D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
ഞങ്ങടെ മുഖ്യമന്ത്രി വിഡിഎസ്; സതീശനെ അനുകൂലിച്ച് പ്രവർത്തകർ തെരുവിൽ
വി.ഡി സതീശനെ കേരളത്തിന്റെ മുഖ്യമന്ത്രിയാക്കണം എന്നാവശ്യവുമായി കോൺ​ഗ്രസ് പ്രവർത്തകർ തെരുവിൽ. കോഴിക്കോട്, തൃശ്ശൂർ, തിരുവനന്തപുരം, മലപ്പുറം, കോട്ടയം ജില്ലകളിലെ അണികൾ റോഡിൽ ഇറങ്ങി അനുകൂലിച്ചത്.കെ.പി.സി.സി.യുടെ കർശന വിലക്കുകളെപ്പോലും അവഗണിച്ചുകൊണ്ടാണ് ആയിരക്കണക്കിന് പ്രവർത്തകർ സെക്രട്ടേറിയറ്റിന് മുന്നിൽ പ്രകടനം നടത്തിയത്. 'പടനയിച്ചവൻ തന്നെ നാട് നയിക്കട്ടെ' എന്നതായിരുന്നു പ്രവർത്തകരുടെ പ്രധാന മുദ്രാവാക്യം. പതിനാറാം കേരള നിയമസഭയുടെ അമരത്തേക്ക് വി.ഡി. സതീശൻ തന്നെ വരണമെന്നും, അദ്ദേഹം യു.ഡി.എഫിന്റെ കരുത്തുറ്റ ടീം ലീഡറാണെന്നും പ്രവർത്തകർ വാദിച്ചു.

തിരുവനന്തപുരം: വി.ഡി സതീശനെ കേരളത്തിന്റെ മുഖ്യമന്ത്രിയാക്കണം എന്നാവശ്യവുമായി കോൺ​ഗ്രസ് പ്രവർത്തകർ തെരുവിൽ. കോഴിക്കോട്, തൃശ്ശൂർ, തിരുവനന്തപുരം, മലപ്പുറം, കോട്ടയം ജില്ലകളിലെ അണികൾ റോഡിൽ ഇറങ്ങി അനുകൂലിച്ചത്.കെ.പി.സി.സി.യുടെ കർശന വിലക്കുകളെപ്പോലും അവഗണിച്ചുകൊണ്ടാണ് ആയിരക്കണക്കിന് പ്രവർത്തകർ സെക്രട്ടേറിയറ്റിന് മുന്നിൽ പ്രകടനം നടത്തിയത്. 'പടനയിച്ചവൻ തന്നെ നാട് നയിക്കട്ടെ' എന്നതായിരുന്നു പ്രവർത്തകരുടെ പ്രധാന മുദ്രാവാക്യം. പതിനാറാം കേരള നിയമസഭയുടെ അമരത്തേക്ക് വി.ഡി. സതീശൻ തന്നെ വരണമെന്നും, അദ്ദേഹം യു.ഡി.എഫിന്റെ കരുത്തുറ്റ ടീം ലീഡറാണെന്നും പ്രവർത്തകർ വാദിച്ചു.

തിരുവനന്തപുരം രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് ആരംഭിച്ച പ്രകടനം സെക്രട്ടേറിയറ്റിന് മുന്നിലാണ് അവസാനിപ്പിച്ചത്. തുടക്കത്തിൽ 50 പേരുണ്ടായിരുന്ന പ്രകടനം ക്രമേണ വർധിച്ച് ആയിരത്തോളം പ്രവർത്തകർ പങ്കെടുക്കുന്ന തരത്തിലേക്ക് മാറുകയായിരുന്നു.ഇത്തരം പരസ്യ പ്രകടനങ്ങൾ പാടില്ലെന്ന് കെ.പി.സി.സി.യും ഹൈക്കമാൻഡും കർശന നിർദേശം നൽകിയിരുന്നിട്ടും അതെല്ലാം മറികടന്നാണ് പ്രകടനം നടത്തിയത്.ചെമ്പഴന്തി അനിൽ അടക്കമുള്ള നേതാക്കളാണ് തിരുവനന്തപുരത്ത് പ്രകടനത്തിന് നേതൃത്വം നൽകിയത്

Leave a Reply

Your email address will not be published. Required fields are marked *

Advertisement