യു.ഡി.എഫ് സർക്കാരിന്റെ അഭിമാന പദ്ധതിയായ 'ഇന്ദിരാ ഗ്യാരന്റി'യിലെ ഒന്നാമത്തെ വാഗ്ദാനം യാഥാർത്ഥ്യത്തിലേക്കെത്താനുള്ള ആദ്യചുവട് വയ്ക്കുന്നു. കെ.എസ്.ആർ.ടി.സി ബസ്സുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ഉറപ്പാക്കുന്ന പദ്ധതിയുടെ പ്രാഥമിക ഘട്ടമെന്ന നിലയിൽ ജൻഡർ ടിക്കറ്റിംഗ് സംവിധാനം നാളെ മുതൽ ആരംഭിക്കും. ഇത് സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ച് കെഎസ്ആർടിസി. കെഎസ്ആർടിസിയിൽ ടിക്കറ്റ് വിതരണം ചെയ്യുമ്പോൾ യാത്രക്കാരെ പുരുഷൻ/സ്ത്രീ എന്ന് രേഖപ്പെടുത്തുന്നതിനുള്ള സൗകര്യം നാളെ മുതൽ പ്രാബല്യത്തിൽ വരുത്തുമെന്ന് കെഎസ്ആര്‍ടിസി ഡെപ്യൂട്ടി ജനറൽ മാനേജർ നിഷാന്ത് എസ് ഉത്തരവിറക്കി.സ്ത്രീ യാത്രക്കാരുടെ എണ്ണം അറിയുക ആണ് നടപടിയിലൂടെ ലക്ഷ്യം വെയ്ക്കുന്നത്.
കേരളത്തിന്റെ രാഷ്ട്രീയ ഭാവിയെ സംബന്ധിച്ച് നിർണായകമായ തീരുമാനമെടുക്കാൻ ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഹൈക്കമാന്റിനോടും സംസ്ഥാന നേതൃത്വത്തോടും വിനീതമായി അഭ്യർത്ഥിച്ച് പ്രവർത്തകരും അനുഭാവികളും. കേരളത്തിന്റെ രാഷ്ട്രീയ യാഥാർഥ്യവും ജനവികാരവും കണക്കിലെടുത്ത് വി ഡി സതീശനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഔദ്യോഗികമായി ഉയർത്തിക്കാട്ടണമെന്ന ആവശ്യം സോഷ്യൽ മീഡിയയിലും പൊതുവേദികളിലും ശക്തമാവുകയാണ്. കെ കരുണാകരനെയും ഉമ്മൻചാണ്ടിയെയും നെഞ്ചിലേറ്റിയ തലമുറകൾ പോലും ഇന്ന് വി ഡി സതീശനിൽ ആ പുതിയ പ്രതീക്ഷ കണ്ടെത്തുന്നു എന്നതാണ് ഈ ആവശ്യത്തിന് പിന്നിലെ പ്രധാന ഘടകം
വി.ഡി സതീശനെ കേരളത്തിന്റെ മുഖ്യമന്ത്രിയാക്കണം എന്നാവശ്യവുമായി കോൺഗ്രസ് പ്രവർത്തകർ തെരുവിൽ. കോഴിക്കോട്, തൃശ്ശൂർ, തിരുവനന്തപുരം, മലപ്പുറം, കോട്ടയം ജില്ലകളിലെ അണികൾ റോഡിൽ ഇറങ്ങി അനുകൂലിച്ചത്.കെ.പി.സി.സി.യുടെ കർശന വിലക്കുകളെപ്പോലും അവഗണിച്ചുകൊണ്ടാണ് ആയിരക്കണക്കിന് പ്രവർത്തകർ സെക്രട്ടേറിയറ്റിന് മുന്നിൽ പ്രകടനം നടത്തിയത്. 'പടനയിച്ചവൻ തന്നെ നാട് നയിക്കട്ടെ' എന്നതായിരുന്നു പ്രവർത്തകരുടെ പ്രധാന മുദ്രാവാക്യം. പതിനാറാം കേരള നിയമസഭയുടെ അമരത്തേക്ക് വി.ഡി. സതീശൻ തന്നെ വരണമെന്നും, അദ്ദേഹം യു.ഡി.എഫിന്റെ കരുത്തുറ്റ ടീം ലീഡറാണെന്നും പ്രവർത്തകർ വാദിച്ചു.
പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ താരിഫ് തന്ത്രത്തിനെ വിമർശിച്ച് യുഎസ് വ്യാപാര കോടതി. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ 10% താൽക്കാലിക ആഗോള തീരുവകൾ ന്യായീകരിക്കാനാവാത്തതാണെന്ന് വിധിച്ചു. എന്നാൽ രണ്ട് സ്വകാര്യ ഇറക്കുമതിക്കാർക്കും വാഷിംഗ്ടൺ സംസ്ഥാനത്തിനും മാത്രമുള്ള ലെവികൾ തടഞ്ഞു.യുഎസ് കോടതി ഓഫ് ഇന്റർനാഷണൽ ട്രേഡിന്റെ 2-1 വിധി പ്രകാരം, ട്രംപ് ഭരണകൂടത്തിന്റെ അപ്പീൽ പരിഗണിക്കുന്നതുവരെ, മറ്റ് എല്ലാ ഇറക്കുമതിക്കാർക്കും താൽക്കാലിക താരിഫുകൾ ബാധകമാണ്. ജൂലൈയിൽ അവ കാലഹരണപ്പെടുമെന്നാണ് സൂചന
പശ്ചിമ ബംഗാളിലെ മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള മത്സരത്തിൽ ബിജെപിയുടെ സുവേന്ദു അധികാരി മുൻനിരയിലെന്ന് റിപ്പോർട്ട്. കഴിഞ്ഞ മാസം നടന്ന ശക്തമായ തിരഞ്ഞെടുപ്പ് പോരാട്ടത്തിന് ശേഷം തന്റെ രാഷ്ട്രീയ ഉപദേഷ്ടാവായ മമത ബാനർജിയുടെ പിൻഗാമിയാകാൻ അദ്ദേഹം കാത്തിരിക്കുകയാണ്.
ഇപ്പോൾ ശ്രദ്ധ സർക്കാർ രൂപീകരണത്തിലേക്ക് തിരിയുമ്പോൾ, അധികാരിയെ സഹായിക്കാൻ സംസ്ഥാനത്തിന് രണ്ട് ഉപമുഖ്യമന്ത്രിമാരെ നിയമിക്കുമെന്നാണ് അണിയറപ്രവർത്തകരിൽ നിന്നുള്ള ഏറ്റവും പുതിയ സൂചന.
തമിഴ്നാട്ടിൽ സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട് തുടരുന്ന അനിശ്ചിതത്വം പരിഹരിക്കുന്നതിനായി നടൻ വിജയ്‌യും തമിഴ്‌നാട് ഗവർണർ ആർവി അർലേക്കറും വൈകുന്നേരം 4.30 ന് കൂടിക്കാഴ്ച നടത്തും.കോൺഗ്രസിൽ നിന്ന് അഞ്ച് പേരും വിടുതലൈ ചിരുതൈഗൽ കച്ചി, കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്), കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ എന്നിവയിൽ നിന്ന് രണ്ട് പേർ വീതവും ഭൂരിപക്ഷമായ 118 സീറ്റുകൾ മറികടന്നതോടെ വിജയ്ക്ക് ഒടുവിൽ അവകാശവാദം ഉന്നയിക്കാൻ ആവശ്യമായ എണ്ണം ലഭിച്ചതായി വൃത്തങ്ങൾ സൂചിപ്പിക്കുന്നു.
കൊച്ചിയിലെ 24 കാരി കൂട്ട് ബലാത്സംഗത്തിനിര
യായി. ആൺ സുഹൃത്തിന്റെ മുന്നിൽ വച്ചാണ് മൂന്നുപേർ ചേർന്ന് 24 വയസ്സുകാരിയെ പീഡിപ്പിച്ചത്. കൊച്ചി നഗരത്തിലെ ആളൊഴിഞ്ഞ ഒരു ബഹുനില കെട്ടിടത്തിന് മുകളിൽ വച്ച് ആണ് സംഭവം. ഒടുവിൽ രക്ഷപ്പെടുന്നതിനായി യുവതി പൂർണ നഗ്നയായി ഓടി ഒരു കടയിലേക്ക് കയറുകയുകയായിരുന്നു.തിരുവനന്തപുരം ഇടവ സ്വദേശി ഡാനിഷ് , കൊല്ലം സ്വദേശി രാഹുൽ എന്നിവരാണ് അറസ്റ്റിലായത്. മൂന്നാം പ്രതി അതുലിനായുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്.യുവതിയെ മണിക്കൂറുകളോളം പീഡിപ്പിച്ചു എന്നാണ് സൂചന.എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷൻ റിസർവേഷൻ സെന്ററിന് പിന്നിലെ വിവേകാനന്ദ റോഡിൽ വർഷങ്ങളായി പൂട്ടിക്കിടക്കുന്ന ബ്യു മോണ്ടേ ഹോട്ടലിന്റെ പത്താംനിലയിൽ വെച്ചാണ് പീഡനം നടന്നത്. സുഹൃത്തിന് ഒപ്പം മുകളിലേക്ക് പോവുകയായിരുന്ന യുവതിയെ അവിടെ വെച്ച് മദ്യപിക്കുകയായിരുന്ന പ്രതികൾ പിന്തുടരുകയും പീഡിപ്പിക്കുകയും ആയിരുന്നു