പിണറായി വിജയൻ കേരളത്തിന്റെ പ്രതിപക്ഷ നേതാവാകും. വ്യാഴാഴ്ച നടന്ന സിപിഎം സംസ്ഥാന സമിതി യോഗത്തിലാണ് തീരുമാനം. പ്രതിപക്ഷനേതായവായി പിണറായി വിജയന്റെ പേര് ഏകകണ്ഠമായി തീരുമാനിച്ചു എന്നാണ് റിപ്പോർട്ട്. രണ്ടുവട്ടം മുഖ്യമന്ത്രിയായ പിണറായി വിജയൻ ആദ്യമായിട്ടാണ് പ്രതിപക്ഷ നേതാവാകുന്നത്. ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫിനും സിപിഎമ്മിനും കനത്ത തിരിച്ചടി നേരിട്ടെങ്കിലും പ്രതിപക്ഷ നേതായെ പിണറായി തന്നെ നയിക്കട്ടെ എന്നായിരുന്നു പാർട്ടി എടുത്ത തീരുമാനം.
ഗ്രേറ്റ് ഹാൾ ഓഫ് ദി പീപ്പിളിൽ നടത്തിയ പ്രസംഗത്തിൽ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ് യുഎസ്-ചൈന ബന്ധത്തെക്കുറിച്ച് വളരെ ഊഷ്മളമായി സംസാരിച്ചു. രണ്ട് വലിയ സമ്പദ്‌വ്യവസ്ഥകൾ തമ്മിലുള്ള ബന്ധമാണ് ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഉഭയകക്ഷി ബന്ധമെന്ന് അദ്ദേഹം പറഞ്ഞു. പങ്കിട്ട അഭിവൃദ്ധിക്കും പരസ്പര തകർച്ചയ്ക്കും ഇടയിലുള്ള ഒരു തിരഞ്ഞെടുപ്പായിട്ടാണ് ഷി ബന്ധത്തെ വിശേഷിപ്പിച്ചത്. സഹകരണത്തിൽ നിന്ന് ചൈനയ്ക്കും അമേരിക്കയ്ക്കും നേട്ടമുണ്ടാകും, ഏറ്റുമുട്ടലിൽ നിന്ന് നഷ്ടമുണ്ടാകും എന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു,
വി ഡി സതീഷിനെ കേരളത്തിന്റെ മുഖ്യമന്ത്രിയായി എഐസിസി നിരീഷകർ പ്രഖ്യാപിച്ചതിന് പിന്നാലെ പ്രതികരണവുമായി കെസി വേണുഗോപാൽ. വി ഡി സതീശനെ കേരളത്തിന്റെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതിൽ താൻ അതീവ സന്തോഷവാനാണ് എന്നാണ് കെ സി വേണുഗോപാലിന്റെ പ്രതികരണം. ഹൈക്കമാന്റിന്റെ തീരുമാനം അംഗീകരിക്കുന്നുവെന്നും സർക്കാരിന്റെ മുന്നോട്ടുള്ള പ്രവർത്തനങ്ങൾക്ക് എല്ലാവിധ പിന്തുണയും താൻ വാഗ്ദാനം ചെയ്യുന്നതായും കെസി വേണുഗോപാൽ പ്രതികരിച്ചു. നേതൃത്വത്തിന്റെ തീരുമാനത്തെ അങ്ങേയറ്റം അച്ചടക്കളത്തോടെ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ആഗോളതലത്തിൽ വർദ്ധിച്ചുവരുന്ന അനിശ്ചിതത്വങ്ങൾക്കിടയിൽ ഇന്ധന സംരക്ഷണത്തിനായുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനത്തെ മാനിച്ച്, സർക്കാർ ഓഫീസുകൾക്ക് രണ്ട് ദിവസം വീട്ടിൽ നിന്ന് ജോലി ചെയ്യാമെന്നും വാഹനങ്ങളുടെ ഉപയോഗം കുറയ്ക്കാമെന്നും ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത വ്യാഴാഴ്ച പ്രഖ്യാപിച്ചു.
മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കാത്തത് മുൻ പ്രതിപക്ഷ നേതാവും മുതിർന്ന കോൺഗ്രസ് നേതാവുമായ രമേശ് ചെന്നിത്തലയ്ക്ക് കടുത്ത അതൃപ്ത്തി എന്ന് റിപ്പോർട്ട്. എഐസിസി വി ഡി സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതിനു പിന്നാലെ തിരുവനന്തപുരത്തു നിന്നും രമേശ് ചെന്നിത്തല പോയതായും റിപ്പോർട്ട്. കൂടാതെ ഗുരുവായൂരിലേക്ക് ആണ് പോയതെന്നും സൂചന. സമവായം എന്ന രീതിയിലും മുതിർന്ന കോൺഗ്രസ് നേതാവ് എന്ന രീതിയിലും രമേശ് ചെന്നിത്തലയെ പരിഗണിക്കും എന്ന് അദ്ദേഹത്തിന് നല്ല പ്രതീക്ഷയുണ്ടായിരുന്നു
കേരളത്തിന്റെ മുഖ്യമന്ത്രിയായി വിഡി സതീശനെ പ്രഖ്യാപിച്ചു. ദീപ ദാസ് മുൻഷിയും എഐസിസി നിരീക്ഷകരും നടത്തിയ വാർത്ത സമ്മേളനത്തിൽ ആയിരുന്നു പ്രഖ്യാപനം നടന്നത്. നീണ്ട 10 വർഷത്തെ കാത്തിരിപ്പിനൊടുവിൽ കോൺഗ്രസ് വീണ്ടും അധികാരത്തിൽ എത്തുകയാണ്.. തിങ്കളാഴ്ചയാണ് സത്യപ്രതിജ്ഞ ചടങ്ങ് നടക്കുക. കെ സി വേണുഗോപാൽ മിഡി സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചത് ഇരു കൈകളോടെ സ്വീകരിച്ചെങ്കിലും രമേശ് ചെന്നിത്തല അല്പം ഇടഞ്ഞിട്ടാണെന്നാണ് സൂചന. ജനവികാരത്തെ മാനിച്ചാണ് യുഡിഎഫിന്റെ അഞ്ചാമത് മുഖ്യമന്ത്രിയായി വി ഡി സതീശനെ പ്രഖ്യാപിച്ചത്.