തിരുവനന്തപുരം: കേരളത്തിന്റെ മുഖ്യമന്ത്രിയായി വിഡി സതീശനെ പ്രഖ്യാപിച്ചു. ദീപ ദാസ് മുൻഷിയും എഐസിസി നിരീക്ഷകരും നടത്തിയ വാർത്ത സമ്മേളനത്തിൽ ആയിരുന്നു പ്രഖ്യാപനം നടന്നത്. നീണ്ട 10 വർഷത്തെ കാത്തിരിപ്പിനൊടുവിൽ കോൺഗ്രസ് വീണ്ടും അധികാരത്തിൽ എത്തുകയാണ്.. തിങ്കളാഴ്ചയാണ് സത്യപ്രതിജ്ഞ ചടങ്ങ് നടക്കുക. കെ സി വേണുഗോപാൽ മിഡി സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചത് ഇരു കൈകളോടെ സ്വീകരിച്ചെങ്കിലും രമേശ് ചെന്നിത്തല അല്പം ഇടഞ്ഞിട്ടാണെന്നാണ് സൂചന. ജനവികാരത്തെ മാനിച്ചാണ് യുഡിഎഫിന്റെ അഞ്ചാമത് മുഖ്യമന്ത്രിയായി വി ഡി സതീശനെ പ്രഖ്യാപിച്ചത്. എന്നാൽ സീനിയോറിറ്റി പരിഗണിച്ച് തനിക്ക് മുഖ്യമന്ത്രിയാകാം എന്ന വലിയ പ്രതീക്ഷയിൽ ആയിരുന്നു രമേശ് ചെന്നിത്തല.
അതേസമയം മുഖ്യമന്ത്രിയായി തന്നെ തിരഞ്ഞെടുത്തതിൽ എഐസിസി നേതൃത്വത്തിന് നന്ദി അറിയിച്ച് വി ഡി സതീശൻ. തന്നെ പാർട്ടി ഏൽപ്പിച്ചത് വലിയൊരു ഉത്തരവാദിത്തമാണ് എന്നും. കേരളത്തിൽ ഇനിയൊരു പൊതു യുഗം പിറക്കും എന്നും വി ഡി സതീശൻ പറഞ്ഞു.



