി സതീശനെ പ്രഖ്യാപിച്ചു. ദീപ ദാസ് മുൻഷിയും എഐസിസി നിരീക്ഷകരും നടത്തിയ വാർത്ത സമ്മേളനത്തിൽ ആയിരുന്നു പ്രഖ്യാപനം നടന്നത്. നീണ്ട 10 വർഷത്തെ കാത്തിരിപ്പിനൊടുവിൽ കോൺഗ്രസ് വീണ്ടും അധികാരത്തിൽ എത്തുകയാണ്.. തിങ്കളാഴ്ചയാണ് സത്യപ്രതിജ്ഞ ചടങ്ങ് നടക്കുക. കെ സി വേണുഗോപാൽ മിഡി സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചത് ഇരു കൈകളോടെ സ്വീകരിച്ചെങ്കിലും രമേശ് ചെന്നിത്തല അല്പം ഇടഞ്ഞിട്ടാണെന്നാണ് സൂചന. ജനവികാരത്തെ മാനിച്ചാണ് യുഡിഎഫിന്റെ അഞ്ചാമത് മുഖ്യമന്ത്രിയായി വി ഡി സതീശനെ പ്രഖ്യാപിച്ചത്.
വി ഡി സതീശൻ തന്നെ? കേരളത്തിന്റെ മുഖ്യമന്ത്രിയെ നാളെ അറിയാം
കേരളത്തിന്റെ മുഖ്യമന്ത്രി ആരെന്ന് നാളെ അറിയാം. ആകാംക്ഷകൾക്കൊടുവിൽ ആ തീരുമാനം നാളെ ഉണ്ടാകുമെന്ന് എഐസിസി ജനറൽ സെക്രട്ടറി ജയറാം രമേശ് മാധ്യമങ്ങളോട് പ്രതികരിച്ചു. ഇന്ന് വൈകിട്ട് രാഹുൽഗാന്ധിയും മല്ലികാർജുൻ കാർ ഗെയിം തമ്മിലുള്ള അവസാനഘട്ട ചർച്ചയും നടന്നതിനുശേഷം ആണ് തീരുമാനം നാളെ അറിയിക്കുമെന്ന് വ്യക്തമാക്കിയത്. എന്നാൽ ഇന്ന് തന്നെ തീരുമാനങ്ങൾ ഉണ്ടാകുമെന്ന പ്രതീക്ഷയിൽ അണികളും നേതാക്കളും എല്ലാം തന്നെ എത്തിച്ചേർന്നിരുന്നു. അവസാനഘട്ട ചർച്ചയിൽ വി ഡി സതീശൻ തന്നെയാണ് കേരളത്തിലെ മുഖ്യമന്ത്രി എന്ന സൂചനയാണ് ലഭിക്കുന്നത്.
മുഖ്യമന്ത്രി പോര്: വർക്കിംഗ് പ്രസിഡൻ്റുമാരെ ഡൽഹിക്ക് വിളിപ്പിച്ചതിൽ വിഡി സതീശൻ ക്യാമ്പിന് അതൃപ്തി
കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയെ കണ്ടെത്തുക എന്നത് ഇപ്പോൾ കോൺഗ്രസിനെ സംബന്ധിച്ച് വലിയൊരു തലവേദനയായി മാറിയിരിക്കുകയാണ്. ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറാകാതെയാണ് വി ഡി സതീശൻ, കെ സി വേണുഗോപാൽ, രമേശ് ചെന്നിത്തല എന്നീ നേതാക്കളുടെ നിൽപ്പ്. മുഖ്യമന്ത്രി സ്ഥാനം ഇല്ലെങ്കിൽ എംഎൽഎ സ്ഥാനം പോലും വേണ്ട എന്നാണ് വി ടി സതീശന്റെ നിലപാട്.ഇതിനിടെ ഇതുമായിബന്ധപ്പെട്ട്. വർക്കിംഗ് പ്രസിഡൻ്റുമാരെ ഡൽഹിക്ക് വിളിപ്പിച്ചതിൽ വിഡി സതീശൻ ക്യാമ്പിന് അതൃപ്തി. കെസി വേണുഗോപാൽ അനുകൂല ഗ്രൂപ്പ് പ്രവർത്തനം നടത്തിയവരോട് ചർച്ച നടത്തൽ അപഹാസ്യമെന്ന് സതീശൻ ക്യാമ്പ്.
