ഇന്ത്യൻ ലിറ്ററേച്ചർ ആൻഡ് ആർട്സ് സൊസൈറ്റി നൽകുന്ന 2026-ലെ രാഷ്ട്ര രത്‌ന സാഹിത്യ പുരസ്‌കാരത്തിന് കേരളത്തിൽ നിന്നുള്ള എഴുത്തുകാരൻ അഭിനാഷ് തുണ്ടുമണ്ണിൽ അർഹനായി. അദ്ദേഹത്തിന്റെ 'പരന്ത്രിസ്കുഴൽ' എന്ന ശ്രദ്ധേയമായ കൃതിയാണ് മലയാള നോവൽ വിഭാഗത്തിൽ ഈ ഉന്നത അംഗീകാരം നേടിയത്. അദ്ദേഹത്തിന്റെ നാലാമത്തെ നോവലായ 'പരന്ത്രിസ്കുഴൽ', ഹിറ്റ്‌ലറുടെ അടിച്ചമർത്തൽ ഭരണകാലത്ത് ആത്യന്തിക ത്യാഗം ചെയ്ത ധീരനായ സ്വാതന്ത്ര്യസമരസേനാനി മുച്ചിലൂട്ട് മാധവന്റെ, വിസ്മൃതിയിലാണ്ടുപോയ വേദനാജനകമായ ജീവിതത്തെയും പോരാട്ടവീര്യത്തെയുമാണ് പര്യവേക്ഷണം ചെയ്യുന്നത്.
:മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റിലെ വൻ ചോദ്യപേപ്പർ ചോർച്ച തമിഴ്‌നാടിന് അഖിലേന്ത്യാ പരീക്ഷയെ വിമർശിക്കാനും അത് റദ്ദാക്കണമെന്ന് ആവശ്യപ്പെടാനും മറ്റൊരു വേദിയൊരുക്കി. മെഡിക്കൽ കോഴ്‌സുകളിലേക്കുള്ള നീറ്റ് അടിസ്ഥാനമാക്കിയുള്ള പ്രവേശനം നിർത്തലാക്കണമെന്നും പന്ത്രണ്ടാം ക്ലാസ് മാർക്കിന്റെ അടിസ്ഥാനത്തിൽ സീറ്റുകൾ നികത്താൻ സംസ്ഥാനങ്ങൾക്ക് അനുമതി നൽകണമെന്നും മുഖ്യമന്ത്രി വിജയ് ഇന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടു. രാഷ്ട്രീയ അതിർവരമ്പുകൾ ലംഘിച്ച്, തമിഴ്‌നാട് തുടക്കം മുതൽ നീറ്റിനെ എതിർക്കുന്നു, ഇത് സമ്പന്നരും, നഗരവാസികളും, ഇംഗ്ലീഷ് വിദ്യാഭ്യാസമുള്ളവരുമായ വിദ്യാർത്ഥികൾക്ക് അനുകൂലമായി സന്തുലിതാവസ്ഥയെ അന്യായമായി മാറ്റുന്നുവെന്ന് വാദിക്കുന്നു.
ബീഹാറിൽ സ്ത്രീധനത്തിന്റെ പേരിൽ യുവതിയെ കൊന്ന് കത്തിച്ചു. ബീഹാറിലെ അര എന്ന സ്ഥലത്താണ് ദാരുണമായ സംഭവം. സഞ്ജു കുമാരി എന്ന യുവതിയാണ് ഭർത്താവിന്റെ വീട്ടുകാരുടെ ക്രൂരമർദ്ദനത്തിന് ഇരയായ ശേഷം കൊല്ലപ്പെട്ടത്. എല്ലാവിധ ആഡംബരത്തോടുകൂടി തന്നെയായിരുന്നു സഞ്ജു കുമാരിയെ മാതാപിതാക്കൾ വിവാഹം ചെയ്തു അയച്ചത്. എന്നാൽ വിവാഹത്തിന്റെ അന്നെത്തിയ വരനും കൂട്ടരും തങ്ങൾക്ക് ഒരു മാല കൂടി വേണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ സമയമുണ്ടല്ലോ അത് തരാമെന്ന് ആയിരുന്നു സഞ്ജുവിന്റെ വീട്ടുകാരുടെ പ്രതികരണം. എന്നാൽ ഈ മറുപടിയാണ് ഭർത്താവായ വിനോദ് പാലിന്റെ വീട്ടുകാരെ പ്രകോപിപ്പിച്ചത്.
