D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
ജ്യോതിഷിയെ സ്പെഷ്യൽ ഓഫീസറായി നിയമിച്ച് വിജയ്; വിവാദങ്ങൾക്ക് പിന്നാലെ റദ്ദാക്കി
ജ്യോതിഷി റിക്കി രാധൻ പണ്ഡിറ്റിനെ സ്പെഷ്യൽ ഓഫീസറായി നിയമിച്ച വിജയിയുടെ തീരുമാനം റദ്ദാക്കി. പ്രതിപക്ഷത്തിന്റെയും എതിർപ്പുകൾക്കും വിമർശനങ്ങൾക്കും ഒടുവിലാണ് തീരുമാനം.നിയമനത്തിനെതിരെ മദ്രാസ് ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജി നാളെ പരിഗണിക്കാനിരിക്കെയാണ് നടപടി. മുഖ്യമന്ത്രിയുടെ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടിയായും പൊളിറ്റിക്കൽ വിങ് സെക്രട്ടറിയായുമാണ് റിക്കി രാധൻ പണ്ഡിറ്റ് വെട്രിവേലിനെ മുഖ്യമന്ത്രി ജോസഫ് സി വിജയ് നിയമിച്ചിരുന്നത്.

ജ്യോതിഷി റിക്കി രാധൻ പണ്ഡിറ്റിനെ സ്പെഷ്യൽ ഓഫീസറായി നിയമിച്ച വിജയിയുടെ തീരുമാനം റദ്ദാക്കി. പ്രതിപക്ഷത്തിന്റെയും എതിർപ്പുകൾക്കും വിമർശനങ്ങൾക്കും ഒടുവിലാണ് തീരുമാനം.നിയമനത്തിനെതിരെ മദ്രാസ് ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജി നാളെ പരിഗണിക്കാനിരിക്കെയാണ് നടപടി. മുഖ്യമന്ത്രിയുടെ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടിയായും പൊളിറ്റിക്കൽ വിങ് സെക്രട്ടറിയായുമാണ് റിക്കി രാധൻ പണ്ഡിറ്റ് വെട്രിവേലിനെ മുഖ്യമന്ത്രി ജോസഫ് സി വിജയ് നിയമിച്ചിരുന്നത്. തിരഞ്ഞെടുപ്പിൽ വലിയ ഭൂരിപക്ഷത്തിൽ വിജയിച്ച മുഖ്യമന്ത്രിയാകും എന്ന് പ്രവചിച്ച ജോതിഷയാണിത്.പ്രവചനം സത്യമായതോടെ മുഖ്യമന്ത്രിയായി അധികാരത്തിലേറിയതിന് പിന്നാലെ അദ്ദേഹത്തിന് സർക്കാർ നിയമനം നൽകുകയായിരുന്നു. ഇന്നലെയാണ് ഇത് സംബന്ധിച്ച് ഔദ്യോഗിക ഉത്തരവ് ഇറങ്ങിയത്.നിയമനം മതേതരത്വത്തിനും ശാസ്ത്രീയ ബോധത്തിനും വിരുദ്ധമാണെന്നാണ് കോൺഗ്രസ്, സിപിഎം, സിപിഐ, വിസികെ തുടങ്ങിയ കക്ഷികൾ പ്രതികരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

Advertisement