D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
തലൈവർ ആരംഭിച്ചിട്ടേ..! തമിഴ്നാട്ടിലെ മദ്യശാലകൾ അടച്ചുപൂട്ടാൻ ഉത്തരവിട്ട് മുഖ്യമന്ത്രി വിജയ്
മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ സുപ്രധാന നീക്കങ്ങളുമായി മുഖ്യമന്ത്രി വിജയ്. സംസ്ഥാനത്തെ അനധികൃത മദ്യശാലകൾ അടച്ചുപൂട്ടാൻ ഉത്തരവിട്ടു. സ്കൂളുകൾ കോളേജുകൾ ക്ഷേത്രങ്ങൾ മറ്റു ആരാധനാലയങ്ങൾ തുടങ്ങിയവയുടെ സമീപത്തായി സ്ഥിതിചെയ്യുന്ന മദ്യശാലകൾ അടച്ചു പൂട്ടാനാണ് ഉത്തരവ്. ഇപ്രകാരം പ്രവർത്തിക്കുന്ന 717 മദ്യശാലകൾ അടച്ചുപൂട്ടും.ടാസ്മാക് ഔട്ട്‍ലെറ്റുകൾ (തമിഴ്‌നാട് സ്റ്റേറ്റ് മാർക്കറ്റിംഗ് കോർപ്പറേഷൻ ഔട്ട്‍ലെറ്റുകൾ) ആണ് അടച്ചുപൂട്ടുക.സ്കൂളുകൾക്ക് സമീപമുള്ള 186, ആരാധനാലയങ്ങൾക്ക് സമീപമുള്ള 276, ബസ് സ്റ്റാൻഡിനടുത്തുള്ള 255 മദ്യശാലകളാണ് അടച്ചു പൂട്ടാനായി നിർദ്ദേശം നൽകിയത്. നിലവിലെ തമിഴ്നാട്ടിലെ നിയമപ്രകാരം സ്കൂളുകൾക്കും ആരാധനാലയങ്ങൾക്കും

ചെന്നൈ: മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ സുപ്രധാന നീക്കങ്ങളുമായി മുഖ്യമന്ത്രി വിജയ്. സംസ്ഥാനത്തെ അനധികൃത മദ്യശാലകൾ അടച്ചുപൂട്ടാൻ ഉത്തരവിട്ടു. സ്കൂളുകൾ കോളേജുകൾ ക്ഷേത്രങ്ങൾ മറ്റു ആരാധനാലയങ്ങൾ തുടങ്ങിയവയുടെ സമീപത്തായി സ്ഥിതിചെയ്യുന്ന മദ്യശാലകൾ അടച്ചു പൂട്ടാനാണ് ഉത്തരവ്. ഇപ്രകാരം പ്രവർത്തിക്കുന്ന 717 മദ്യശാലകൾ അടച്ചുപൂട്ടും.ടാസ്മാക് ഔട്ട്‍ലെറ്റുകൾ (തമിഴ്‌നാട് സ്റ്റേറ്റ് മാർക്കറ്റിംഗ് കോർപ്പറേഷൻ ഔട്ട്‍ലെറ്റുകൾ) ആണ് അടച്ചുപൂട്ടുക.സ്കൂളുകൾക്ക് സമീപമുള്ള 186, ആരാധനാലയങ്ങൾക്ക് സമീപമുള്ള 276, ബസ് സ്റ്റാൻഡിനടുത്തുള്ള 255 മദ്യശാലകളാണ് അടച്ചു പൂട്ടാനായി നിർദ്ദേശം നൽകിയത്. നിലവിലെ തമിഴ്നാട്ടിലെ നിയമപ്രകാരം സ്കൂളുകൾക്കും ആരാധനാലയങ്ങൾക്കും 50 മീറ്റർ ചുറ്റളവിലായി മദ്യശാലകൾ പാടില്ല. എന്നാൽ ദൂരപരിധി 500 മീറ്റർ ആയി ഉയർത്തിയിരിക്കുകയാണ് വിജയ്. മദ്യം കാരണം നേരിടുന്ന പ്രശ്നങ്ങളെ കുറിച്ച് സ്ത്രീകൾ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വിജയ്‍യോട് പരാതി പറഞ്ഞിരുന്നു. കൂടാതെ സ്കൂൾ വിദ്യാർത്ഥികൾക്ക് പോലും മദ്യം സുലഭമാകുന്ന അവസ്ഥയിലേക്കും സംസ്ഥാനം എത്തിച്ചേർന്നിരുന്നു. ഇതിന് പിന്നാലെയാണ് ഈ നടപടി. കൂടാതെ ഉച്ചയ്ക്ക് 12 മണി മുതൽ രാത്രി 10 മണി വരെയാണ് ഔട്ട്ലെറ്റുകളിലൂടെ മദ്യം വിൽപ്പന നടത്താനുള്ള അനുമതിയുള്ളത് എന്നാൽ ആ സമയം കഴിഞ്ഞിട്ടും സംസ്ഥാനത്ത് മദ്യം ഒഴുകുന്നതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ചട്ടലങ്കര നടത്തുന്നവർക്ക് എതിരെ ശക്തമായ നീക്കം പ്രഖ്യാപിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

Advertisement