മുൻ മന്ത്രി സെന്തിൽ ബാലാജിക്കെതിരെ കേസ് രജിസ്റ്റർ ചെയ്യാൻ അനുമതി തേടി തമിഴ്നാട് സർക്കാർ ഗവർണർക്ക് ഒരു കത്ത് അയച്ചു. ഈ വിവരം തമിഴ്നാട് രാഷ്ട്രീയത്തിൽ കോളിളക്കം സൃഷ്ടിച്ചു.2011 മുതൽ 2016 വരെ എഐഎഡിഎംകെ ഭരണകാലത്ത് മുൻ മന്ത്രി സെന്തിൽ ബാലാജി ഗതാഗത മന്ത്രിയായിരുന്നു . അക്കാലത്ത് ഗതാഗത മേഖലയിൽ ജോലി നേടിത്തരാമെന്ന് പറഞ്ഞ് പലരിൽ നിന്നും അനധികൃതമായി പണം സ്വീകരിച്ചതായി ആരോപണമുയർന്നു. ഇരയായവർ സെന്തിൽ ബാലാജിക്കും സഹോദരൻ അശോക് കുമാറിനും മറ്റുള്ളവർക്കുമെതിരെ പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ, വഞ്ചന, കുറ്റകൃത്യത്തിന് പ്രേരിപ്പിക്കൽ, അഴിമതി നിരോധന നിയമം തുടങ്ങിയ വകുപ്പുകൾ പ്രകാരം ചെന്നൈ സെൻട്രൽ ക്രൈംബ്രാഞ്ച് പോലീസ് കേസ് രജിസ്റ്റർ ചെയ്തു.
ജ്യോതിഷി റിക്കി രാധൻ പണ്ഡിറ്റിനെ സ്പെഷ്യൽ ഓഫീസറായി നിയമിച്ച വിജയിയുടെ തീരുമാനം റദ്ദാക്കി. പ്രതിപക്ഷത്തിന്റെയും എതിർപ്പുകൾക്കും വിമർശനങ്ങൾക്കും ഒടുവിലാണ് തീരുമാനം.നിയമനത്തിനെതിരെ മദ്രാസ് ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജി നാളെ പരിഗണിക്കാനിരിക്കെയാണ് നടപടി. മുഖ്യമന്ത്രിയുടെ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടിയായും പൊളിറ്റിക്കൽ വിങ് സെക്രട്ടറിയായുമാണ് റിക്കി രാധൻ പണ്ഡിറ്റ് വെട്രിവേലിനെ മുഖ്യമന്ത്രി ജോസഫ് സി വിജയ് നിയമിച്ചിരുന്നത്.
മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ സുപ്രധാന നീക്കങ്ങളുമായി മുഖ്യമന്ത്രി വിജയ്. സംസ്ഥാനത്തെ അനധികൃത മദ്യശാലകൾ അടച്ചുപൂട്ടാൻ ഉത്തരവിട്ടു. സ്കൂളുകൾ കോളേജുകൾ ക്ഷേത്രങ്ങൾ മറ്റു ആരാധനാലയങ്ങൾ തുടങ്ങിയവയുടെ സമീപത്തായി സ്ഥിതിചെയ്യുന്ന മദ്യശാലകൾ അടച്ചു പൂട്ടാനാണ് ഉത്തരവ്. ഇപ്രകാരം പ്രവർത്തിക്കുന്ന 717 മദ്യശാലകൾ അടച്ചുപൂട്ടും.ടാസ്മാക് ഔട്ട്‍ലെറ്റുകൾ (തമിഴ്‌നാട് സ്റ്റേറ്റ് മാർക്കറ്റിംഗ് കോർപ്പറേഷൻ ഔട്ട്‍ലെറ്റുകൾ) ആണ് അടച്ചുപൂട്ടുക.സ്കൂളുകൾക്ക് സമീപമുള്ള 186, ആരാധനാലയങ്ങൾക്ക് സമീപമുള്ള 276, ബസ് സ്റ്റാൻഡിനടുത്തുള്ള 255 മദ്യശാലകളാണ് അടച്ചു പൂട്ടാനായി നിർദ്ദേശം നൽകിയത്. നിലവിലെ തമിഴ്നാട്ടിലെ നിയമപ്രകാരം സ്കൂളുകൾക്കും ആരാധനാലയങ്ങൾക്കും
തമിഴ്നാട്ടിൽ സർക്കാർ രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് ടിവിയികേയ്ക്ക് വേണ്ടി സുപ്രീംകോടതിയിൽ വീണ്ടും ഹർജി. വിജയിക്കുവേണ്ടി വിരമിച്ച ഐപിഎസ് ഉദ്യോഗസ്ഥൻ രാമ സുബ്രഹ്മണിയാണ് സുപ്രീംകോടതിയെ സമീപിച്ചത്. സർക്കാർ രൂപീകരിക്കുന്നതിന് വേണ്ടി വിജയിയെ ക്ഷണിക്കാൻ തമിഴ്നാട് ഗവർണർ രാജേന്ദ്ര വിശ്വനാഥ് വിസമ്മതിച്ചതിനെ ചോദ്യം ചെയ്താണ് ഹർജി. വിശ്വാസ വോട്ടെടുപ്പിലൂടെ വിജയുടെ പാർട്ടിക്ക് ഭൂരിപക്ഷം തെളിയിക്കാനുള്ള അവസരം ഗവർണർക്ക് നിഷേധിക്കാൻ സാധിക്കില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി.