D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
കേരള സർക്കാരിന്റെ സത്യപ്രതിജ്ഞാചടങ്ങിൽ തമിഴ്നാട് മുഖ്യമന്ത്രി വിജയ് പങ്കെടുക്കില്ല
യുഡിഎഫ് സർക്കാരിന്റെ സത്യപ്രതിജ്ഞാചടങ്ങിൽ തമിഴ്നാട് മുഖ്യമന്ത്രി വിജയ് പങ്കെടുക്കില്ലെന്ന് റിപ്പോർട്ട്. സുരക്ഷാ കാരണങ്ങളും അദ്ദേഹത്തിന്റെ തിരക്കേറിയ ഔദ്യോഗിക മുൻഗണനകളും കണക്കിലെടുത്താണ് ഈ തീരുമാനമെന്നാണ് സൂചന. മുൻപ് അദ്ദേഹം തിരുവനന്തപുരത്ത് എത്തിയപ്പോഴുണ്ടായ അമിതമായ ജനത്തിരക്ക് വലിയ സുരക്ഷാ വെല്ലുവിളികൾ ഉയർത്തിയിരുന്നു. ഇത്തരത്തിലുള്ള ഒരു വലിയ ചടങ്ങിൽ വിജയ് കൂടി എത്തുകയാണെങ്കിൽ നിയന്ത്രണാതീതമായ തിരക്കുണ്ടാകുമെന്നും ചടങ്ങിന്റെ പ്രധാനശ്രദ്ധ തിരിയുമെന്നും അധികൃതർ വിലയിരുത്തുന്നു.സത്യപ്രതിജ്ഞാചടങ്ങിലേക്ക് അയൽസംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ ക്ഷണിക്കാറുണ്ട്.
UDF സർക്കാരിന്റെ സത്യപ്രതിജ്ഞയ്ക്ക് വിജയ് തിരുവനന്തപുരത്ത് എത്തും
യുഡിഎഫ് സർക്കാരിന്റെ സത്യപ്രതിജ്ഞയ്ക്ക് തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ് തിരുവനന്തപുരം. തിങ്കളാഴ്ച രാവിലെ ആണിത്തുക. 9 മണിക്ക് എത്തുന്ന വിജയ് 11 മണിക്ക് തിരികെ പോകും.കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപ മുഖ്യമന്ത്രി ഡി കെ ശിവകുമാർ, തെലുങ്കാന മുഖ്യമന്ത്രി രേവന്ത റെസ്സി, ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സുഖ്വീന്ദർ സിങ് സുഖു, രാഹുൽഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരും സത്യപ്രതിജ്ഞയ്ക്കെത്തും. അതേസമയം കനസത്യപ്രതിജ്ഞ ചടങ്ങിൽ കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. പാസുമായി എത്തുന്നവർക്ക് മാത്രമേ പ്രവേശനം ഉണ്ടാവും. നഗരത്തിൽ 18ന് ഗതാഗത ക്രമീകരണവും ഏർപ്പെടുത്തിയിട്ടുണ്ട്. സത്യപ്രതിജ്ഞ ചടങ്ങിനുവേണ്ടി സെൻട്രൽ സ്റ്റേഡിയത്തിൽ ഒരുക്കങ്ങൾ നടക്കുന്നുണ്ട്. 10000 ത്തോളം ആളുകൾക്ക് ഇരിക്കാൻ സാധിക്കുന്ന തരത്തിലാണ് പന്തൽ ഒരുക്കുന്നത്. സത്യപ്രതിക്ക് വേണ്ടി ഒരു ലക്ഷത്തോളം ആളുകൾ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
രാജ്യത്തിന്റെ പ്രധാനമന്ത്രി വിജയ്, തമിഴ്നാട് മുഖ്യമന്ത്രി അജിത് കുമാർ! വീണ്ടും രഥൻ പണ്ഡിറ്റിന്റെ പ്രവചനം
തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ 108 സീറ്റുകൾ നേടി വിജയിയുടെ TVK പാർട്ടി അധികാരം ഏൽക്കുമ്പോൾ ഏറ്റവും ചർച്ച ചെയ്യപ്പെട്ട മറ്റൊരു വ്യക്തിയായിരുന്നു വിജയിയുടെ ജ്യോതിഷയായ രഥൻ പണ്ഡിറ്റ്. വലിയ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നും തമിഴ്നാടിന്റെ മുഖ്യമന്ത്രിയാകും എന്നും അദ്ദേഹം പ്രവചനം നടത്തിയതായാണ് പറയപ്പെടുന്നത്. മാത്രമല്ല വിജയത്തിന് പിന്നാലെ രഥൻ പണ്ഡിറ്റ്‌ വിജയിയെ വസതിയിൽ എത്തി കാണുകയും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ പ്രസ്തുത ജ്യോതിഷിയെ ഓഫീസിലെ സ്പെഷ്യൽ ഓഫീസറായി രഥൻ പണ്ഡിറ്റിനെ വിജയ് നിയമിക്കുകയും ചെയ്തിരുന്നു. എന്നാൽ പിന്നാലെ വിമർശനങ്ങളും വിവാദങ്ങളും ഉയർന്നതോടെ അദ്ദേഹം ആ നിയമനം റദ്ദാക്കുകയായിരുന്നു.
