തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ 108 സീറ്റുകൾ നേടി വിജയിയുടെ TVK പാർട്ടി അധികാരം ഏൽക്കുമ്പോൾ ഏറ്റവും ചർച്ച ചെയ്യപ്പെട്ട മറ്റൊരു വ്യക്തിയായിരുന്നു വിജയിയുടെ ജ്യോതിഷയായ രഥൻ പണ്ഡിറ്റ്. വലിയ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നും തമിഴ്നാടിന്റെ മുഖ്യമന്ത്രിയാകും എന്നും അദ്ദേഹം പ്രവചനം നടത്തിയതായാണ് പറയപ്പെടുന്നത്. മാത്രമല്ല വിജയത്തിന് പിന്നാലെ രഥൻ പണ്ഡിറ്റ് വിജയിയെ വസതിയിൽ എത്തി കാണുകയും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ പ്രസ്തുത ജ്യോതിഷിയെ ഓഫീസിലെ സ്പെഷ്യൽ ഓഫീസറായി രഥൻ പണ്ഡിറ്റിനെ വിജയ് നിയമിക്കുകയും ചെയ്തിരുന്നു. എന്നാൽ പിന്നാലെ വിമർശനങ്ങളും വിവാദങ്ങളും ഉയർന്നതോടെ അദ്ദേഹം ആ നിയമനം റദ്ദാക്കുകയായിരുന്നു.മുഖ്യമന്ത്രി ജോസഫ് വിജയുമായി വളരെ അടുപ്പമുള്ളയാളാണെന്ന് പറയപ്പെടുന്ന റിക്കി രത്തൻ പണ്ഡിറ്റിനെ സർക്കാർ തസ്തികയിൽ നിയമിച്ചതിനെ രാഷ്ട്രീയ പാർട്ടികൾ ശക്തമായി എതിർത്തു. ഡിഎംഡികെ ജനറൽ സെക്രട്ടറി പ്രേമലത വിജയകാന്തും അടക്കം നിയമസഭയിൽ അപലപനം രേഖപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ മറ്റൊരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഈ ജ്യോതിഷ് മറ്റൊരു പ്രവചനം കൂടി നടത്തിയിരിക്കുന്നത്. ഇനി വരുന്ന തിരഞ്ഞെടുപ്പിൽ നടൻ അജിത് കുമാർ ആയിരിക്കും തമിഴ്നാടിന്റെ മുഖ്യമന്ത്രിയെന്നും വിജയ് രാജ്യത്തിന്റെ പ്രധാനമന്ത്രിയാകും എന്നുമാണ് പ്രവചനം നടത്തിയത്. ഇതോടുകൂടി രാഷ്ട്രീയപരമായും ജ്യോതിഷപരമായയും വലിയ ചർച്ചകളാണ് സോഷ്യൽ മീഡിയയിൽ അടക്കം അരങ്ങേറുന്നത്.