കേരളം വി.ഡി. സതീശനൊപ്പം; പ്രതിപക്ഷ നേതാവിനെ മുഖ്യമന്ത്രിയാക്കണമെന്നാവശ്യപ്പെട്ട് അണികളും പൊതുജനങ്ങളും
കേരളത്തിന്റെ രാഷ്ട്രീയ ഭാവിയെ സംബന്ധിച്ച് നിർണായകമായ തീരുമാനമെടുക്കാൻ ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഹൈക്കമാന്റിനോടും സംസ്ഥാന നേതൃത്വത്തോടും വിനീതമായി അഭ്യർത്ഥിച്ച് പ്രവർത്തകരും അനുഭാവികളും. കേരളത്തിന്റെ രാഷ്ട്രീയ യാഥാർഥ്യവും ജനവികാരവും കണക്കിലെടുത്ത് വി ഡി സതീശനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഔദ്യോഗികമായി ഉയർത്തിക്കാട്ടണമെന്ന ആവശ്യം സോഷ്യൽ മീഡിയയിലും പൊതുവേദികളിലും ശക്തമാവുകയാണ്. കെ കരുണാകരനെയും ഉമ്മൻചാണ്ടിയെയും നെഞ്ചിലേറ്റിയ തലമുറകൾ പോലും ഇന്ന് വി ഡി സതീശനിൽ ആ പുതിയ പ്രതീക്ഷ കണ്ടെത്തുന്നു എന്നതാണ് ഈ ആവശ്യത്തിന് പിന്നിലെ പ്രധാന ഘടകം
ഞങ്ങടെ മുഖ്യമന്ത്രി വിഡിഎസ്; സതീശനെ അനുകൂലിച്ച് പ്രവർത്തകർ തെരുവിൽ
വി.ഡി സതീശനെ കേരളത്തിന്റെ മുഖ്യമന്ത്രിയാക്കണം എന്നാവശ്യവുമായി കോൺ​ഗ്രസ് പ്രവർത്തകർ തെരുവിൽ. കോഴിക്കോട്, തൃശ്ശൂർ, തിരുവനന്തപുരം, മലപ്പുറം, കോട്ടയം ജില്ലകളിലെ അണികൾ റോഡിൽ ഇറങ്ങി അനുകൂലിച്ചത്.കെ.പി.സി.സി.യുടെ കർശന വിലക്കുകളെപ്പോലും അവഗണിച്ചുകൊണ്ടാണ് ആയിരക്കണക്കിന് പ്രവർത്തകർ സെക്രട്ടേറിയറ്റിന് മുന്നിൽ പ്രകടനം നടത്തിയത്. 'പടനയിച്ചവൻ തന്നെ നാട് നയിക്കട്ടെ' എന്നതായിരുന്നു പ്രവർത്തകരുടെ പ്രധാന മുദ്രാവാക്യം. പതിനാറാം കേരള നിയമസഭയുടെ അമരത്തേക്ക് വി.ഡി. സതീശൻ തന്നെ വരണമെന്നും, അദ്ദേഹം യു.ഡി.എഫിന്റെ കരുത്തുറ്റ ടീം ലീഡറാണെന്നും പ്രവർത്തകർ വാദിച്ചു.
ആരാകും മുഖ്യമന്ത്രി? വി ഡി സതീശന് 6 പേരുടെ പിന്തുണ മാത്രം, കെ സിക്ക് 46 MLAമാരുടെ പിന്തുണ, രമേശ് ചെന്നിത്തലയെ പിന്തുണച്ച് 8 പേർ
കേരളത്തിന്റെ മുഖ്യമന്ത്രി ആരെന്ന ചോ​ദ്യത്തിന്റെ ഉത്തരം ഇപ്പോഴും അനശ്ചിത്വത്തിൽ. വിഡി സതീശന്റെ പേര് ഉയർന്നു വരുന്നണ്ടെങ്കിലും കോണ്ഡഹ്സിനകത്തു നിന്നും പിന്തുണ കുറവെന്ന് സൂചന. വി.ഡി സതീശനെ പിന്തുണച്ചത് 6 പേർ മാത്രം.കോൺഗ്രസ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ സി വേണുഗോപാലിന് 46 MLAമാരുടെ പിന്തുണ. കെപിസിസി ആസ്ഥാനത്ത് ചേര്‍ന്ന എംഎല്‍എമാരുടെ കൂടിക്കാഴ്ച പൂർത്തിയായി. 8 പേർ രമേശ് ചെന്നിത്തലയുടെ പേര് നിർദ്ദേശിച്ചു. മുഖ്യമന്ത്രി സ്ഥാനത്തിനായുള്ള മത്സരത്തിൽ നിന്ന് പിന്മാറില്ലെന്ന് തന്നെ അനുകൂലിക്കുന്ന എംഎൽഎമാരോട് കെസി വേണുഗോപാലും വ്യക്തമാക്കി. 3 പേർ ഹൈക്കമാൻഡിൻ്റെ തീരുമാനം അംഗീകരിക്കുമെന്ന് അറിയിച്ചു.
Advertisement