പരീക്ഷ “റദ്ദാക്കുക”, 12-ാം ക്ലാസ് മാർക്കുള്ള വിദ്യാർത്ഥികളെ തിരഞ്ഞെടുക്കുക; നീറ്റ് വിവാദത്തിൽ വിജയ്
:മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റിലെ വൻ ചോദ്യപേപ്പർ ചോർച്ച തമിഴ്‌നാടിന് അഖിലേന്ത്യാ പരീക്ഷയെ വിമർശിക്കാനും അത് റദ്ദാക്കണമെന്ന് ആവശ്യപ്പെടാനും മറ്റൊരു വേദിയൊരുക്കി. മെഡിക്കൽ കോഴ്‌സുകളിലേക്കുള്ള നീറ്റ് അടിസ്ഥാനമാക്കിയുള്ള പ്രവേശനം നിർത്തലാക്കണമെന്നും പന്ത്രണ്ടാം ക്ലാസ് മാർക്കിന്റെ അടിസ്ഥാനത്തിൽ സീറ്റുകൾ നികത്താൻ സംസ്ഥാനങ്ങൾക്ക് അനുമതി നൽകണമെന്നും മുഖ്യമന്ത്രി വിജയ് ഇന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടു. രാഷ്ട്രീയ അതിർവരമ്പുകൾ ലംഘിച്ച്, തമിഴ്‌നാട് തുടക്കം മുതൽ നീറ്റിനെ എതിർക്കുന്നു, ഇത് സമ്പന്നരും, നഗരവാസികളും, ഇംഗ്ലീഷ് വിദ്യാഭ്യാസമുള്ളവരുമായ വിദ്യാർത്ഥികൾക്ക് അനുകൂലമായി സന്തുലിതാവസ്ഥയെ അന്യായമായി മാറ്റുന്നുവെന്ന് വാദിക്കുന്നു.
ജ്യോതിഷിയെ സ്പെഷ്യൽ ഓഫീസറായി നിയമിച്ച് വിജയ്; വിവാദങ്ങൾക്ക് പിന്നാലെ റദ്ദാക്കി
ജ്യോതിഷി റിക്കി രാധൻ പണ്ഡിറ്റിനെ സ്പെഷ്യൽ ഓഫീസറായി നിയമിച്ച വിജയിയുടെ തീരുമാനം റദ്ദാക്കി. പ്രതിപക്ഷത്തിന്റെയും എതിർപ്പുകൾക്കും വിമർശനങ്ങൾക്കും ഒടുവിലാണ് തീരുമാനം.നിയമനത്തിനെതിരെ മദ്രാസ് ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജി നാളെ പരിഗണിക്കാനിരിക്കെയാണ് നടപടി. മുഖ്യമന്ത്രിയുടെ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടിയായും പൊളിറ്റിക്കൽ വിങ് സെക്രട്ടറിയായുമാണ് റിക്കി രാധൻ പണ്ഡിറ്റ് വെട്രിവേലിനെ മുഖ്യമന്ത്രി ജോസഫ് സി വിജയ് നിയമിച്ചിരുന്നത്.
Advertisement