യുഡിഎഫ് സർക്കാരിന്റെ സത്യപ്രതിജ്ഞയ്ക്ക് തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ് തിരുവനന്തപുരം. തിങ്കളാഴ്ച രാവിലെ ആണിത്തുക. 9 മണിക്ക് എത്തുന്ന വിജയ് 11 മണിക്ക് തിരികെ പോകും.കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപ മുഖ്യമന്ത്രി ഡി കെ ശിവകുമാർ, തെലുങ്കാന മുഖ്യമന്ത്രി രേവന്ത റെസ്സി, ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സുഖ്വീന്ദർ സിങ് സുഖു, രാഹുൽഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരും സത്യപ്രതിജ്ഞയ്ക്കെത്തും. അതേസമയം കനസത്യപ്രതിജ്ഞ ചടങ്ങിൽ കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. പാസുമായി എത്തുന്നവർക്ക് മാത്രമേ പ്രവേശനം ഉണ്ടാവും. നഗരത്തിൽ 18ന് ഗതാഗത ക്രമീകരണവും ഏർപ്പെടുത്തിയിട്ടുണ്ട്. സത്യപ്രതിജ്ഞ ചടങ്ങിനുവേണ്ടി സെൻട്രൽ സ്റ്റേഡിയത്തിൽ ഒരുക്കങ്ങൾ നടക്കുന്നുണ്ട്. 10000 ത്തോളം ആളുകൾക്ക് ഇരിക്കാൻ സാധിക്കുന്ന തരത്തിലാണ് പന്തൽ ഒരുക്കുന്നത്. സത്യപ്രതിക്ക് വേണ്ടി ഒരു ലക്ഷത്തോളം ആളുകൾ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കേരളത്തിന്റെ മുഖ്യമന്ത്രിയായി വിഡി സതീശനെ പ്രഖ്യാപിച്ചു. ദീപ ദാസ് മുൻഷിയും എഐസിസി നിരീക്ഷകരും നടത്തിയ വാർത്ത സമ്മേളനത്തിൽ ആയിരുന്നു പ്രഖ്യാപനം നടന്നത്. നീണ്ട 10 വർഷത്തെ കാത്തിരിപ്പിനൊടുവിൽ കോൺഗ്രസ് വീണ്ടും അധികാരത്തിൽ എത്തുകയാണ്.. തിങ്കളാഴ്ചയാണ് സത്യപ്രതിജ്ഞ ചടങ്ങ് നടക്കുക. കെ സി വേണുഗോപാൽ മിഡി സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചത് ഇരു കൈകളോടെ സ്വീകരിച്ചെങ്കിലും രമേശ് ചെന്നിത്തല അല്പം ഇടഞ്ഞിട്ടാണെന്നാണ് സൂചന. ജനവികാരത്തെ മാനിച്ചാണ് യുഡിഎഫിന്റെ അഞ്ചാമത് മുഖ്യമന്ത്രിയായി വി ഡി സതീശനെ പ്രഖ്യാപിച്ചത്.
കേരളത്തിന്റെ മുഖ്യമന്ത്രി ആരെന്ന് നാളെ അറിയാം. ആകാംക്ഷകൾക്കൊടുവിൽ ആ തീരുമാനം നാളെ ഉണ്ടാകുമെന്ന് എഐസിസി ജനറൽ സെക്രട്ടറി ജയറാം രമേശ് മാധ്യമങ്ങളോട് പ്രതികരിച്ചു. ഇന്ന് വൈകിട്ട് രാഹുൽഗാന്ധിയും മല്ലികാർജുൻ കാർ ഗെയിം തമ്മിലുള്ള അവസാനഘട്ട ചർച്ചയും നടന്നതിനുശേഷം ആണ് തീരുമാനം നാളെ അറിയിക്കുമെന്ന് വ്യക്തമാക്കിയത്. എന്നാൽ ഇന്ന് തന്നെ തീരുമാനങ്ങൾ ഉണ്ടാകുമെന്ന പ്രതീക്ഷയിൽ അണികളും നേതാക്കളും എല്ലാം തന്നെ എത്തിച്ചേർന്നിരുന്നു. അവസാനഘട്ട ചർച്ചയിൽ വി ഡി സതീശൻ തന്നെയാണ് കേരളത്തിലെ മുഖ്യമന്ത്രി എന്ന സൂചനയാണ് ലഭിക്കുന്നത്.
