തമിഴ്‌നാട്ടിലെ 152 ഹൈലി സ്‌പെഷ്യലൈസ്ഡ് മെഡിക്കൽ സീറ്റുകൾ നികത്താതെ കിടക്കുന്നത് അഖിലേന്ത്യാ കൺസോർഷ്യത്തിന് വിട്ടുകൊടുക്കാനുള്ള തീരുമാനം നിർത്തണമെന്ന് പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിൻ മുഖ്യമന്ത്രി വിജയ്ക്ക് എഴുതിയ കത്തിൽ അഭ്യർത്ഥിച്ചു.തമിഴ്‌നാട്ടിലെ ഒഴിഞ്ഞു കിടക്കുന്ന 152 ഹൈ-സ്‌പെഷ്യാലിറ്റി മെഡിക്കൽ സീറ്റുകൾ ഓൾ ഇന്ത്യ പൂളിലേക്ക് വിട്ടുകൊടുക്കുന്നത് തടയാൻ മുഖ്യമന്ത്രി ഉടൻ ഇടപെടണമെന്നും തമിഴ്‌നാട്ടിലെ സർക്കാർ സർവീസ് ഡോക്ടർമാർക്ക് ആ ഹൈ-സ്‌പെഷ്യാലിറ്റി മെഡിക്കൽ സീറ്റുകളിൽ ചേരുന്നതിനുള്ള അന്തരീക്ഷം സൃഷ്ടിക്കണമെന്നും സൃഷ്ടിക്കണമെന്നും അദ്ദേഹം കത്തിൽ ആവശ്യപ്പെട്ടു.
തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ 108 സീറ്റുകൾ നേടി വിജയിയുടെ TVK പാർട്ടി അധികാരം ഏൽക്കുമ്പോൾ ഏറ്റവും ചർച്ച ചെയ്യപ്പെട്ട മറ്റൊരു വ്യക്തിയായിരുന്നു വിജയിയുടെ ജ്യോതിഷയായ രഥൻ പണ്ഡിറ്റ്. വലിയ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നും തമിഴ്നാടിന്റെ മുഖ്യമന്ത്രിയാകും എന്നും അദ്ദേഹം പ്രവചനം നടത്തിയതായാണ് പറയപ്പെടുന്നത്. മാത്രമല്ല വിജയത്തിന് പിന്നാലെ രഥൻ പണ്ഡിറ്റ് വിജയിയെ വസതിയിൽ എത്തി കാണുകയും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ പ്രസ്തുത ജ്യോതിഷിയെ ഓഫീസിലെ സ്പെഷ്യൽ ഓഫീസറായി രഥൻ പണ്ഡിറ്റിനെ വിജയ് നിയമിക്കുകയും ചെയ്തിരുന്നു. എന്നാൽ പിന്നാലെ വിമർശനങ്ങളും വിവാദങ്ങളും ഉയർന്നതോടെ അദ്ദേഹം ആ നിയമനം റദ്ദാക്കുകയായിരുന്നു.
തമിഴ്നാട്ടിൽ സർക്കാർ രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് ടിവിയികേയ്ക്ക് വേണ്ടി സുപ്രീംകോടതിയിൽ വീണ്ടും ഹർജി. വിജയിക്കുവേണ്ടി വിരമിച്ച ഐപിഎസ് ഉദ്യോഗസ്ഥൻ രാമ സുബ്രഹ്മണിയാണ് സുപ്രീംകോടതിയെ സമീപിച്ചത്. സർക്കാർ രൂപീകരിക്കുന്നതിന് വേണ്ടി വിജയിയെ ക്ഷണിക്കാൻ തമിഴ്നാട് ഗവർണർ രാജേന്ദ്ര വിശ്വനാഥ് വിസമ്മതിച്ചതിനെ ചോദ്യം ചെയ്താണ് ഹർജി. വിശ്വാസ വോട്ടെടുപ്പിലൂടെ വിജയുടെ പാർട്ടിക്ക് ഭൂരിപക്ഷം തെളിയിക്കാനുള്ള അവസരം ഗവർണർക്ക് നിഷേധിക്കാൻ സാധിക്കില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി.
ചിത്രം റിവൈസിങ് കമ്മിറ്റിക്ക് വിട്ട സിബിഎഫ്സി ചെയർപേഴ്‌സന്റെ ഉത്തരവിനെ നിർമ്മാതാക്കൾ ചോദ്യം ചെയ്തില്ലെന്ന് സെൻസർ ബോർഡിന് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ വാദിച്ചു.