കേരളത്തിന്റെ മുഖ്യമന്ത്രി ആരെന്ന് നാളെ അറിയാം. ആകാംക്ഷകൾക്കൊടുവിൽ ആ തീരുമാനം നാളെ ഉണ്ടാകുമെന്ന് എഐസിസി ജനറൽ സെക്രട്ടറി ജയറാം രമേശ് മാധ്യമങ്ങളോട് പ്രതികരിച്ചു. ഇന്ന് വൈകിട്ട് രാഹുൽഗാന്ധിയും മല്ലികാർജുൻ കാർ ഗെയിം തമ്മിലുള്ള അവസാനഘട്ട ചർച്ചയും നടന്നതിനുശേഷം ആണ് തീരുമാനം നാളെ അറിയിക്കുമെന്ന് വ്യക്തമാക്കിയത്. എന്നാൽ ഇന്ന് തന്നെ തീരുമാനങ്ങൾ ഉണ്ടാകുമെന്ന പ്രതീക്ഷയിൽ അണികളും നേതാക്കളും എല്ലാം തന്നെ എത്തിച്ചേർന്നിരുന്നു. അവസാനഘട്ട ചർച്ചയിൽ വി ഡി സതീശൻ തന്നെയാണ് കേരളത്തിലെ മുഖ്യമന്ത്രി എന്ന സൂചനയാണ് ലഭിക്കുന്നത്.
ജ്യോതിഷി റിക്കി രാധൻ പണ്ഡിറ്റിനെ സ്പെഷ്യൽ ഓഫീസറായി നിയമിച്ച വിജയിയുടെ തീരുമാനം റദ്ദാക്കി. പ്രതിപക്ഷത്തിന്റെയും എതിർപ്പുകൾക്കും വിമർശനങ്ങൾക്കും ഒടുവിലാണ് തീരുമാനം.നിയമനത്തിനെതിരെ മദ്രാസ് ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജി നാളെ പരിഗണിക്കാനിരിക്കെയാണ് നടപടി. മുഖ്യമന്ത്രിയുടെ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടിയായും പൊളിറ്റിക്കൽ വിങ് സെക്രട്ടറിയായുമാണ് റിക്കി രാധൻ പണ്ഡിറ്റ് വെട്രിവേലിനെ മുഖ്യമന്ത്രി ജോസഫ് സി വിജയ് നിയമിച്ചിരുന്നത്.
കേരളത്തിന്റെ മുഖ്യമന്ത്രി ആരെന്ന് ഉടൻ അറിയാം. പ്രഖ്യാപനം ഉടൻ എന്ന് സൂചന. ഖർഗയുടെ വസതിയിൽ നിർണ്ണായക കൂടിക്കാഴ്ച ഇന്ന് നടക്കും. രാഹുൽ ഗാന്ധി- മല്ലികാർജുൻ ഖർഗെ കൂടിക്കാഴ്ച ഇന്ന് വൈകിട്ട് 5.30 ന് നടക്കുമെന്നാണ് നിലവിൽ വരുന്ന റിപ്പോർട്ട്. നിയമസഭാ തിരഞ്ഞെടുപ്പിൽ വമ്പൻ വിജയം നേടിയിട്ടും മുഖ്യമന്ത്രി ആരാകും എന്ന് ഇതുവരെ പ്രഖ്യാപിക്കാൻ കോൺഗ്രസിന് സാധിച്ചിട്ടില്ല. വി.ഡി. സതീശനും കെ.സി. വേണുഗോപാലും രമേശ് ചെന്നിത്തലയും കസേരയ്ക്കുവേണ്ടി കടുംപിടിത്തം പിടിക്കുന്നതാണ് തീരുമാനത്തിലെത്തിച്ചേരാൻ വൈകുന്നതിന് കാരണം.
മുഖ്യമന്ത്രി പോരിൽ കെ സി വേണുഗോപാലിനെ പിന്തുണച്ചെന്ന് ആരോപിച്ച് ഷാഫി പറമ്പലിന് രൂക്ഷ വിമർശനം. ഫെയ്‌സ്ബുക്കിൽ ഷാഫി പറമ്പിൽ അവസാനം പോസ്റ്റ്‌ചെയ്ത ചിത്രത്തിന് താഴെയാണ് വിമർശനം പോയിരുന്നത്. നിരവധി കോൺഗ്രസ് അനുകൂല അക്കൗണ്ടുകളിൽനിന്നാണ് പ്രതിഷേധ കമന്റുകൾ.നമ്മൾ ജയിച്ചു സാർ, അങ്ങയെ ക്രൂശിച്ചവരെ ജനം ശിക്ഷിച്ചു' എന്ന കുറിപ്പോടെ ഉമ്മൻചാണ്ടിയുടെ ഫോട്ടോയുമായി നിൽക്കുന്ന ചിത്രം ഷാഫി പറമ്പിൽ ഫെയ്‌സ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നത്. ഇതിന് കമന്റ് ആയി ആണ് ആളുകൾ പ്രതിഷേധിക്കുന്നത്. വി ഡി സതീശൻ അനുകൂലികളാണ് കമന്റുകളുമായി എത്തുന്നത്