കേരളത്തിന്റെ മുഖ്യമന്ത്രി ആരെന്ന് ഉടൻ അറിയാം. പ്രഖ്യാപനം ഉടൻ എന്ന് സൂചന. ഖർഗയുടെ വസതിയിൽ നിർണ്ണായക കൂടിക്കാഴ്ച ഇന്ന് നടക്കും. രാഹുൽ ഗാന്ധി- മല്ലികാർജുൻ ഖർഗെ കൂടിക്കാഴ്ച ഇന്ന് വൈകിട്ട് 5.30 ന് നടക്കുമെന്നാണ് നിലവിൽ വരുന്ന റിപ്പോർട്ട്. നിയമസഭാ തിരഞ്ഞെടുപ്പിൽ വമ്പൻ വിജയം നേടിയിട്ടും മുഖ്യമന്ത്രി ആരാകും എന്ന് ഇതുവരെ പ്രഖ്യാപിക്കാൻ കോൺഗ്രസിന് സാധിച്ചിട്ടില്ല. വി.ഡി. സതീശനും കെ.സി. വേണുഗോപാലും രമേശ് ചെന്നിത്തലയും കസേരയ്ക്കുവേണ്ടി കടുംപിടിത്തം പിടിക്കുന്നതാണ് തീരുമാനത്തിലെത്തിച്ചേരാൻ വൈകുന്നതിന് കാരണം.
കേരളത്തിന്റെ മുഖ്യമന്ത്രി ആരാണ് എന്ന പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ. തീരുമാനം വൈകില്ലെന്നും പ്രശ്നങ്ങൾ എത്രയും വേഗം പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി ആരെന്ന കാര്യത്തിലെ തന്റെ നിലപാട് അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു. ഡൽഹിയിൽ എത്താൻ ആയിരുന്നു പറഞ്ഞത് എന്നാൽ എത്താൻ സാധിക്കില്ല എന്ന കാര്യം അറിയിച്ചിട്ടുണ്ട്. എത്രയും പ്രശ്നം തീർക്കാൻ ആയിട്ടാണ് എല്ലാവരെയും ഡൽഹിയിലേക്ക് വിളിക്കുന്നത് ചർച്ചകൾ പൂർത്തിയായിട്ടുണ്ടെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ വ്യക്തമാക്കി. ഡൽഹിയിൽ പോകുന്നില്ലെങ്കിലും കൃത്യമായ തന്റെ നിലപാട് അറിയിക്കും രാഹുൽഗാന്ധി വിളിക്കാനുള്ള സാധ്യത തള്ളിക്കളയുന്നില്ല എന്നും മുല്ലപ്പള്ളി രാമചന്ദ്രൻ.
വി.ഡി സതീശനെ കേരളത്തിന്റെ മുഖ്യമന്ത്രിയാക്കണം എന്നാവശ്യവുമായി കോൺഗ്രസ് പ്രവർത്തകർ തെരുവിൽ. കോഴിക്കോട്, തൃശ്ശൂർ, തിരുവനന്തപുരം, മലപ്പുറം, കോട്ടയം ജില്ലകളിലെ അണികൾ റോഡിൽ ഇറങ്ങി അനുകൂലിച്ചത്.കെ.പി.സി.സി.യുടെ കർശന വിലക്കുകളെപ്പോലും അവഗണിച്ചുകൊണ്ടാണ് ആയിരക്കണക്കിന് പ്രവർത്തകർ സെക്രട്ടേറിയറ്റിന് മുന്നിൽ പ്രകടനം നടത്തിയത്. 'പടനയിച്ചവൻ തന്നെ നാട് നയിക്കട്ടെ' എന്നതായിരുന്നു പ്രവർത്തകരുടെ പ്രധാന മുദ്രാവാക്യം. പതിനാറാം കേരള നിയമസഭയുടെ അമരത്തേക്ക് വി.ഡി. സതീശൻ തന്നെ വരണമെന്നും, അദ്ദേഹം യു.ഡി.എഫിന്റെ കരുത്തുറ്റ ടീം ലീഡറാണെന്നും പ്രവർത്തകർ വാദിച്ചു.
കേരളത്തിന്റെ മുഖ്യമന്ത്രി ആരെന്ന ചോദ്യത്തിന്റെ ഉത്തരം ഇപ്പോഴും അനശ്ചിത്വത്തിൽ. വിഡി സതീശന്റെ പേര് ഉയർന്നു വരുന്നണ്ടെങ്കിലും കോണ്ഡഹ്സിനകത്തു നിന്നും പിന്തുണ കുറവെന്ന് സൂചന. വി.ഡി സതീശനെ പിന്തുണച്ചത് 6 പേർ മാത്രം.കോൺഗ്രസ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ സി വേണുഗോപാലിന് 46 MLAമാരുടെ പിന്തുണ. കെപിസിസി ആസ്ഥാനത്ത് ചേര്‍ന്ന എംഎല്‍എമാരുടെ കൂടിക്കാഴ്ച പൂർത്തിയായി. 8 പേർ രമേശ് ചെന്നിത്തലയുടെ പേര് നിർദ്ദേശിച്ചു. മുഖ്യമന്ത്രി സ്ഥാനത്തിനായുള്ള മത്സരത്തിൽ നിന്ന് പിന്മാറില്ലെന്ന് തന്നെ അനുകൂലിക്കുന്ന എംഎൽഎമാരോട് കെസി വേണുഗോപാലും വ്യക്തമാക്കി. 3 പേർ ഹൈക്കമാൻഡിൻ്റെ തീരുമാനം അംഗീകരിക്കുമെന്ന് അറിയിച്ചു.