മുഖ്യമന്ത്രി പോരിൽ കെ സി വേണുഗോപാലിനെ പിന്തുണച്ചെന്ന് ആരോപിച്ച് ഷാഫി പറമ്പലിന് രൂക്ഷ വിമർശനം. ഫെയ്‌സ്ബുക്കിൽ ഷാഫി പറമ്പിൽ അവസാനം പോസ്റ്റ്‌ചെയ്ത ചിത്രത്തിന് താഴെയാണ് വിമർശനം പോയിരുന്നത്. നിരവധി കോൺഗ്രസ് അനുകൂല അക്കൗണ്ടുകളിൽനിന്നാണ് പ്രതിഷേധ കമന്റുകൾ.നമ്മൾ ജയിച്ചു സാർ, അങ്ങയെ ക്രൂശിച്ചവരെ ജനം ശിക്ഷിച്ചു' എന്ന കുറിപ്പോടെ ഉമ്മൻചാണ്ടിയുടെ ഫോട്ടോയുമായി നിൽക്കുന്ന ചിത്രം ഷാഫി പറമ്പിൽ ഫെയ്‌സ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നത്. ഇതിന് കമന്റ് ആയി ആണ് ആളുകൾ പ്രതിഷേധിക്കുന്നത്. വി ഡി സതീശൻ അനുകൂലികളാണ് കമന്റുകളുമായി എത്തുന്നത്
ഷാഫിയും രാഹുലും ഈ കാര്യത്തിൽ കൂട്ടുകച്ചവടം നടത്തുന്നവരാണെന്നും, സ്ത്രീ വിഷയത്തിൽ രാഹുലിന്റെ ഹെഡ്മാസ്റ്ററാണ് ഷാഫി പറമ്പിലെ എന്നും സുരേഷ് ബാബു പരിഹസിച്ചു